Dying is Easy, Comedy is hard.
ഫേമസ് ആയ ഈ quote ന്റെ ഉപജ്ഞാതാവ് ഷേക്സ്പീരിയൻ പ്ലെ സ്റ്റേജ് ആർട്ടിസ്റ്റ് ആയിരുന്ന Edmund Kean ആണെന്നും ബ്ളാക്ക് & വൈറ്റ് ഹോളിവുഡ് സിനിമകളിലെ പ്രശസ്ത നടൻ ആയിരുന്ന Edmund Gwenn ആണെന്നും പറയപ്പെടുന്നുണ്ട്. മരിക്കാൻ കിടന്നപ്പോൾ, ചാവുന്നത് പിന്നെയും ഭേദമാണ് പക്ഷെ കോമഡി അഭിനയിച്ചു ഫലിപ്പിക്കാൻ ആണ് അതിലും പ്രയാസമെന്നുമാണ് സ്റ്റേറ്റ്‌മെന്റ്. അതിന്റെ സോഴ്സിന്റെയോ കാലത്തിന്റെയോ കാര്യം പോട്ടെ എന്നുവെക്കാം എന്നാൽ സംഗതി വളരെ വാലിഡ് ആയ ഒരു നിരീക്ഷണം ആയി തോന്നിയിട്ടുണ്ട്.
പല നടന്മാരുടെയും ആഭിമുഖത്തിൽ നിന്ന് അവരൊക്കെ പലപ്പോഴായി സൂചന നൽകിയിരുന്ന ഒരു കാര്യമാണിത്. എന്നാലും കരിയർ ബെസ്റ്റായും അവാർഡ് നോമിനികൾ ആവാനും "സീരിയസ്" റോളുകൾ വേണം എന്നതാണ് പൊതുധാരണ. CPC അവാർഡ് വേദിയിൽ ശ്രീ. ബെന്നി പി നായരമ്പലം ഇത് സൂചിപ്പിക്കുക ഉണ്ടായി - നമ്മൾ കോമഡി സിനിമകൾ എഴുതുന്നത് കൊണ്ട് ഈ അവാർഡ് ഒന്നും കിട്ടാൻ പോകുന്നില്ല എന്ന ധ്വനിയിൽ.
ഹ്യുമറിന്റെ ഒരുവിധപെട്ട എല്ലാ sub genre കളിലും അസാധ്യമായ അഭിനയം കാഴ്ച്ചവച്ച മുകേഷിന്റെ കരിയർ ബെസ്റ്റ് ആയി പലരും കാണുന്നത് ഇംഗ്ലീഷ് ലെയും തനിയാവർത്തനത്തിലെയും രാമലീലയിലെയും പ്രകടനങ്ങൾ ആണ്. ഇത് എത്രത്തോളം ജസ്റ്റിഫൈ ചെയ്യാം ? ഒരാളുടെ career high ആയി കണക്കാക്കേണ്ടത് ചുരുങ്ങിയത് അയാൾക്ക് മാത്രം അഭിനയിച്ചു ഫലിപ്പിക്കാവുന്ന റോളുകൾ ആവണം എന്ന് കരുതാം. "ഇംഗ്ളീഷ്" സിനിമയിലെ റോൾ ഒരു മുരളിക്കോ, സായ്കുമാറിനോ, സിദ്ധിക്കിനോ, മനോജ് കെ ജയനോ ഒക്കെ ചെയ്യാവുന്ന റോൾ ആണ്. പക്ഷെ "ഒത്തില്ല ഒത്തില്ല", "കിമോത്തി അൽബാനി", "കണ്ടു..ഫുൾ നേക്കഡ്", but why പോലെയുള്ള ഹ്യുമർ റിച് സംഭാഷണ ശകലങ്ങളും പ്രിയദർശൻ, സിദ്ധിക്ക് ലാൽ സിനിമകളിലെ സ്‌ലാപ്സ്റ്റിക്ക് മൊമന്റുകളിലും വേറെ ആരെയും സങ്കൽപ്പിക്കാൻ പറ്റാത്ത തലത്തിൽ മുകേഷ് അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്.
ഒരു നടന്റെ കാര്യം പരിഗണിക്കുമ്പോൾ മാത്രമല്ല, കോമഡിയെ ചിലപ്പോഴെങ്കിലും snub ചെയ്ത ഓസ്‌കാർ തുടങ്ങി ഇവിടുത്തെ സമാന്തര ശാഖ പോലും ഹാസ്യത്തിന് വേണ്ട പ്രാമുഖ്യം നൽകിയിട്ടില്ല എന്നതാണ് ഡാറ്റ സൂചിപ്പിക്കുന്നത്. സീരിയസ് സബ്ജക്ട് പോലും ഹാസ്യത്തിന്റെ മേമ്പൊടിയിൽ പറയുമ്പോൾ അത് കൂടുതൽ ഇഫക്ടീവ് ആണ്. ഉദാഹരണത്തിന് നാസി കോണ്സണ്ട്രേഷൻ ക്യാമ്പിന്റെ കഥ ഹ്യുമർ പശ്ചാത്തലത്തിൽ പറഞ്ഞപ്പോൾ ആണ് ഇറ്റാലിയൻ സിനിമയായ "ലൈഫ് ഈസ് ബ്യുട്ടിഫുൾ", ആ ഫാസിസ്റ്റ് ഭീകരതയുടെ കുറേകൂടി ഹൃദയഭേദകമായ അനുഭവം പ്രേക്ഷകന് സമ്മാനിച്ചത്.
സുരാജിന്റെ റേഞ്ച് കണ്ട് പലരും അത്ഭുതം കൂറുന്നുണ്ടായിരുന്നു. ശെരിക്കും ഹ്യുമർ ഫ്രണ്ടിൽ അസാമാന്യ പാടവം കാണിച്ചവരിൽ ഭൂരിഭാഗത്തിനും ഡ്രമാറ്റിക്ക് റോളുകൾ ഏറെക്കുറെ പ്രാപ്യമാണ്. അതുകൊണ്ടാണ് സലിംകുമാറിന് അബു ആവാനും ജിം കാരിക്ക് ഇറ്റേണൽ സണ്ഷൈൻ ഓഫ് സ്പോട്ലെസ്സ്ലെ റോൾ ചെയ്യാനും ദശമൂലം ദാമുവിന് പൊതുവാൾ മാഷാവാനും ഒക്കെ ധാരവി ഒഴിപ്പിക്കുന്ന പോലെ ഈസിയായി സാധിക്കുന്നത്. ഹ്യുമർ വളരെയധികം ഉപയോഗിച്ച ഇൻഡസ്ട്രിയാണ് മലയാളം എങ്കിലും വേണ്ടരീതിയിൽ അംഗീകാരലബ്ധി നേടിയിട്ടുണ്ടോ എന്ന നോക്കിയാൽ ശുഷ്ക്കമാണ് കാര്യങ്ങൾ.
But Why..?