Sunday, December 6, 2020

"നേരെ ചൊവ്വേ" തോന്ന്യാസം

 ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റിലേറ്റിവ്സ്ന് ഒഴികെ പുറമെ നിന്നൊരാൾക്ക് ഒരിക്കലും concern ചെയ്യേണ്ടാത്ത ഒരു സംഗതി. അങ്ങനെയായിരിക്കെ പുതിയ സിനിമാറിലീസിന്റെ ഭാഗഭാക്കായ ഒരു അഭിമുഖത്തിൽ അയാളുടെ പാർട്ണർ വേർപെട്ട് പോയതിനെക്കുറിച്ചു മെൻഷൻ ചെയ്യുകയും(ചോദിക്കേണ്ട ആവശ്യമില്ല എന്നാലും), അതിനെ പരമാവധി കുത്തിനോവിക്കുന്ന രീതിയിൽ ചോദിക്കാനും സാധിക്കണമെങ്കിൽ ഈ ജോണി ലൂക്കോസ് എത്രമാത്രം തല്ലിപ്പൊളി ആവണം.

സെലിബ്രിറ്റി ആണ് എങ്കിൽ അയാളുടെ പേഴ്സണൽ കാര്യങ്ങളിൽ മുഖത്തോട് മുഖം(അതാണ് നേരെ ചൊവ്വേ എന്ന് ഇയാൾ വിചാരിച്ചിട്ടുണ്ടാകും) നോക്കി ആ മീഡിയ ഹൗസിന്റെ മാതൃവാരികയുടെ "മ"ത്വം പേറുന്ന തോന്ന്യാസം ഉളുപ്പില്ലാതെ ചോദിക്കുകയും മാനുഷികമായ യാതൊരു പരിഗണനയും നൽകേണ്ട എന്നൊരു അളിഞ്ഞ ധാർഷ്ട്യം കൈമുതലായുള്ള ഇയാളെയൊക്കെ ജേർണലിസ്റ്റ് എന്ന പദവി പോയിട്ട്, മനുഷ്യൻ എന്ന ലേബൽ കൂടി നൽകാൻ പറ്റാത്ത അത്ര മഞ്ഞയാണ്.
മോഹൻലാലിന്റെ അഭിമുഖങ്ങളിലെ ഒഴുക്കൻ മട്ടിനെപറ്റി പലവുരു ഞാനും നിങ്ങളും ഒക്കെ ട്രോളിയിട്ടുണ്ടാകും. എന്നാലും വളരെ ബേസിക്ക് ആയ പ്രസൻസ് ഓഫ് മൈൻഡ് എന്നുന്നുണ്ട്. ഔചിത്യം. അത് അദ്ദേഹത്തിൽ വേണ്ടുവോളം ഉണ്ട്. ലിസിയുടെ റിലേഷനിലെ കാര്യത്തെക്കുറിച്ച് ജോണി സൂചിപ്പിക്കുമ്പോൾ കൃത്യമായി മോഹൻലാൽ ഇടപെടുന്നുണ്ട്. തന്റെ പ്രിയ കൂട്ടുകാരൻ അല്ലെങ്കിൽ കൂടി ഒരു മനുഷ്യൻ എന്ന നിലയിൽ ലാൽ ചിലപ്പോ ഇത് പറയുമായിരുന്നു എന്നു തോന്നുന്നു. മോഹൻലാലിൽ അദ്ദേഹത്തിന്റെ മറ്റു അഭിമുഖങ്ങളിൽ ഒന്നും കാണാത്ത ക്ലാരിറ്റിയും നിലപാടും ഈ വിഷയത്തിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇവരുടെ സൗഹൃദത്തിന്റെ ആഴത്തിന്റെ ഉത്തരം തേടി വേറെ എങ്ങോട്ടും പോണ്ട.
ഒരു ജേർണലിസ്റ്റ്/റിപ്പോർട്ടർക്ക് വേണ്ട പല ഗുണങ്ങളും ഇല്ലാത്ത ഒരാളാണ് ജോണി ലൂക്കോസ്. ഭാഷയിൽ ഉള്ള അറിവില്ലായ്മയും ചോദ്യങ്ങളിലെ അശ്ലീലവും വേണ്ടുവോളം ഉള്ള ചോദ്യകർത്താവിന് വേണ്ട ബേസിക്ക് മാനേഴ്‌സ് ഒട്ടും ഇല്ലാത്ത ഒരു സബ് സ്റ്റാൻഡേർഡ് റിപ്പോർട്ടർ ആണ് ജോണി ലൂക്കാസ് എന്നാണ് തോന്നിയിട്ടുള്ളത്.



