ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റിലേറ്റിവ്സ്ന് ഒഴികെ പുറമെ നിന്നൊരാൾക്ക് ഒരിക്കലും concern ചെയ്യേണ്ടാത്ത ഒരു സംഗതി. അങ്ങനെയായിരിക്കെ പുതിയ സിനിമാറിലീസിന്റെ ഭാഗഭാക്കായ ഒരു അഭിമുഖത്തിൽ അയാളുടെ പാർട്ണർ വേർപെട്ട് പോയതിനെക്കുറിച്ചു മെൻഷൻ ചെയ്യുകയും(ചോദിക്കേണ്ട ആവശ്യമില്ല എന്നാലും), അതിനെ പരമാവധി കുത്തിനോവിക്കുന്ന രീതിയിൽ ചോദിക്കാനും സാധിക്കണമെങ്കിൽ ഈ ജോണി ലൂക്കോസ് എത്രമാത്രം തല്ലിപ്പൊളി ആവണം.
സെലിബ്രിറ്റി ആണ് എങ്കിൽ അയാളുടെ പേഴ്സണൽ കാര്യങ്ങളിൽ മുഖത്തോട് മുഖം(അതാണ് നേരെ ചൊവ്വേ എന്ന് ഇയാൾ വിചാരിച്ചിട്ടുണ്ടാകും) നോക്കി ആ മീഡിയ ഹൗസിന്റെ മാതൃവാരികയുടെ "മ"ത്വം പേറുന്ന തോന്ന്യാസം ഉളുപ്പില്ലാതെ ചോദിക്കുകയും മാനുഷികമായ യാതൊരു പരിഗണനയും നൽകേണ്ട എന്നൊരു അളിഞ്ഞ ധാർഷ്ട്യം കൈമുതലായുള്ള ഇയാളെയൊക്കെ ജേർണലിസ്റ്റ് എന്ന പദവി പോയിട്ട്, മനുഷ്യൻ എന്ന ലേബൽ കൂടി നൽകാൻ പറ്റാത്ത അത്ര മഞ്ഞയാണ്.
മോഹൻലാലിന്റെ അഭിമുഖങ്ങളിലെ ഒഴുക്കൻ മട്ടിനെപറ്റി പലവുരു ഞാനും നിങ്ങളും ഒക്കെ ട്രോളിയിട്ടുണ്ടാകും. എന്നാലും വളരെ ബേസിക്ക് ആയ പ്രസൻസ് ഓഫ് മൈൻഡ് എന്നുന്നുണ്ട്. ഔചിത്യം. അത് അദ്ദേഹത്തിൽ വേണ്ടുവോളം ഉണ്ട്. ലിസിയുടെ റിലേഷനിലെ കാര്യത്തെക്കുറിച്ച് ജോണി സൂചിപ്പിക്കുമ്പോൾ കൃത്യമായി മോഹൻലാൽ ഇടപെടുന്നുണ്ട്. തന്റെ പ്രിയ കൂട്ടുകാരൻ അല്ലെങ്കിൽ കൂടി ഒരു മനുഷ്യൻ എന്ന നിലയിൽ ലാൽ ചിലപ്പോ ഇത് പറയുമായിരുന്നു എന്നു തോന്നുന്നു. മോഹൻലാലിൽ അദ്ദേഹത്തിന്റെ മറ്റു അഭിമുഖങ്ങളിൽ ഒന്നും കാണാത്ത ക്ലാരിറ്റിയും നിലപാടും ഈ വിഷയത്തിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇവരുടെ സൗഹൃദത്തിന്റെ ആഴത്തിന്റെ ഉത്തരം തേടി വേറെ എങ്ങോട്ടും പോണ്ട.

No comments:
Post a Comment