Tuesday, December 10, 2019

വിക്കി ഡോണറിലെ "കൾച്ചറൽ ക്ലാഷ്"

സബ് തീം എന്നൊരു സംഭവം ഉണ്ട്. ചിലപ്പോള്‍ അതിനൊരു stealth സ്വഭാവം ആവാം. ശീര്‍ഷകത്തോടൊപ്പമോ അല്ലെങ്കില്‍ വളര പ്രധാന്യത്തോടെ പറയുന്ന നരേറ്റീവില്‍ അപ്രസക്തമോ/പ്രസക്തമോ ആയ ഒരു സെക്കണ്ടറി തീം.  സ്പേം ഡൊണേഷന്‍ പ്രധാന പ്ലോട്ട് ആയി വരുന്ന വിക്കി ഡോണറില്‍ cultural differences ഒരു sub theme ആയി വരുന്നുണ്ട്. ഇതുവരെ ഇന്ത്യന്‍ സിനിമ കൈവക്കാത്ത ഒരു taboo സബ്ജെക്റ്റ് ആയതുകൊണ്ട് തന്നെ ഇതിലെ പഞ്ചാബി-ബെംഗാളി സാംസ്കാരിക-ഭിന്നതയുടെ ആംഗിള്‍ ചുരുങ്ങിയത് ചര്‍ച്ചകളില്‍ എങ്കിലും ഹിഡന്‍ ആണ്. അതിനാലാണ് അതിനെ ഒരു stealth theme എന്ന ടേം കോയിന്‍ ചെയ്തത്.

പ്രമേയപരമായി ബോളിവുഡിന് ഇത് പുതുമയൊന്നും അല്ല. ഏക് ദൂജെ കേ ലിയെ തൊട്ട് ടൂ സ്റ്റേറ്റ്സ് വരെ എത്തിനില്‍ക്കുന്ന ഡ്യുവല്‍ cultural spat കളെ അടിസ്ഥാനമാക്കിയ ധാരാളം സിനിമകള്‍. പലതിലും പക്ഷേ നോര്‍ത്ത്-സൌത്ത് അഭിരുചികളെ പ്ലോട്ട് പോയിന്‍റ് ആക്കിയപ്പോള്‍ വിക്കി ഡോണര്‍ പഞ്ചാബി-ബെംഗാളി ജീവിതരീതികളുടെ വൈരുദ്ധ്യം സരസമായി സിനിമയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഒരു പോയിന്റില്‍ അതൊരു രസകരമായ introvert-extrovert ദ്വയങ്ങള്‍ പോലെ തോന്നിപ്പിക്കുന്നുണ്ട്. സാഹിത്യത്തെ സ്നേഹിക്കുന്ന മീന്‍ കൂട്ടുന്ന സ്വല്‍പ്പം ഇന്‍റലെക്‍ച്വല്‍ ആസ്കിത ഒക്കെയുള്ള മൃദുഭാഷികളായ നായികയുടെ ബെംഗാളി ഫാമിലിയും ചിക്കന്‍ ഒഴികെയുള്ള മാംസഭക്ഷണത്തെ ഇഷ്ടപ്പെടാത്ത സംസാരപ്രിയരും ഇമോഷണലി ഓവര്‍ എക്സ്പ്രസ്സീവ് ആയ പാട്ടും ഡാന്‍സും ജീവനായ നായകന്റെ പഞ്ചാബി ഫാമിലിയും. ഇവര്‍ തമ്മിലുള്ള വെര്‍ബലായുള്ള സാംസ്കാരികസ്പര്‍ധകള്‍ ആരെയും ആക്ഷേപിക്കാതെയും അതിലുപരി മനസ്സിന്‍റെ പൊരുത്തം ആണ് പ്രധാന്യം എന്ന് ക്ലൈമാക്സില്‍ അടിവരയിടാന്‍ ഉപയോഗിയ്ക്കുന്ന ടൂള്‍ കൂടിയാണ്.

ബട്ടര്‍ ചിക്കനും രസഗുളയും ഒരേ രസമുകുളങ്ങളെ ഉണര്‍ത്തുന്ന പോലെ  ഭാങ്ഗ്രയും ദുര്‍ഗപൂജയും ഒരേ എനര്‍ജിയോടെ ആസ്വദിക്കുന്ന തരത്തിലേക്ക് എല്ലാത്തിനും exist ചെയ്തുകൊണ്ട് തന്നെ co-exist ചെയ്യാനുള്ള ഒരു സ്പേസ് രാജ്യവും ഭരണഘടനയും നല്കുന്നുണ്ട്. അതിനെ സകലസീമകളും കടന്നു ലംഘിക്കുന്ന ഈകാലത്ത് വിക്കി ഡോണറിന്‍റെ കള്‍ച്ചറല്‍ ക്ലാഷ് സബ് തീം ചില പ്രതീക്ഷകള്‍ നല്കുന്നുണ്ട്.