ബറേലി കി ബര്‍ഫിയിലെ ലിംഗസമത്വം

 "Torches of Freedom" എന്നാണ് ആദ്യകാല ഫെമിനിസ്റ്റ് മൂവ്മെന്റിൽ സ്ത്രീകൾ സ്മോക്ക് ചെയ്യുന്നതിനെ വിശേഷിപ്പിച്ചത്. ഈയൊരു "വിപത്ത്"നെ പുൽകി വേണോ നിങ്ങൾക്ക് ഫെമിനിസം ആഘോഷിക്കാൻ എന്ന വിമർശനങ്ങൾ അന്നും ഇന്നും ഉണ്ട്. എന്നാൽ വിഷയം ആണുങ്ങൾ ചെയ്യുന്ന വൃത്തികേടുകൾ അതേപോലെ ചെയ്യാനുള്ള അവകാശമല്ല ആവശ്യപ്പെടുന്നത്, മറിച്ചു സ്വന്തം ബോഡി, സ്വന്തം സ്വത്വം, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ, റിസോഴ്‌സുകൾ തിരഞ്ഞെടുക്കാൻ പുരുഷനുള്ള പോലെ സ്ത്രീക്കും ലഭിക്കാനുള്ള അവകാശമാണ്.

പ്രമേയപരമായി ഒരു റോംകോം ആണെങ്കിലും, ബോളിവുഡ് സിനിമയായ "ബറേലി കി ബർഫി" ഈയൊരു സ്റ്റാൻഡ് കൃത്യമായി എടുക്കുന്നുണ്ട്. നടിയെ ചുമ്മാ ബോൾഡാക്കാൻ വലിപ്പിക്കുകയും കുടിപ്പിക്കുകയും അല്ല. എന്നാൽ ആരും കാണാതെ ഒളിച്ചും പതുങ്ങിയും ഒരു സ്ത്രീക്ക് വലിക്കേണ്ടി/കുടിക്കേണ്ടി വരുന്ന സോഷ്യൽ കസ്റ്റമിനെ, അത് അറിഞ്ഞാൽ ഉള്ള പുകിലിനെ, അവൾ അതിന് slur വാക്കുകൾ കേൾക്കേണ്ടി വരുന്ന അവസ്ഥയെ ആണ് വിമർശിക്കുന്നത്. ആ നിസ്സഹായത മനസ്സിലാക്കുന്ന അച്ഛനും അതേ പുരുഷാധിപത്യ സമൂഹത്തിലെ ഒരു കണ്ണിയാണ്. തന്റെ മോൾക്ക് ലഭിക്കേണ്ട സ്വാതന്ത്ര്യം കൊടുക്കാൻ മാത്രം "പൂർണ്ണ സ്വാതന്ത്ര്യം" ആ അച്ഛനും സമൂഹത്തിൽ നിന്ന് നേടിയിട്ടില്ല.
അശ്വിനി അയ്യർ തിവാരി എന്ന സ്ത്രീ സംവിധായിക ആയതുകൊണ്ട് തന്നെ പല കാര്യങ്ങളിലും കൃത്യമായ നിലപാടുകളിലൂടെ നരേഷൻ സാധിക്കുന്നുണ്ട്. സിഗരറ്റ് വലിക്കുന്നത് ടെൻഷൻ കൊണ്ടാണെന്നുള്ള ആണുങ്ങളുടെ സ്ഥിരം മറുപടി വച്ചു അളന്നാൽ പോലും, അതിലധികം ടെൻഷനും പീഡനങ്ങളും അനുഭവിക്കുന്ന സ്ത്രീകൾ പുകവിടുന്ന ആ "ഇമോഷണൽ റിലീസിന്" അതിലും എത്രയോ മീതെ അർഹരാണെന്ന് പറയേണ്ടി വരും. ആ ഒരു തകർന്ന അവസ്ഥയിൽ ആണ് അച്ഛൻ ഇവിടെ മോൾക്ക് ഒരു സിഗരറ്റ് കത്തിച്ചു കൊടുക്കുന്നത്. ആരും കാണാതെ. പങ്കജ് ത്രിപാഠിയും കൃതി സനോനും മനോഹരമാക്കിയ ഒരു സീൻ.
As it says - Smoking kills, so does patriarchy.



ചില ഡാന്‍സ് ചിന്തകള്‍

 രണ്ടു തരം നൃത്തങ്ങൾ ഉണ്ട്. ഒന്ന് structured ഡാൻസ്. അതിന് നിയതമായ നിയമങ്ങളും(ലിഖിതമോ/വാചികമോ) ചിട്ടകളും ഉണ്ട്. ഉദാഹരണത്തിന് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസുകൾ, റഷ്യൻ ballet ഒക്കെ അതിൽ പെടും. രണ്ടാമത്തേത് free form ആണ്. പൂരത്തിനും പാർട്ടിക്കും കല്യാണത്തിനും ഗാനമേളക്ക് മുന്നിലും ഒക്കെ നമ്മൾ കളിക്കുന്ന attempted നൃത്തച്ചുവടുകൾ/ഡപ്പാംകുത്തുകൾ. ആദ്യത്തെതിന് പ്രാക്ടീസും മെയ്‌വഴക്കവും രണ്ടാമത്തെത്തിന് താളബോധവും ആണ് അടിസ്ഥാനം.

