വിഷ്വൽ ഇമേജറിക്ക് മണിരത്നം കൊടുക്കുന്ന പോലെ പ്രാധാന്യം തമിഴിൽ വേറെ ആരും അധികം ഇല്ല. കാച്ചികുറുക്കിയ സംഭാഷണങ്ങളും spontaneous കഥാസന്ദര്ഭങ്ങളും ഒരുക്കുന്ന മണിരത്‌നം ചില സമയങ്ങളിൽ ദൃശ്യഭാഷാ കൊണ്ടൊരുക്കുന്ന ബിംബങ്ങൾ കഥക്ക് അനുയോജ്യമാവാറുണ്ട്. അത്തരത്തിൽ ദൃശ്യമായ ഒന്നിനെ "അദൃശ്യമായി" മറ്റൊരു കഥാപാത്രം ആക്കുന്ന വിഷ്വൽ മെറ്റഫർ ന്റെ ക്ലാസിക്ക് ഉദാഹരണം ആണ് മണിരത്നം സംവിധാനം ചെയ്ത "ദളപതി".
വ്യക്തമാക്കാൻ ശ്രമിക്കാം. വെറും "സൂര്യ" എന്ന പേരിലോ പുഴയിൽ ഒഴുക്കുന്ന പോലെയുള്ള കഥാസന്ദര്ഭങ്ങളിലോ മാത്രം അല്ല കർണ്ണൻ സൂര്യഭാഗവാന്റെ പുത്രൻ ആണെന്ന് പുരാണം മണിരത്നം പറയുന്നത്. മറിച്ചു സൂര്യനെ ചില സമയങ്ങളിൽ രജനികാന്ത്ന് ചുറ്റും halo (പ്രഭാമണ്ഡലം) പോലെയും ചിലപ്പോൾ silhouette പോലെയും ഫ്രേമുകളില് കാണിക്കുന്ന മണിരത്നം ബ്രില്ല്യന്സ് ഉണ്ട്. സിനിമയിൽ പല ഭാഗത്തും സൂര്യഭഗവാന്റെ മകന്‍ ആയ കര്ണനെ ആസ്പദമാക്കിയുള്ള രജനികാന്തിന്റെ ക്യാരക്റ്റർ വരുന്നിടത്തെല്ലാം സിമ്പോളിക്ക് ആയി (മനഃപൂർവം) വരുന്ന സൂര്യന്‍ മറ്റൊരു കഥാപാത്രം ആയി സിനിമയില് ഉടനീളം മാറുന്ന അവസ്ഥ ഉണ്ട്.
പാത്രസൃഷ്ടി പുരാണത്തിൽ നിന്നാണെങ്കിലും അതിൽ ഈ ഒരു ലിങ്ക് അതിമനോഹരമായി സിനിമയുടെ ലാവണ്യശാസ്ത്രത്തിനു ഭംഗം വരുത്താതെ ചെയ്തത് മണിരത്നത്തിന്റെ ക്രിയേറ്റിവ് ഹൈ തന്നെയാണ്.