Sunday, December 1, 2019

പര"ശബ്ദ"പ്രവേശം - ആനിമേഷന്‍ വോയിസ് ആക്ടിങ്

ചില അനിമേഷൻ സിനിമകളിലെ വോയ്‌സ് ആക്ടിങ്ങിൽ ആ നടന്മാരുടെ ശാരീരിക പ്രത്യേകതകൾ കൊണ്ട് ക്യാരക്റ്റർ കൂടുതൽ പെർഫെക്ഷൻ കൈവരിക്കാറുണ്ട് എന്ന് തോന്നിയിട്ടുണ്ട്. ക്യാരക്റ്ററിന്റെ ഫിസിക്കിന് പ്ലോട്ടിൽ ചെറുതായെങ്കിലും പ്രാധാന്യം ഉണ്ടെങ്കിൽ മാത്രം അല്ലെങ്കിൽ ശബ്ദം കൊടുക്കുന്നവർക്ക് അത്തരം ശാരീരികാവസ്ഥ നിർബന്ധം ഒന്നുമല്ല, കമൽ ഹാസൻ ദൈവത്തിന്റെ കാര്യത്തിൽ പറഞ്ഞപോലെ "ഇരുന്താ നല്ലാറിക്കും".
Up ലും കുങ്ഫു പാണ്ടയിലും അത്തരം ഒരു വോയ്‌സ് ആക്റ്റിങ് പൂർണത അനുഭവപെട്ടു. ജാക്ക് ബ്ളാക്ക്ന് തന്റെ തന്നെ തടിച്ച ശരീരപ്രകൃതിയോട് താദാത്മ്യം തോന്നിക്കുന്ന ക്യാരക്റ്റർ ആണ് പോ എന്ന പാണ്ട. പടി കയറുമ്പോഴും ഓടുമ്പോഴും ഒക്കെയുള്ള കിതപ്പും മുക്കലും നിസ്സഹായവസ്ഥയും ഒക്കെ ജാക്ക് ബ്ളാക്ക് വോയ്‌സ് ഓവർ ചെയ്യുമ്പോൾ അപാരകൃത്യത തോന്നിയിട്ടുണ്ട്. ഭക്ഷണപ്രിയനായ, തന്റെ ശരീരം ആദ്യം ആയോധനകലക്ക് അഹിതമായി തോന്നുകയും പിന്നീട് കോണ്ഫിഡൻസിലും കഠിനപ്രയത്നത്തിലൂടെയും അതിന് പാകമാക്കുന്ന പോ എന്ന പാണ്ടയായി ഹോളിവുഡിൽ ജാക്ക് ബ്ളാക്കിനോളം അനുയോജ്യനായ മറ്റൊരു നടൻ ഉണ്ടാകില്ല.
Up ൽ അഭിനയിച്ച(read voice acting) Ed Asner ക്ക് അപ്പോൾ 80 വയസ്സായിരുന്നു പ്രായം. ഒറ്റക്ക് താമസിക്കുന്ന പ്രായത്തിന്റെ സകല ബലഹീനതകളും ഉള്ള കാൾ എന്ന വിഭാര്യനായ വയോധികനായി Ed Asner പക്കാ കാസ്റ്റിങ് ആയിരുന്നു. വെപ്പ് പല്ല് വീഴുമ്പോഴും കുന്ന് കയറുമ്പോഴും ഒക്കെ അദ്ദേഹത്തിന്റെ സൗണ്ടുകൾ എത്രമാത്രം ഓര്ഗാനിക്ക് ആവുന്നു എന്നോർക്കണം. ഒരു പ്രൊഫഷണൽ വോയിസ് ആക്റ്റർ കൂടിയായ അസ്‌നർക്ക് ഈയൊരു പര"ശബ്ദ"പ്രവേശം അന്യമല്ല. കാരണം റിയാലിറ്റിയിൽ ആ പ്രായത്തിൽ അസ്‌നർ കടന്നുപോകുന്ന ശാരീരികാവസ്ഥയെ ശബ്ദം കൊണ്ട് portray ചെയ്യുക മാത്രമേ വേണ്ടൂ.
“The tongue can paint what the eyes can’t see.” –Chinese Proverb (ഇത് പോസ്റ്റിന്റെ ഒരു എൻഡ് പഞ്ചിന് വേണ്ടി ചുമ്മാ ഇട്ടെന്നെയുള്ളൂ.😉)