കൊമേർഷ്യൽ സിനിമകളിൽ ഈ രണ്ട് ശൈലിക്കും കൊറിയോഗ്രാഫി ഉണ്ട്. അത് പാട്ടിന്റെ സന്ദർഭം നോക്കിയും(അല്ലാതെയും) ഈ രണ്ട് നൃത്തശൈലികളുടെയും ഒറ്റക്കുള്ളതോ അല്ലെങ്കിൽ സമമായ ചേരുവകളുമാണ് ഏറെക്കുറെ. "ബെസ്റ്റ് ഡാൻസർ" ലേബൽ ഒരു നടന് ലഭിക്കുന്നത് ഇവിടുത്തെ നൃത്തപൊതുബോധരീതി കൊണ്ട് ഏറ്റവും സങ്കീർണ്ണമായ സ്റ്റെപ്പുകൾ കളിക്കുന്ന ആൾ എന്ന നിലക്കാണ്. ജൂനിയർ NTR, ഹൃതിക് റോഷൻ, അല്ലു അർജുൻ, വിജയ്, ചാക്കോച്ചൻ തുടങ്ങിയവർ ആണ് ഈ പരാമീറ്റർ വച്ചു നോക്കിയാൽ ഒറ്റ നോട്ടത്തിൽ ടോപ്പിൽ വരാറുള്ളത്. ഇവരോക്കെ അസാധ്യ ഡാൻസേഴ്‌സ് ആണെകിലും ഈ അളവുകോലിലുള്ള തിരഞ്ഞെടുപ്പിൽ എവിടെയൊക്കെയോ ന്യൂനതകൾ ഉണ്ട്.
വ്യക്തമാക്കാം. മനോജ് കെ ജയൻ ഒരിക്കലും നല്ല ഡാൻസർ പട്ടികയിൽ ഇടം പിടിക്കാത്ത ആളാണ്. പക്ഷെ "ചമയം" എന്ന സിനിമയിൽ അന്തികടപ്പുറത്ത് എന്ന ആറു മിനുട്ട് ദൈർഘ്യമുള്ള പാട്ടിൽ അവസാന ഒന്നര മിനുട്ട് മനോജിന്റെ നേരത്ത സൂചിപ്പിച്ച free form ഡാൻസിന്റെ അതിമനോഹരമായ കൊറിയോഗ്രഫിയാണ്. വെറുതെ ബീറ്റ്‌സ് ഇട്ട് മനോജിനെ "തുള്ളാൻ" വിട്ടിരിക്കുകയാണ്. ഇവിടെയാണ് സഹജമായ "താളബോധം" വർക്ക് ഔട്ട് ആവുന്നത്. ആ സിനിമയുടെ context ൽ ക്യാരക്റ്ററിന്റെ താളബോധം എസ്റ്റാബ്ലിഷ് ചെയ്യുന്ന പാട്ട് കൂടിയാണ്. സന്ദർഭത്തിൽ നിന്നും detach ചെയ്യാത്ത മലയാളത്തിലെ ഏറ്റവും നല്ല കൊറിയോഗ്രാഫഡ് സോങ് ആയി ഞാൻ അതിനെ വിലയിരുത്തും.
ഇനി മോഹൻലാലിനെക്കുറിച്ച്. ദൈവദൂതൻ സിനിമയിലെ "പൂവേ പൂവേ പാലപൂവേ" എന്ന പാട്ടിൽ അദ്ദേഹം ഡാൻസ് "കൊറിയോഗ്രാഫി" ചെയ്യുന്നത് കാണിക്കുന്നുണ്ട്. തെറ്റി ചെയ്യുമ്പോൾ ഇടയിൽ കേറി ഒന്ന് വെയിറ്റ് ചെയ്ത് ഒരു താളവട്ടം കഴിഞ്ഞു വീണ്ടും പാട്ടിന്റെ rythm വരുമ്പോൾ കറക്റ്റായി മൂവ് ചെയ്യുന്ന ഡാൻസ്. ലളിതമായി ഇതിനെയാണ് താളബോധം എന്നു പറയുന്നത്. സ്റ്റെപ്പിന്റെ സങ്കീർണതയേക്കാൾ ഉപരി grace എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന താളത്തിൽ ഊന്നിയുള്ള ഇത്തരം അനായാസ മൂവ്കളുടെ ഭംഗികൊണ്ടാണ് മോഹൻലാലിനെ മികച്ച ഡാൻസർ എന്ന വിശേഷണം കൂടി മലയാളത്തിൽ കിട്ടുന്നത്.
നേഷണൽ അവാര്ഡുകളിൽ മികച്ച കൊറിയോഗ്രഫിക്ക് കൊടുത്ത പാട്ടുകൾ റിലേട്ടീവിലി നല്ല തിരഞ്ഞെടുപ്പുകൾ ആയി തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചു സന്ദര്ഭത്തിനും തീമിനും യോജിച്ച കൊറിയോഗ്രഫി ചെയ്ത ലക്ഷ്യയിലെ "മേം ഐസ ക്യൂ ഹൂം", ആടുകളത്തിലെ "ഒത്ത സൊല്ലലെ", ജബ് വി മെറ്റിലെ "യെ ഇഷ്‌ക് ഹായെ" പോലെറ്റുള്ളവ. അതിൽ തന്നെ "ഒത്ത സൊല്ലലെ", ചമയത്തിലെ free form സ്റ്റയിലിൽ വരുന്ന പ്യുവർ ഡപ്പാംകുത്ത് ആണ്. നായിക തന്നെയാണ് ഇഷ്ടം എന്ന് പറഞ്ഞ ശേഷം ഒരു നാട്ടിൻപുറത്തുകാരൻ ചെക്കൻ മനസ്സിലെ അനിയന്ത്രിതമായ സന്തോഷത്താൽ കളിക്കുന്ന genuine സ്റ്റെപ്പുകൾ. അതിന് ഇമ്പ്രോവൈശേഷൻ സ്കോപ്പും അസാമാന്യ താളബോധവും അയത്നലളിതമായ സൗന്ദര്യവും ഉണ്ട്.
വാൽകഷ്ണം - വിനായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞപോലെ നിയമങ്ങളില്ലാത്ത എന്നാൽ ഒരു താളത്തിന് അനുസരിച്ചുള്ള "തുള്ളൽ" ആണ് യഥാർഥ ഡാൻസ്.



