കഥാപാത്രത്തിന്‍റെ സ്വഭാവം ക്യാമറ മൂവ്മെന്ടിലൂടെ establish ചെയ്യുന്ന രീതിയാണ് കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയിലെ "സുന്ദരി രെട്ടെ വാല്‍ സുന്ദരി" എന്ന പാട്ട്. പാട്ടിന്‍റെ വരികളിലൂടെയും സന്ദര്‍ഭങ്ങളിലൂടെയും അനാവരണം ചെയ്യുന്നത് അമുതയുടെ വികൃതിയാണ്. അതിനെ പിന്താങ്ങുന്ന രീതിയിലാണ് രവി കെ ചന്ദ്രന്‍ ക്യാമറ ചലിപ്പിക്കുന്നത്. അനാവശ്യമായ ക്യാമറ ചലനങ്ങള്‍ ഷാജികൈലാസ് രീതിയിലാണെങ്കില്‍ നമ്മുക്ക് തലവേദന എടുക്കും. പക്ഷെ ഇവിടെ അമുതയുടെ സ്വഭാവത്തെ ദൃഢീകരിക്കുന്ന അവളുടെ ചലനങ്ങള്‍ ഒപ്പിയെടുക്കുന്നതിനാല്‍ ക്യാരക്റ്റര്‍ നമ്മുക്ക് എളുപ്പം കണക്റ്റ് ചെയ്യാന്‍ പറ്റും.
ആണ്‍കുട്ടികളെ അനുസ്മരിപ്പിക്കുന്ന വികൃതിയായ സദാ ഓടിച്ചാടി മറിയുന്ന എല്ലാം തട്ടിമറിക്കുന്ന അടികൂടുന്ന അമുതയെക്കുറിച്ചാണ് പാട്ട്. പാട്ടില്‍ അവളുടെ കുട്ടിത്തമുള്ള സ്വഭാവം ഉറപ്പിക്കുക എന്നതില്‍ കവിഞ്ഞ് വേറെ ഉദ്ദേശം ഒന്നും ഇല്ല. പാട്ടിലെ ഓരോ സീനും ഓരോ jerk നല്‍കിയാണ് തുടങ്ങുന്നത്. സ്ലോമോഷന്‍ - റിയല്‍ടൈം മിക്സ് ധാരാളം വരുന്നുണ്ട് പാട്ടില്‍. കുട്ടികള്‍ അങ്ങനെയാണ് അവരുടെ ഓട്ടവും നടത്തവും ചിലപ്പോ ഫാസ്റ്റ് ചിലപ്പോ സ്ലോ. ഒരിക്കലും അടങ്ങിയിരിക്കാത്ത അമുതയെ പിന്‍തുടരുന്ന ക്യാമറ അവളുടെ ചലനങ്ങള്‍ എന്നോണം കട്ടിലിന്‍റെ അടിയിലൂടെയും, ഗോവണിപടികള്‍ കയറിയും മുകളില്‍ കൂടി ഒക്കെ പോകുന്നുണ്ട്. പെട്ടന്ന് സൂം ഔട്ട് ചെയ്യുന്ന രീതിയും ജിബ് ഷോട്ടുകളും ഉണ്ട്. അവള്‍ തുള്ളിചാടുമ്പോള്‍ തലതിരിച്ചുള്ള ക്യാമറയും ഒക്കെ കാണിക്കുമ്പോള്‍ അമുതയുടെ കുസൃതിത്തരങ്ങളും കുട്ടി പോക്കിരിത്തരങ്ങളും ആണ് ഇവിടെ കാണികളുടെ മനസിലേക്ക് കുടിയിരുത്തുന്നത്.
വൈരമുത്തു എഴുതിവച്ചിരിക്കുന്നത് "അമുതയെ പെട്ടിക്കുള്ളെ അടക്ക മുടിയുമാ?" എന്നാണ്. അങ്ങനത്തെ പൊട്ടിത്തെറിച്ച ഒരു പെണ്‍കുട്ടിയെ ക്യാമറ ചലങ്ങളിലൂടെ അവളുടെ സ്വഭാവം execute ചെയ്യുന്ന വളരെ യുക്തിയുക്തമായ രീതിയാണ് ഈ പാട്ട്. മണിരത്നത്തിന്‍റെ സപ്പോര്‍ട്ട് ഉണ്ടെങ്കിലും ആ പാട്ടിന്‍റെ സന്ദര്‍ഭത്തെയും കാതലായ അവളുടെ സ്വഭാവത്തെയും ആവാഹിച്ച് ഇങ്ങനെയുള്ള ഷോട്ടുകള്‍ സെലെക്റ്റ് ചെയ്ത രവി കെ ചന്ദ്രന് ഒരു കൂപ്പുകൈ.