മക്കെന്നാസ് ഗോള്‍ഡും ഇന്ത്യയും

വെസ്ടേണ്‍ സിനിമകളിലെ സ്റ്റാര്‍ എന്ന നിലയില്‍ ഇന്ത്യയില്‍ ഒരുകാലത്ത് ക്ലിന്‍റ് ഈസ്റ്റ്വുഡിനെക്കാളും പ്രശസ്തനായ ഒരാള്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ ഇപ്പോ ഒരുപക്ഷേ അതിശയോക്തി ആയിതോന്നാം. എന്നാല്‍ ഒറ്റ സിനിമ കൊണ്ട് ഈ അപൂര്‍വനേട്ടം കിട്ടിയത് ഗ്രിഗറി പെക്കിനാണ് എന്നതാണ് രസകരമായ വസ്തുത. സംശയമുണ്ടെങ്കില്‍ ഇംഗ്ലിഷ് സിനിമകളില്‍ ചെറുപ്പത്തില്‍ താത്പര്യം ഉണ്ടായിരുന്ന അച്ഛനോടോ മുത്തച്ഛനോടോ ചോദിച്ച് നോക്കാം. ഷേണായീസിലെയും രാഗത്തിലെയും ഓര്‍മകള്‍ അയവിറക്കി അവര്‍ ആവേശപൂര്‍വം പറയുന്ന സിനിമകളില്‍ ഒന്നാവും മക്കെന്നാസ് ഗോള്‍ഡ്.
Mackenna’s Gold ന്ടെ ഇന്‍ഡ്യന്‍ തീയറ്റര്‍ വിജയഗാഥ അത്ഭുതപ്പെടുത്തുന്നത് ആണ്. ജുറാസ്സിക്ക് പാര്‍ക്കിനും ടൈറ്റാനിക്കിനും ഒക്കെ മുമ്പ് ഇന്‍ഡ്യന്‍ ഉപഭൂഗണ്ഡത്തില്‍ ഒരു അവഞ്ചേര്‍സ് ലെവല്‍ സ്വീകാര്യത ഉണ്ടായിരുന്നത് ഈ സിനിമക്കാവണം. ജുറാസ്സിക്ക് പാര്‍ക്ക് വരുന്നതിന് മുമ്പ് വരെ Jaws നോ സ്റ്റാര്‍ വാര്‍സിനോ ഒന്നും സാധിക്കാത്ത ആ പദവി. അതേ ഇന്ത്യയിലെ ഹോളിവുഡ് ടോപ് ഗ്രോസ്സിങ് മൂവി ആയി കുറെ വര്‍ഷങ്ങള്‍ നിലകൊണ്ടു. തൃശ്ശൂര്‍ രാഗം തിയേറ്ററില്‍ ആദ്യം പ്രദര്‍ശിപ്പിച്ച ഇംഗ്ലീഷ് പടം മെക്കന്നാസ് ഗോള്‍ഡ് ആയിരുന്നു. പിന്നെ ഷേണായിസ് തിയേറ്ററില്‍, കേരളത്തില്‍ ആദ്യമായി 70 MM വന്നതും "മക്കെന്നാസ് ഗോള്‍ഡ്‌" അവിടെ പ്രദര്‍ശിപ്പിച്ചപ്പോള്‍ ആണെന്ന് ഒരു ബ്ലോഗ് കുറിപ്പില്‍ വന്നത് ഓര്‍ക്കുന്നു.
സിനിമയുടെ വിക്കി പേജില്‍ പറയുന്നതു Mackenna's Gold was and remains a very successful film in India.[11] In India it remained the top Hollywood grosser in history until blockbusters like Jurassic Park and Titanic came along. Even worldwide hits such as Jaws and Star Wars would not make as much money in India as Mackenna's Gold did. The film went through countless re-runs until well into the 1980s and could be seen in cinema halls across India, including small venues in the medium-size towns of North and South India.[11]
ലോറന്‍സ് ഓഫ് അറേബ്യയില്‍ അഭിനയിച്ചതിനെക്കാള്‍ പ്രശസ്തി ഒമര്‍ ഷെറിഫ്ഫീന് ഇന്ത്യയില്‍ നിന്ന് ഈ സിനിമകൊണ്ടു ലഭിച്ചു. ഹിന്ദിയിലെ Bandit സിനിമകള്‍ക്ക് മക്കെന്നാസ് ഒരു പ്രചോദനം ആയിട്ടുണ്ട്. കുതിരയും ചേസും പാറകളിലും മരുപ്രദേശങ്ങള്‍ക്ക് സമാനമായ ഒരു terrain അത്തരം സിനിമകളില്‍ കണ്ടിട്ടുണ്ട്. എഴുപതുകളില്‍ ഇന്ത്യയില്‍ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിനും സ്വര്‍ണ്ണഖനനത്തിനും ഒക്കെ ഒരു ഗ്ലാമറസ് ഇമേജ് ഉണ്ടായിരുന്നതും മക്കെന്നാസ് ഗോള്‍ടിന്‍റെ സ്വര്‍ണ്ണവേട്ട കഥക്ക് ഒരു അഡ്വാന്‍റേജ് ആയി മാറിയിട്ടുണ്ടാകും. ഹിന്ദിയില്‍ സ്വയം കൌബോയ് വേഷംകെട്ടി നടന്ന ഫിറോസ് ഖാന്‍ ഇതില്‍ നിന്നും പ്രചോദനം കൊണ്ടും റഫറന്‍സ് കൊണ്ടും കാല സോനാ, ധര്‍മാത്മാ തുടങ്ങിയ സിനിമകള്‍ എടുക്കുകയും പിന്നീട് “ഖുര്‍ബാനി” എന്ന സിനിമയില്‍ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ വച്ച് ഷൂട്ടും ചെയ്യുകയുണ്ടായി.
ത്രില്‍ കൊണ്ടും കഥാപരിസരം കൊണ്ടും ഒമര്‍ ഷെറിഫ്ഫിനെ പോലെയും ഉള്ള ഡാര്‍ക് സ്കിന്‍ (അല്ലെങ്കില്‍ അങ്ങനെ മേക്ക്അപ് ഇട്ട) ആക്ടേര്‍സിനോടും ഇന്ത്യന്‍ ജനതക്ക് ഒരുകാലത്ത് സ്വയം റിലേറ്റ് ചെയ്യാന്‍ സാധിച്ചതിന്റെയും പരിണിതഫലം ആവണം മക്കെന്നാസ് ഗോള്‍ഡ് ഇന്ത്യയില്‍ ഒരേ സമയം കള്‍ട്ടും വാണിജ്യവിജയവും ആയി തീര്‍ന്നത്.

Wednesday, October 23, 2019

"ഭൂത്" ഭയപ്പെടുത്തുന്ന ക്യാമറ

2003 ൽ ഇറങ്ങിയ രാം ഗോപാൽ വർമ്മയുടെ ഹൊറർ ഫിലിം "ഭൂത്" ന്റെ പ്രധാന scaring tool അതിന്റെ ക്യാമറ ആംഗിളും പിന്നെ ബാക്ക്ഗ്രൗണ്ട് സ്കോറും ആണ്. കാടിന് നടക്കുള്ള ബംഗ്ലാവോ ഗ്രാമത്തിലെ ഹോണ്ടിങ് ഹൗസോ ഒന്നും എടുക്കാതെ ഏറ്റവും ജനസാന്ദ്രതയുള്ള തിരക്കുപിടിച്ച മുംബൈയിലെ ഒരു ഫ്‌ളാറ്റ് ആണ് മനുഷ്യനെ പേടിപ്പിക്കുന്നത് എന്നത് തന്നെ ഐറണിയാണ്.