സല്‍മാന്‍റെ താരോദയം - SPB യുടെ ശബ്ദത്തിലൂടെ

 ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ സൽമാൻ ഖാന്റെ സ്റ്റാർഡത്തിന് അടിത്തറ പാകിയത് എസ് പി ബി യുടെ അനുഗ്രഹീതമായ വോയിസിലൂടെ വന്ന പ്രണയഗാനങ്ങൾ ആണെന്ന് പറഞ്ഞാൽ അതിശയോക്തി ആകില്ല. സാജൻ, മേം നെ പ്യാർ കിയാ, ഹം ആപ്പ്കേ ഹേ കോൻ തുടങ്ങി ഒട്ടനവധി സിനിമ ഗാനങ്ങളിലൂടെ വലിയ ജനവിഭാഗത്തിന് സൽമാനെ lovable ആക്കിയതിൽ SP ബാലസുബ്രഹ്മണ്യത്തിന് പങ്കുണ്ട്. ആ സ്വരമാധുരിക്ക് അനിഷേധ്യ സ്ഥാനമുണ്ട്.


സൽമാന് ഏറ്റവും അനുയോജ്യമായ വോയിസും പിന്നെ ദക്ഷിണേന്ത്യൻ ഡിക്ഷൻ പ്രശ്നവും ഇല്ലാതിരുന്ന SPB ശെരിക്കും അക്കാലത്ത് ഒരു പാൻ ഇന്ത്യ സെൻസേഷൻ ആയിരുന്നു. വേറെ ഒരു ബോളിവുഡ് സ്റ്റാറിനും ഒരു കാലയളവിൽ സ്ഥിരമായ ഒരു പോപുലർ സോങ് വോയിസ് അന്നും ഇന്നും പിന്നീട് ഉണ്ടായിട്ടില്ല എന്ന് പറയാം. സൽമാൻ പിന്നീട് ഇന്ത്യയിലെ ഏറ്റവും ബാങ്കബിളും പോപ്പുലറും സ്റ്റാർ ആയി. ഓഫ് സ്‌ക്രീനിൽ പല കൊള്ളാരുതായ്മകളും ചെയ്തിട്ടും ഒരിക്കലും ബോക്‌സ് ഓഫീസിൽ സൽമാനെ കാര്യമായി ബാധിച്ചിട്ടേ ഇല്ല. ഒന്ന് ഡൗണ് ആയാലും തക്ക സമയത്ത് തിരിച്ചു കയറി റെക്കോർഡ് ബ്രെക്കേഴ്‌സ് തന്നുകൊണ്ടേ ഇരുന്നു. SPB കൂട്ടുകെട്ടിലൂടെ ലഭിച്ച പാട്ടിന്റെ സ്നേഹാദരങ്ങൾ സൽമാന് ചുറ്റും ഒരു കവചകുണ്ഡലം ആയി തന്നെ നിലകൊണ്ടു.

ഖാൻ ത്രയത്തിൽ തന്നെ ഷാരൂഖിന്റെ അഭിനയതികവോ അമീറിന്റെ സിനിമാറ്റിക്ക് സെൻസിബിലിറ്റിയോ ഇല്ലാതിരുന്നിട്ടും എങ്ങനെ സൽമാന് ഇത്ര ലോയൽ ഫാൻ ബേസും ആരാധകരും വരുന്നു എന്നത് ഒരു പ്രഹേളിക ആണ്. പക്ഷെ ഒന്നാലോചിച്ചാൽ സൽമാന്റെ ആദ്യകാലത്ത് , അതും പാട്ടിനും മ്യുസിക്കും പ്രാധാന്യമുള്ള റോം കോം സിനിമ ബോളിവുഡിനെ കീഴക്കിയ സമയത്താണ് SPB യുടെ പാട്ടുകളിലൂടെ സൽമാൻ തന്റെ പോപ്പുലർ ഇമേജ് സ്ഥാപിക്കുന്നത്. ആ അടിത്തറ അതിശക്തമായിരുന്നു എന്നു വേണം അനുമാനിക്കാൻ.

SP ഇന്നലെ ക്രിട്ടിക്കൽ കണ്ടീഷനിൽ ആയിരുന്നപ്പോൾ സൽമാൻ speedy recovery ക്ക് വേണ്ടി പറഞ്ഞിരുന്നു. വേറെ ആർക്കും തോന്നില്ലെങ്കിലും സൽമാന് അറിയാം അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ മികവും മാജിക്കും. In a sense SPB was a real star-maker. ഒരു വലിയ സ്റ്റാറിനെയും പിന്നീട് ഇന്ത്യൻ സിനിമാവിപണിയുടെ പോലും അതിരുകൾ വലുതാക്കി നിശ്ചയിക്കുന്നതിൽ ആ ശബ്ദം പരോക്ഷമായി ഒരു കാരണമായി എന്ന് നിസംശയം പറയാം.

എസ് പി ബി ക്ക് പ്രണാമം



Thursday, April 9, 2020

കോമഡി യുടെ സീരിയസ്നെസ്

Dying is Easy, Comedy is hard.

ഫേമസ് ആയ ഈ quote ന്റെ ഉപജ്ഞാതാവ് ഷേക്സ്പീരിയൻ പ്ലെ സ്റ്റേജ് ആർട്ടിസ്റ്റ് ആയിരുന്ന Edmund Kean ആണെന്നും ബ്ളാക്ക് & വൈറ്റ് ഹോളിവുഡ് സിനിമകളിലെ പ്രശസ്ത നടൻ ആയിരുന്ന Edmund Gwenn ആണെന്നും പറയപ്പെടുന്നുണ്ട്. മരിക്കാൻ കിടന്നപ്പോൾ, ചാവുന്നത് പിന്നെയും ഭേദമാണ് പക്ഷെ കോമഡി അഭിനയിച്ചു ഫലിപ്പിക്കാൻ ആണ് അതിലും പ്രയാസമെന്നുമാണ് സ്റ്റേറ്റ്‌മെന്റ്. അതിന്റെ സോഴ്സിന്റെയോ കാലത്തിന്റെയോ കാര്യം പോട്ടെ എന്നുവെക്കാം എന്നാൽ സംഗതി വളരെ വാലിഡ് ആയ ഒരു നിരീക്ഷണം ആയി തോന്നിയിട്ടുണ്ട്.

പല നടന്മാരുടെയും ആഭിമുഖത്തിൽ നിന്ന് അവരൊക്കെ പലപ്പോഴായി സൂചന നൽകിയിരുന്ന ഒരു കാര്യമാണിത്. എന്നാലും കരിയർ ബെസ്റ്റായും അവാർഡ് നോമിനികൾ ആവാനും "സീരിയസ്" റോളുകൾ വേണം എന്നതാണ് പൊതുധാരണ. CPC അവാർഡ് വേദിയിൽ ശ്രീ. ബെന്നി പി നായരമ്പലം ഇത് സൂചിപ്പിക്കുക ഉണ്ടായി - നമ്മൾ കോമഡി സിനിമകൾ എഴുതുന്നത് കൊണ്ട് ഈ അവാർഡ് ഒന്നും കിട്ടാൻ പോകുന്നില്ല എന്ന ധ്വനിയിൽ.

ഹ്യുമറിന്റെ ഒരുവിധപെട്ട എല്ലാ sub genre കളിലും അസാധ്യമായ അഭിനയം കാഴ്ച്ചവച്ച മുകേഷിന്റെ കരിയർ ബെസ്റ്റ് ആയി പലരും കാണുന്നത് ഇംഗ്ലീഷ് ലെയും തനിയാവർത്തനത്തിലെയും രാമലീലയിലെയും പ്രകടനങ്ങൾ ആണ്. ഇത് എത്രത്തോളം ജസ്റ്റിഫൈ ചെയ്യാം ? ഒരാളുടെ career high ആയി കണക്കാക്കേണ്ടത് ചുരുങ്ങിയത് അയാൾക്ക് മാത്രം അഭിനയിച്ചു ഫലിപ്പിക്കാവുന്ന റോളുകൾ ആവണം എന്ന് കരുതാം. "ഇംഗ്ളീഷ്" സിനിമയിലെ റോൾ ഒരു മുരളിക്കോ, സായ്കുമാറിനോ, സിദ്ധിക്കിനോ, മനോജ് കെ ജയനോ ഒക്കെ ചെയ്യാവുന്ന റോൾ ആണ്. പക്ഷെ "ഒത്തില്ല ഒത്തില്ല", "കിമോത്തി അൽബാനി", "കണ്ടു..ഫുൾ നേക്കഡ്", but why പോലെയുള്ള ഹ്യുമർ റിച് സംഭാഷണ ശകലങ്ങളും പ്രിയദർശൻ, സിദ്ധിക്ക് ലാൽ സിനിമകളിലെ സ്‌ലാപ്സ്റ്റിക്ക് മൊമന്റുകളിലും വേറെ ആരെയും സങ്കൽപ്പിക്കാൻ പറ്റാത്ത തലത്തിൽ മുകേഷ് അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്.