വിശാൽ സിൻഹ എന്ന ക്യാമറമാന്റെ ഡബ്യു വർക്ക് ആണിത്. കഥക്ക് അനുയോജ്യമായ ശെരിക്കും ഇമ്പ്രസ്സീവ് ക്യാമറ ആണ് ഭൂത് ന്റെ എന്ന് പറയേണ്ടി വരും. റൂമിന്റെ റാക്കിന്റെ മോളിൽ നിന്നും സ്റ്റയർകേസിന്റെ ഇടയിലൂടെയും ഒക്കെയാണ് ക്യാമറ വച്ച് സ്റ്റേജ് ചെയ്തിരിക്കുന്നത്. പല ഷോട്ടുകളും ഒന്നുകിൽ ലോ ആംഗിളും അല്ലെങ്കിൽ ഹൈ ആംഗിൾ ഷോട്ട്. ലിഫ്റ്റ്, കോണിപടി, ടെറസ്, ബാൽക്കണി അങ്ങനെ പല സ്ഥലത്തും ഹൊറർ ഫീൽ ചെയ്യിപ്പിക്കാൻ ഈ ക്യാമറ ആംഗിളുകൾക്ക് സാധിക്കുന്നുണ്ട്. പലതും സ്റ്റാറ്റിക്ക് ഷോട്ടുകൾ ആണ്.

സ്ക്രീൻപ്ലെ രണ്ടു വട്ടം വായിച്ചു ശെരിക്കൊന്നു ഉൾക്കൊണ്ട് ഒരു പ്രത്യേക സ്ഥലത്ത് ക്യാമറ കൊണ്ട് പോയി വച്ച് സിനിമയുടെ തുടക്കത്തിൽ RGV അവകാശപ്പെട്ടപോലെ നമ്മളെ പേടിപ്പിക്കാൻ മനപൂർവം ഉണ്ടാക്കി എടുത്ത ബ്രില്യന്റ് ഷോട്ട്‌സ് ആണ് സിനിമ മുഴുവനും. ക്ളൈമാക്സിനോട് അടുക്കുമ്പോൾ വരുന്ന ഹോളിവുഡ് inspired  പൊസഷൻ സീനുകളും മൂലകഥയിലെ ക്ളീഷേയും ഒക്കെ മാറ്റിവച്ചാൽ പോലും "ഭൂത്" ഒരു ചില്ലിങ് ഹൊറർ ഫീൽ തരുന്ന സിനിമയാണ്. ക്യാമറ ആണ് ഇതിലെ താരം ശെരിക്കും.


ജുറാസ്സിക്ക് പാർക്ക് എൻഡിങ്

ജുറാസ്സിക്ക് പാര്‍ക്കിലെ ഈ എന്‍റിങ് ഒരുതരം വിഷ്വല്‍ Stress Buster ആയി കണക്കാക്കാം. ഇക്കണ്ട ദിനോസര്‍ ആക്രമണങ്ങളും ഭീകരാന്തരീക്ഷവും ഹൊററും കണ്ട് ഞെട്ടിയ പ്രേക്ഷകനെയും അത് അനുഭവിച്ച ക്യാരക്റ്ററുകളെയും ഏകദേശം  മൂന്ന്  മിനുറ്റ് ദൈര്‍ഖ്യം ഉള്ള സീന്‍ കൊണ്ട് ഒന്ന് calm ആക്കി വിടുന്നുണ്ട് സ്പീല്‍ബെര്‍ഗ്.

ഒരു abrupt ട്രാജിക്ക് എന്‍റിങ് കൊടുക്കുന്നതിനെക്കാള്‍ പതിന്‍മടങ് ഇഫക്റ്റീവ് ആണ് ഈ ഒരു രീതി. സിനിമ കണ്ട് കഴിഞ്ഞു മനസമാധാനത്തോടെ തീയറ്റര്‍ വിട്ട് പിന്നീട് മനസ്സില്‍ ഇതിലെ ക്യാരക്റ്ററുകളും അവര്‍ അനുഭവിച്ച അത്യാപത്തും കുറേകൂടി കണക്റ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ട് . ഷോഷാങ്ക് റിഡംപ്ഷന്‍ എന്‍റിങ് (റെഡ് കടല്‍ കരയില്‍ സുഹൃത്തിനെ കാണുബോള്‍ ) സമാനമായ  ഒരു soothing പോസ്റ്റ് വാച്ചിങ് അനുഭൂതി ഈ സീന്‍ കൊണ്ട് ലഭിക്കുന്നുണ്ട്.