ഒരു നടന്റെ കാര്യം പരിഗണിക്കുമ്പോൾ മാത്രമല്ല, കോമഡിയെ ചിലപ്പോഴെങ്കിലും snub ചെയ്ത ഓസ്‌കാർ തുടങ്ങി ഇവിടുത്തെ സമാന്തര ശാഖ പോലും ഹാസ്യത്തിന് വേണ്ട പ്രാമുഖ്യം നൽകിയിട്ടില്ല എന്നതാണ് ഡാറ്റ സൂചിപ്പിക്കുന്നത്. സീരിയസ് സബ്ജക്ട് പോലും ഹാസ്യത്തിന്റെ മേമ്പൊടിയിൽ പറയുമ്പോൾ അത്‌ കൂടുതൽ ഇഫക്ടീവ് ആണ്. ഉദാഹരണത്തിന് നാസി കോണ്സണ്ട്രേഷൻ ക്യാമ്പിന്റെ കഥ ഹ്യുമർ പശ്ചാത്തലത്തിൽ പറഞ്ഞപ്പോൾ ആണ് ഇറ്റാലിയൻ സിനിമയായ "ലൈഫ് ഈസ് ബ്യുട്ടിഫുൾ", ആ ഫാസിസ്റ്റ് ഭീകരതയുടെ കുറേകൂടി ഹൃദയഭേദകമായ അനുഭവം പ്രേക്ഷകന് സമ്മാനിച്ചത്.

സുരാജിന്റെ റേഞ്ച് കണ്ട് പലരും അത്ഭുതം കൂറുന്നുണ്ടായിരുന്നു. ശെരിക്കും ഹ്യുമർ ഫ്രണ്ടിൽ അസാമാന്യ പാടവം കാണിച്ചവരിൽ ഭൂരിഭാഗത്തിനും ഡ്രമാറ്റിക്ക് റോളുകൾ ഏറെക്കുറെ പ്രാപ്യമാണ്. അതുകൊണ്ടാണ് സലിംകുമാറിന് അബു ആവാനും ജിം കാരിക്ക്‌ ഇറ്റേണൽ സണ്ഷൈൻ ഓഫ് സ്പോട്ലെസ്സ്ലെ റോൾ ചെയ്യാനും ദശമൂലം ദാമുവിന് പൊതുവാൾ മാഷാവാനും ഒക്കെ ധാരവി ഒഴിപ്പിക്കുന്ന പോലെ ഈസിയായി സാധിക്കുന്നത്. ഹ്യുമർ വളരെയധികം ഉപയോഗിച്ച ഇൻഡസ്ട്രിയാണ് മലയാളം എങ്കിലും വേണ്ടരീതിയിൽ അംഗീകാരലബ്ധി നേടിയിട്ടുണ്ടോ എന്ന നോക്കിയാൽ ശുഷ്ക്കമാണ് കാര്യങ്ങൾ.

But Why..?


Thursday, January 9, 2020

ലിറിൽ പരസ്യത്തിന്റെ 45 വർഷങ്ങൾ

"നടി കുളത്തിലേക്ക് ചാടുന്നു മുങ്ങി നിവരുന്നു പടവിലേക്ക് കയറുന്നു" എന്ന് ശ്രീനിവാസനെപോലൊരാള്‍ എഴുതാന്‍ കാരണം ഹ്യൂമറില്‍ ഉപരി ഇത്തരം ഒരു പരസ്യ ഫോര്‍മാറ്റിന്‍റെ ജനപ്രീതിയും ലാളിത്യവും ഒരു ജനത വളരെയേറെ അംഗീകരിച്ച സ്ഥിതിവിശേഷവും കൂടി കണ്ടാവണം. അങ്ങനെ നോക്കുമ്പോള്‍ സമാനമായ ഫോര്‍മാറ്റില്‍ 45 കൊല്ലമായി ആഡുകള്‍ ഇറക്കുന്ന ഹിസ്ഥുസ്ഥാന്‍ ലിവറിന്റെ "ലിറില്‍" സോപ്പിന്‍റെ ചരിത്രവും അവര്‍ കീപ്പ് ചെയ്ത ബ്രാന്‍ഡ് ഇമേജിങ്ങും ഒന്ന് പരിശോധിക്കേണ്ടി വരും.