ആ  ഫേമസ് ജുറാസ്സിക്ക് പാര്‍ക്ക് bgm വളരെ മൈല്‍ഡ് ആയി പ്ലേ ചെയ്യുമ്പോള്‍ അവര്‍ ഹെലികോപ്റ്ററില്‍ ഒരു വലിയ റിലീഫ് കിട്ടിയ അവസ്ഥയില്‍ കാണിക്കുന്നുണ്ട്. കടലിന് മുകളില്‍ കൂടി പറക്കുന്ന പെലിക്കണ്‍ പക്ഷികള്‍ ഒരു പക്ഷേ ഗ്രാന്‍റ് പറഞ്ഞ ദിനോസറിൽ നിന്നാണ് പക്ഷികൾ ഉണ്ടായത് എന്ന തിയറി ഉറപ്പിക്കാനാവും കാണിക്കുന്നത്. അത് അതിന്റെ ഇന്‍റര്‍പ്രട്ടെഷന്‍ മാത്രം  ആണ്. വൈകാരികമായി ആ സീന്‍ സംവദിക്കുന്നത് ഒരു പേമാരിക്ക് ശേഷമുള്ള ശാന്തതയാണ്. ദ്വീപില്‍ നിന്നു ജീവനും കൊണ്ട് രക്ഷപ്പെട്ടവര്‍ ഒക്കെ പരസ്പരം നോക്കി ഒരു ദീര്‍ഘനിശ്വാസം ഇട്ട് നോക്കുന്നുണ്ട്.

 സാങ്കേതികമായി മാത്രമല്ല വൈകാരികമായി കൂടി ജുറാസ്സിക്ക് പാര്‍ക്ക് മികച്ച ഒരു സിനിമാറ്റിക്ക് അനുഭവം ആവുന്ന മാജിക്കല്‍ മൊമന്‍റ് ആണിത് . ജയ് സ്പീല്‍ബെര്‍ഗ് ..!


Sunday, June 30, 2019

White Saviour Trope - ചില സിനിമാറ്റിക്ക് സാധ്യതകൾ

ആർട്ടിക്കിൾ 15 എന്ന സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആയുഷ്മാന്റെ കഥാപാത്രം ബ്രാഹ്മണൻ തന്നെയാവുന്നതിലെ അകുലതകൾ കണ്ടിരുന്നു.തികച്ചും ന്യായമാണത്. ഇനി ഹോളിവുഡിലെ "വൈറ്റ് സേവിയർ" എന്ന സിനിമാറ്റിക്ക് ട്രൗപ്പ് ആയി ഇതിനെ സമീകരിക്കാം.

അനുപമ ചോപ്രയായുള്ള അഭിമുഖത്തിൽ ആയുഷ്മാൻ അയാൾ "ബ്രാഹ്മണൻ" ആവുന്നതിന്റെ ആവശ്യത്തെപ്പറ്റി പറയുന്നുണ്ട്. “In Article 15, there has to be a Brahmin or a so-called upper caste who is fighting for the Dalits or the reserved category. He is the one who is leading by example. It is obvious that the downtrodden will fight for themselves, but in our country you need to have that ‘hero’ who can fight for them.” ഹീറോ ആക്കാൻ സവർണ്ണൻ തന്നെ വേണോ എന്ന ചോദ്യവും അതിൽ വീണ്ടും ഒരു ഗ്ലോറിഫിക്കേഷൻ സാധ്യതയും ഉണ്ടാവില്ലേ എന്ന ആശങ്കയും ഉണ്ടാവുന്നുണ്ട്. പക്ഷെ, സിനിമയുടെ നരേറ്റിവ്ന് (അതിന് മാത്രം) ഇത്തരത്തിൽ ഉള്ള trope കൊണ്ട് ഗുണം ആണ് കണ്ടിട്ടുള്ളത്.

സിനിമക്ക് അതിന്റെ പ്രമേയത്തിന് അടിസ്ഥാനമായി വേണ്ടത് "കോണ്ഫലിക്ട്" ആണ്. അവതാറിൽ ജേക്ക് സള്ളി ഒരു US മറൈൻ ആവാതെ ജന്മനാ നാവി ആണെന്ന് സങ്കൽപ്പിക്കുക. അപ്പോഴും അവതാർ സിനിമക്ക് നിലനിൽപ്പ് ഉണ്ടാകും. പക്ഷെ അതിന്റെ POV മാറും  എന്നേയുള്ളൂ. ഒരു "പ്രതികാര" പ്രമേയത്തിൽ ഒതുങ്ങുമായിരിക്കും. സർവ്വരെയും രക്ഷിക്കുന്ന മിശിഹാ ഇമേജ് ഉണ്ടാവുമ്പോഴും ജേക്ക് സള്ളി അമേരിക്കൻ വൈറ്റ് ആവുന്നത് കൊണ്ടാണ് "തന്റെ ആൾക്കാർ തന്നെ പ്രകൃതിവിഭവങ്ങൾക്ക് വേണ്ടി നാവികളെ ഇല്ലായ്‌മ ചെയ്യുന്നു" എന്ന ബേസിക്ക് കോണ്ഫലിക്ട് അയാളുടെ ക്യാരക്റ്ററിൽ വരുന്നതുകൊണ്ടാണ് അത് കൂടുതൽ ആൾക്കാരിൽ റിലേറ്റ് ചെയ്യുന്നതും. ഇല്ലായിരുന്നെങ്കിൽ നൈതികമായൊരു ജസ്റ്റിഫിക്കേഷൻ ഉണ്ടായിരുന്നിട്ടുകൂടി ബ്ളാക്ക് പാന്തറിലെ കിൽ മോൻഗറുടെ പ്രതികാരം പോലെയൊരു നരേറ്റിവ് ആകുമായിരുന്നു.

വേറെയൊരു വൈറ്റ് സേവിയർ അഡ്വാൻറേജ് അല്ലെങ്കിൽ സമാനമായ പ്ലോട്ട് ഡിവൈസ് കൊണ്ട് ഒരു redemption ആർക്ക് പൂർത്തിയാവുണ്ട്. To Kill a Mocking Bird , Blood Diamond പോലുള്ള സിനിമകൾ നോക്കിയാൽ അതിലെ ബേസിക്ക് ഹ്യുമന് റൈറ്റ്‌സ് മുന്നോട്ട് വക്കുമ്പോഴും തങ്ങളാൽ അല്ലെങ്കിൽ തങ്ങളുടെ പൂർവികർ ചെയ്ത് തെറ്റ് അംഗീകരിച്ചു അതിലെ redemption പർപസിന് വഴി തേടുന്നുണ്ട്. ബ്ലഡ് ഡയമണ്ടിലെ ഡികാപ്രിയോ ക്യാരക്റ്റർ ഒരു റെസിസ്റ്റ് കൂടി ആയിരുന്നു എന്ന് വരുമ്പോൾ ആണ് ഈ ട്രൗപ്പിലെ റിടമ്പ്‌ഷൻ സാധൂകരിക്കുന്നത്.

തീർച്ചയായും വൈറ്റ് സേവിയർ ഓർ ആന്റി-വൈറ്റ് സേവിയർ എന്ന് വിളിക്കാവുന്ന മികച്ച സിനിമകളും വന്നിട്ടുണ്ട്. സ്പൈക്ക് ലീയുടെ Do the right thing ഒക്കെ ഇതേ ഇഷ്യു അവരുടെ POV യിൽ അവതരിപ്പിക്കുമ്പോ അത് കൂടുതൽ സത്യസന്ധം ആണ് മറ്റൊരു രാഷ്ട്രീയവും ആണ്.
ആർട്ടിക്കിൾ 15 നും നായകൻ ഇതുപോലെ ബ്രാഹ്മണൻ ആവുമ്പോൾ, ഫസ്റ്റ് പ്ളേസിൽ അതിൽ സ്വന്തം സമുദായം തന്നെയാണ് പ്രതിക്കൂട്ടിൽ എന്നുള്ള എസ്റ്റാബ്ലിഷ്‌മെന്റും കുറ്റബോധവും അതിലൂടെ പ്രൊട്ടഗോണിസ്റ്റിൽ ഉണ്ടാവുന്ന കോണ്ഫലിക്ട് ബേസ് ചെയ്തുള്ള നല്ലൊരു സിനിമ ആവുമെന്ന് കരുതാം. ശെരിയായ രീതിയിൽ ഉപയോഗിച്ചാൽ പ്രമേയപരിചരണത്തിന് ഗുണം ആവുന്ന എന്നാൽ ഓവർ ഗ്ലോറിഫിക്കേഷൻ ഉണ്ടെങ്കിൽ മാത്രം കല്ല് കടിയാവുന്ന ഒരു ട്രൗപ്പ് ആണിത്.


ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് - ഉറുമ്പുകളുടെ മെറ്റഫർ

"കമൂണിസ്" (communis) എന്ന ലാറ്റിൻ പദത്തിൽ നിന്നും "കൊമൂൻ" (comun) എന്ന ഫ്രഞ്ച് പദത്തിൽ നിന്നുമാണ് "കമ്മ്യുണിസം" എന്ന വാക്കിന്റെ ഉത്ഭവം. മാർക്‌സും ഏങ്കൽസും വിഭാവനം ചെയ്ത പരസ്പരസഹകരണത്തോടെയുള്ള ജീവിതവും വിഭവശേഖരണവും അത് തുല്യമായി വിതരണം ചെയ്യുന്ന സോഷ്യോ-ഇകണോമിക്ക് ആശയസംഹിതയാണത്. അങ്ങനെ നോക്കിയാൽ ജീവജാലങ്ങളിലെ ഏറ്റവും വലിയ കമ്മ്യുണിസ്റ്റുകൾ "ഉറുമ്പുകൾ" ആണെന്ന് പറയേണ്ടിവരും.

Collectivism, Socialism, Resource Sharing, Hardwork, classless society തുടങ്ങിയ കമ്മ്യുണിസ്റ്റ് സംജ്ഞകൾ ഏറ്റവും യോജിക്കുന്നത് അത്തരത്തിൽ ഒരു commune(കൂട്ടമായി) ആയി ജീവിക്കുന്ന ഉറുമ്പുകൾക്കാവും. ലെഫ്റ്റ് റൈറ്റ്‌ ലെഫ്റ്റ് എന്ന സിനിമയിൽ ഓപ്പണിങ് സീനിലും എൻഡിങ് സീനിലും സമാനമായ ഉറുമ്പുകളുടെ ഇമേജറിയാൽ തീംവൈസ് അങ്ങനെയൊരു മെറ്റഫർ ശ്രമം നടക്കുന്നുണ്ടെങ്കിലും പ്രമേയപരിചരണത്തിൽ അത് 90 കളിലെ രഞ്ജി പണിക്കർ സ്ക്രിപ്റ്റഡ് പൊളിറ്റിക്കൽ ത്രില്ലറുകളുടെ ശ്രേണിയിൽ ഒതുങ്ങിപോകുന്നുതായി തോന്നിയിട്ടും ഉണ്ട്. എന്നിരുന്നാലും നേരത്തെ പറഞ്ഞ ബേസിക്ക് കമ്മ്യുണിസ്റ്റ് ഐഡിയോളജി വളരെ സിംബോളിക്കായി ഉറുമ്പുകളിലൂടെ കാണിക്കാൻ സാധിക്കുന്നുണ്ട്.