1974 ല്‍ ഇറങ്ങുന്ന ആദ്യ ലിറില്‍ പരസ്യത്തില്‍ Karen Lunel എന്ന മോഡല്‍ ആണ്. അഡ് മേക്കിങ്ങിലെ ഭീഷ്മാചാര്യന്‍ ആയ അലെക് പദംസീയുടെ Lintas എന്ന ഏജന്‍സി മുന്‍കൈയെടുത്ത് ഇറക്കിയ ആദ്യ പരസ്യത്തിന്‍റെ അതേ ക്യാരക്റ്റര്‍, വിഷ്വല്‍ അപ്പീല്‍, ആഡിയോ, സെറ്റിങ് ഒക്കെ തന്നെയാണ് പിന്നീടും ഇവര്‍ തുടര്‍ന്നു പോന്നത് എന്നത് ശ്രദ്ധേയമാണ്. പച്ചപ്പ് ചുറ്റിലും ഉള്ള ഒരു വെള്ളചാട്ടത്തില് ബിക്കിനി ധരിച്ച ഒരു മോഡല്‍ ചാടി മുങ്ങി നിവര്‍ന്ന് വാട്ടര്‍ഫാള്‍ ഷവറില്‍ കുളിക്കുന്ന ഇമേജ് ഇന്ത്യയിലെ വലിയ ഒരു ജനവിഭാഗത്തിന്‍റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ഒന്നാണ്. അക്കാലത്ത് പല സോപ്പുകളും സ്കിന്‍ കോംപ്ലക്ഷനിലും മറ്റും ആഡില്‍ കണ്‍സീവ് ചെയ്തപ്പോള്‍ ലിറില്‍ കുളിയുടെ "ഫീല്‍" നാണ് പ്രാമുഖ്യം കൊടുത്തത്.

ലലാല ല എന്ന ജിംഗിളും പച്ച ടോണില്‍ ഉള്ള വിഷ്വല്‍സൂം ലിറില്‍ എന്ന ബ്രാണ്ടിനെയും അതില്‍ അഭിനയിച്ച നടിമാരെ Liril Girl എന്ന വ്യക്തിത്വം കൊടുക്കുമാറ് അറിയപ്പെടുന്ന ബ്രാണ്ടിങ് പവറും കൈവരിച്ചു. പിന്നീട് വന്ന പ്രീതി സിന്‍റയും പൂജ ഭത്രയും ദീപിക പദുക്കോണും അടക്കമുള്ളവര്‍ക്ക് ബോളിവുഡിലേക്ക് വാതായനങ്ങള്‍ ഒരുക്കി. ഇത്രയും കാലമായിട്ടും മോഡലിന്റെ അടിവസ്ത്രങ്ങളുടെ കളര്‍ പോലും  പ്രോഡക്ട് ഇമേജ് ആയ പച്ചയില്‍ നിന്ന് മാറ്റിയിട്ടില്ല എന്ന് പറയുമ്പോള്‍ അത്തരം ഒരു ബ്രാണ്ടിങ്ങിന്‍റെ conviction അത്ഭുതകരമാണ്.

കൊടൈകനാലില്‍ ഉള്ള പാമ്പാര്‍ ഫാള്‍സില്‍ ആണ് ആദ്യകാലത്ത് ഈ പരസ്യം ഷൂട്ട് ചെയ്തതും പിന്നീട് അവിടം ലിറില്‍ ഫാള്‍സ് എന്നും അറിയപ്പെടുകയുണ്ടായി. പിന്നീട് മഹാരാഷ്ട്രയിലും കർണാടകയിലും ഉണ്ടായി ഷൂട്ടുകൾ. സ്വിം സ്യൂട്ട് ആയിട്ടും 70കളിലെയും 80കളിലെയും ദൂര്‍ദര്‍ശന്‍ conservative വ്യൂവര്‍സിന് വലിയ രീതിയില്‍ വള്‍ഗാറിറ്റി തോന്നിയിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. Brand building, brand strategy എന്നീ കാര്യത്തിൽ ലിറിൽ കാണിച്ച long term വിഷനും കമ്മിറ്റ്‌മെന്റും പ്രശംസിനീയമാണ്. ചെറിയ ഒരു ഇടവേളക്ക് ശേഷം ലിറിൽ ഇതേ പരസ്യം ഒരു പുതിയ ബ്രസീലിയൻ മോഡലിനെ വച്ച് relaunch ചെയ്തു. സമാനമായ ഒരേ ഫോർമാറ്റിൽ ഒരു ലോങ് റണ്ണിങ് പരസ്യം ചെയ്ത് പോരുന്നത് സന്തൂർ ആണെങ്കിലും ലിറിലിന്റെ വിന്റെജോ വിഷ്വൽ consistency യോ ഉണ്ടായിരുന്നില്ല എന്നു വേണം പറയാൻ.

വല്ലാത്ത ഒരു ഫ്രഷ്നസ് ഫീൽ ആണ് അന്നും ഇന്നും ലിറിൽ സൃഷ്ടിക്കുന്ന ദൃശ്യ-ശ്രാവ്യ അനുഭൂതി.