ഈ സീനിന്റെ അർത്ഥതലങ്ങളെക്കുറിച്ചുള്ള സംശയങ്ങളും ഇന്റർപ്രറ്റേഷനുകളും കണ്ടിട്ടുണ്ടെങ്കിലും ഈയടുത്ത് Sam Peckinpah യുടെ ക്ലാസിക്ക് brutal വയലന്റ് western ആയ "വൈൽഡ് ബഞ്ച്" ഒന്നുകൂടി കണ്ടപ്പോൾ കണക്റ്റ് ആയി. അതിലെ ഓപ്പണിങ് സീനിൽ കാണിക്കുന്ന കുറെ കൂട്ടം ഉറുമ്പുകൾ രണ്ട് തേളുകളെ കൂട്ടമായി ആക്രമിച്ചു കീഴടക്കുന്ന സീൻ ഉണ്ട്. അതിന്റെ ബേസിക്ക് പ്ലോട്ടിന്റെ റെപ്രസന്റേഷൻ ആണെങ്കിലും ക്രിട്ടിക്സ് അതിനെ കാലികമായ വിയറ്റ്‌നാം യുദ്ധത്തിന്റെ അലിഗറി ആയി കണക്കാക്കുന്നുണ്ട്. Red fire ants ചുവപ്പന്മാരായ കമ്മ്യുണിസ്റ്റ്കൾ ശക്തരാണെങ്കിലും തേളുകളെ (അമേരിക്കയെ) കൂട്ടത്തോടെ കീഴക്കുന്ന മെറ്റഫർ.

മുരളിഗോപിയെ "Wild Bunch" ലെ ഈ സീൻ സ്വാധീനിച്ചോ എന്നറിയില്ലെങ്കിലും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ ആ "ഉറുമ്പ്" ഷോട്ടുകളുടെ എക്സ്പ്ലേനേഷൻ ഇതാവും എന്ന് വിചാരിക്കാം.


സീക്രട്ട് സൂപ്പർസ്റ്റാർ - ഡൊമസ്റ്റിക്ക് വയലൻസ്

ഐക്യരാഷ്ട്രസഭയുടെ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം ഇന്ത്യയിൽ 37% സ്ത്രീകൾ പങ്കാളിയിൽ നിന്ന് ഗാർഹിക പീഡനം ഏൽക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സീക്രട്ട് സൂപ്പർസ്റ്റാർ ഓർമിക്കപ്പെടേണ്ടത് ഈ വിഷയത്തെ പ്രധാനമായ ഒരു പ്ലോട്ട് പോയിന്റ് ആക്കി വാണിജ്യവിജയം നേടിയതിന്റെ പേരിലാവണം. അതിന്റെ ട്രീറ്റ്മെന്റ് കണക്കിലെടുത്തു വിക്കിപീഡിയയിൽ പറയുന്നപോലെ വെറും ഒരു "മ്യുസിക്കൽ ഡ്രാമ" ഴൊന്ര മാത്രമാക്കുന്നത് നീതികേടാവും.

ലിംഗസമത്വം, പെണ്ഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങളെ സിനിമ അഡ്ഡ്രസ് ചെയ്യുന്നുണ്ടെങ്കിലും ഫോക്കസ് ഡൊമസ്റ്റിക്ക് വയലൻസിന് ആണ്. ഒരു പാത്രം തട്ടിത്തെറിപ്പിക്കലും, ഒരു ചെകിട്ടത്തടിയും കാണിക്കുന്നതൊഴിച്ചാൽ implied violence ലൂടെയാണ് പ്ലോട്ട് സഞ്ചരിക്കുന്നത്. അമ്മയായ നജ്മയെ അവതരിപ്പിക്കുന്നത് തന്നെ ഒരു കണ്ണിന് അടിയേറ്റ് ചുവന്ന് തുടുത്ത നിലയിൽ ആണ്. മക്കളും ഭാര്യയും ഒക്കെ ഫറൂക്ക് മാലിക്കിനെ ഓരോവട്ടം greet ചെയ്യുമ്പോൾ പോലും ഒരു നിസ്സഹായ വിധേയത്വം ഫീൽ ചെയ്യുന്നുണ്ട്. പതിനേഴ് മണിക്കൂർ ജോലി ചെയ്ത് തളർന്ന് വരുന്ന തനിക്ക് നല്ല ഭക്ഷണം ലഭിക്കാനുള്ള "അവകാശ" ത്തെക്കുറിച്ച് പൊട്ടിത്തെറിക്കുന്ന ആൾ ഭാര്യയുടെയും മക്കളുടെയും അടിസ്ഥാന അവകാശങ്ങളെപ്പറ്റി ഒരിക്കലും concern ആവാത്ത പക്കാ പേട്രിയാർക്കിയൽ പ്രൊഡക്റ്റാണ്. ഭാര്യയെ തല്ലുമ്പോൾ ചെറിയ കുട്ടികളുടെ ഭീതിതമായ ചുറ്റുപാടിലുള്ള അവസ്‌ഥ അനിയനായ ഗുഡ്ഡുവിലൂടെ കാണിക്കുന്നുണ്ട്. അച്ഛൻ വീട്ടിൽ വരുന്ന സീനുകളിൽ ഇൻസിയയുടെയും അമ്മയുടെയും ഒക്കെ ശരീരഭാഷപോലും എപ്പോ വേണമെങ്കിലും സംഭവിക്കാവുന്ന ബ്രൂട്ടൽ വയലൻസിനെ പേടിച്ചുകൊണ്ടാണ് എന്നത് വ്യക്തമാണ്.

ക്ളൈമാക്‌സും ഇൻസിയയുടെ മ്യുസിക്കൽ ജേർണിയും ഒക്കെ ലേശം ഫില്മി മൊമന്റസ് ആണെങ്കിലും ഡൊമസ്റ്റിക്ക് വയലൻസ് സീക്രട്ട് സൂപ്പർസ്റ്റാർ രേഖപ്പെടുത്തുന്നത് വളരെ യാഥാർഥ്യബോധത്തോടെയും അതിന്റെ ഹൊറർ ഫീൽ സിനിമയിലുടനീളം പ്രേക്ഷകനെ അനുഭവിപ്പിച്ചും കൊണ്ടാണ്. സിനിമയുടെ ചൈനീസ് ബോക്സോഫീസ് ജൈത്രയാത്ര കഥകളിൽ അഭിരമിക്കുന്നതിനെക്കാൾ ഫോക്കസ് സിനിമ പങ്കുവെച്ച അതിന്റെ വ്യാകുലതകളിലേക്കും രാഷ്ട്രീയത്തിലേക്കുമാവട്ടെ ചർച്ചകൾ, അതിന്റെ അനുരണങ്ങൾ എന്നാശിച്ചുപോകുന്നു.


Friday, June 28, 2019

ക്യാപ്റ്റൻ അമേരിക്ക വിന്റർ സോൾജ്യർ - രാഷ്ട്രീയം

(ആദ്യം റിയാലിറ്റിയിലേക്ക്)

വാർത്ത - ഇക്കഴിഞ്ഞ ഡിസംബർ 20 ന് ഗവണ്മെന്റ് ഓഫ് ഇന്ത്യ ഇവിടുത്തെ എല്ലാ കംപ്യുട്ടറുകളും മാസ് സർവൈലന്സിന്റെ ഭാഗമായി ആവശ്യമെങ്കിൽ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും നിയമം പാസാക്കി.

(ഇനി സിനിമയിലേക്ക്)

Steve Rogers: By holding a gun at everyone on Earth and calling it protection. This isn’t freedom, this is fear.

"വിന്റർ സോൾജ്യർ" വെറുമൊരു കിക്ക് ആസ് MCU  സൂപ്പർഹീറോ സിനിമ മാത്രമല്ല, അത് കാലികമായ ഒന്നാന്തരം ഒരു പൊളിറ്റിക്കൽ ത്രില്ലർ കൂടി ആണ്. സ്റ്റേറ്റിന്റെ മാസ് സർവൈലൻസ്, ഗവർണമെന്റ്‌ പേർസണൽ ഡാറ്റ എടുത്ത് സൂക്ഷിക്കുമ്പോൾ വരുന്ന റിസ്‌ക്കുകൾ ഒക്കെ ഇന്ന് ചർച്ചയാവുകയും ഭാവിയിൽ പൗരന്മാരെ സംബന്ധിച്ചിടത്തോളം വലിയ കുരുക്കാവുകയും ചെയ്യുമ്പോൾ സ്റ്റീവ് റോജേഴ്‌സ് ഉന്നയിച്ച ചോദ്യങ്ങൾ വീണ്ടും പ്രസക്തമാവും.

Steve Rogers : Thought the punishment usually comes after the crime

നന്മ vs തിന്മ എന്ന ബൈനറി തിങ്കിങ് ശീലിച്ച ക്യാപ്റ്റനെ കണ്ഫ്യുസ് ആക്കുന്നത് സംരക്ഷിക്കേണ്ട സ്റ്റേറ്റ് എന്തിന് മുൻവിധിയോടെ ശിക്ഷ നടപ്പാക്കുന്നു എന്നതാണ്. ഹോളിവുഡിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കൽ ത്രില്ലെർസ് അഭിനയിച്ച റോബർട്ട് റെഡ്‌ഫോഡ് തന്നെ ഇതിലും വില്ലനായി എന്നത് തികച്ചും "മനപൂർവം" ആണ്.

സിനിമ തുടങ്ങുന്നത് തന്നെ സിനിമയുടെ പൊളിറ്റിക്സ് വെളിവാക്കുന്ന സിംബലുകളായ വാഷിംഗ്ടൻ മോണുമെന്റും മാളിലൂടെയും ജോഗിങ് നടത്തുന്ന സാമിനെയും ക്യാപ്റ്റനേയും കാണിച്ചാണ്. ഫ്രണ്ട്ഷിപ്പിന്റെയും വൈര്യത്തിന്റെയും മേമ്പൊടിയിൽ ഒരുക്കിയിരിക്കുന്ന ഒരു തട്ടുപൊളിപ്പൻ ആക്ഷൻ സൂപ്പർഹീറോ സിനിമയുടെ രാഷ്ട്രീയം അമേരിക്കയുടെ ലോകപോലീസ് വിധ്വംസകനിലപാടിനെയോ അല്ലെങ്കിൽ പൗരന്റെ സ്വകാര്യതയിൽ പരിധിയിൽ കവിഞ്ഞു ഇടപെടുന്ന ഏതൊരു സ്റ്റേറ്റിന്റെയും ചെയ്തികളെ വിമർശിക്കുന്ന തലത്തിൽ ആവുമ്പോൾ സിനിമ പ്രമേയം കൊണ്ടും പരിചരണം കൊണ്ടും ഒരു ക്ലാസിക്ക് ആയി മാറുന്നുണ്ട്.


"നേരെ ചൊവ്വേ" തോന്ന്യാസം

  ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...