Tuesday, December 10, 2019

വിക്കി ഡോണറിലെ "കൾച്ചറൽ ക്ലാഷ്"

സബ് തീം എന്നൊരു സംഭവം ഉണ്ട്. ചിലപ്പോള്‍ അതിനൊരു stealth സ്വഭാവം ആവാം. ശീര്‍ഷകത്തോടൊപ്പമോ അല്ലെങ്കില്‍ വളര പ്രധാന്യത്തോടെ പറയുന്ന നരേറ്റീവില്‍ അപ്രസക്തമോ/പ്രസക്തമോ ആയ ഒരു സെക്കണ്ടറി തീം.  സ്പേം ഡൊണേഷന്‍ പ്രധാന പ്ലോട്ട് ആയി വരുന്ന വിക്കി ഡോണറില്‍ cultural differences ഒരു sub theme ആയി വരുന്നുണ്ട്. ഇതുവരെ ഇന്ത്യന്‍ സിനിമ കൈവക്കാത്ത ഒരു taboo സബ്ജെക്റ്റ് ആയതുകൊണ്ട് തന്നെ ഇതിലെ പഞ്ചാബി-ബെംഗാളി സാംസ്കാരിക-ഭിന്നതയുടെ ആംഗിള്‍ ചുരുങ്ങിയത് ചര്‍ച്ചകളില്‍ എങ്കിലും ഹിഡന്‍ ആണ്. അതിനാലാണ് അതിനെ ഒരു stealth theme എന്ന ടേം കോയിന്‍ ചെയ്തത്.

പ്രമേയപരമായി ബോളിവുഡിന് ഇത് പുതുമയൊന്നും അല്ല. ഏക് ദൂജെ കേ ലിയെ തൊട്ട് ടൂ സ്റ്റേറ്റ്സ് വരെ എത്തിനില്‍ക്കുന്ന ഡ്യുവല്‍ cultural spat കളെ അടിസ്ഥാനമാക്കിയ ധാരാളം സിനിമകള്‍. പലതിലും പക്ഷേ നോര്‍ത്ത്-സൌത്ത് അഭിരുചികളെ പ്ലോട്ട് പോയിന്‍റ് ആക്കിയപ്പോള്‍ വിക്കി ഡോണര്‍ പഞ്ചാബി-ബെംഗാളി ജീവിതരീതികളുടെ വൈരുദ്ധ്യം സരസമായി സിനിമയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഒരു പോയിന്റില്‍ അതൊരു രസകരമായ introvert-extrovert ദ്വയങ്ങള്‍ പോലെ തോന്നിപ്പിക്കുന്നുണ്ട്. സാഹിത്യത്തെ സ്നേഹിക്കുന്ന മീന്‍ കൂട്ടുന്ന സ്വല്‍പ്പം ഇന്‍റലെക്‍ച്വല്‍ ആസ്കിത ഒക്കെയുള്ള മൃദുഭാഷികളായ നായികയുടെ ബെംഗാളി ഫാമിലിയും ചിക്കന്‍ ഒഴികെയുള്ള മാംസഭക്ഷണത്തെ ഇഷ്ടപ്പെടാത്ത സംസാരപ്രിയരും ഇമോഷണലി ഓവര്‍ എക്സ്പ്രസ്സീവ് ആയ പാട്ടും ഡാന്‍സും ജീവനായ നായകന്റെ പഞ്ചാബി ഫാമിലിയും. ഇവര്‍ തമ്മിലുള്ള വെര്‍ബലായുള്ള സാംസ്കാരികസ്പര്‍ധകള്‍ ആരെയും ആക്ഷേപിക്കാതെയും അതിലുപരി മനസ്സിന്‍റെ പൊരുത്തം ആണ് പ്രധാന്യം എന്ന് ക്ലൈമാക്സില്‍ അടിവരയിടാന്‍ ഉപയോഗിയ്ക്കുന്ന ടൂള്‍ കൂടിയാണ്.

ബട്ടര്‍ ചിക്കനും രസഗുളയും ഒരേ രസമുകുളങ്ങളെ ഉണര്‍ത്തുന്ന പോലെ  ഭാങ്ഗ്രയും ദുര്‍ഗപൂജയും ഒരേ എനര്‍ജിയോടെ ആസ്വദിക്കുന്ന തരത്തിലേക്ക് എല്ലാത്തിനും exist ചെയ്തുകൊണ്ട് തന്നെ co-exist ചെയ്യാനുള്ള ഒരു സ്പേസ് രാജ്യവും ഭരണഘടനയും നല്കുന്നുണ്ട്. അതിനെ സകലസീമകളും കടന്നു ലംഘിക്കുന്ന ഈകാലത്ത് വിക്കി ഡോണറിന്‍റെ കള്‍ച്ചറല്‍ ക്ലാഷ് സബ് തീം ചില പ്രതീക്ഷകള്‍ നല്കുന്നുണ്ട്.

"നേരെ ചൊവ്വേ" തോന്ന്യാസം

  ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...