ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റിലേറ്റിവ്സ്ന് ഒഴികെ പുറമെ നിന്നൊരാൾക്ക് ഒരിക്കലും concern ചെയ്യേണ്ടാത്ത ഒരു സംഗതി. അങ്ങനെയായിരിക്കെ പുതിയ സിനിമാറിലീസിന്റെ ഭാഗഭാക്കായ ഒരു അഭിമുഖത്തിൽ അയാളുടെ പാർട്ണർ വേർപെട്ട് പോയതിനെക്കുറിച്ചു മെൻഷൻ ചെയ്യുകയും(ചോദിക്കേണ്ട ആവശ്യമില്ല എന്നാലും), അതിനെ പരമാവധി കുത്തിനോവിക്കുന്ന രീതിയിൽ ചോദിക്കാനും സാധിക്കണമെങ്കിൽ ഈ ജോണി ലൂക്കോസ് എത്രമാത്രം തല്ലിപ്പൊളി ആവണം.
Sunday, December 6, 2020
"നേരെ ചൊവ്വേ" തോന്ന്യാസം
ബറേലി കി ബര്‍ഫിയിലെ ലിംഗസമത്വം
"Torches of Freedom" എന്നാണ് ആദ്യകാല ഫെമിനിസ്റ്റ് മൂവ്മെന്റിൽ സ്ത്രീകൾ സ്മോക്ക് ചെയ്യുന്നതിനെ വിശേഷിപ്പിച്ചത്. ഈയൊരു "വിപത്ത്"നെ പുൽകി വേണോ നിങ്ങൾക്ക് ഫെമിനിസം ആഘോഷിക്കാൻ എന്ന വിമർശനങ്ങൾ അന്നും ഇന്നും ഉണ്ട്. എന്നാൽ വിഷയം ആണുങ്ങൾ ചെയ്യുന്ന വൃത്തികേടുകൾ അതേപോലെ ചെയ്യാനുള്ള അവകാശമല്ല ആവശ്യപ്പെടുന്നത്, മറിച്ചു സ്വന്തം ബോഡി, സ്വന്തം സ്വത്വം, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ, റിസോഴ്‌സുകൾ തിരഞ്ഞെടുക്കാൻ പുരുഷനുള്ള പോലെ സ്ത്രീക്കും ലഭിക്കാനുള്ള അവകാശമാണ്.
ചില ഡാന്‍സ് ചിന്തകള്‍
രണ്ടു തരം നൃത്തങ്ങൾ ഉണ്ട്. ഒന്ന് structured ഡാൻസ്. അതിന് നിയതമായ നിയമങ്ങളും(ലിഖിതമോ/വാചികമോ) ചിട്ടകളും ഉണ്ട്. ഉദാഹരണത്തിന് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസുകൾ, റഷ്യൻ ballet ഒക്കെ അതിൽ പെടും. രണ്ടാമത്തേത് free form ആണ്. പൂരത്തിനും പാർട്ടിക്കും കല്യാണത്തിനും ഗാനമേളക്ക് മുന്നിലും ഒക്കെ നമ്മൾ കളിക്കുന്ന attempted നൃത്തച്ചുവടുകൾ/ഡപ്പാംകുത്തുകൾ. ആദ്യത്തെതിന് പ്രാക്ടീസും മെയ്‌വഴക്കവും രണ്ടാമത്തെത്തിന് താളബോധവും ആണ് അടിസ്ഥാനം.
സല്‍മാന്‍റെ താരോദയം - SPB യുടെ ശബ്ദത്തിലൂടെ
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ സൽമാൻ ഖാന്റെ സ്റ്റാർഡത്തിന് അടിത്തറ പാകിയത് എസ് പി ബി യുടെ അനുഗ്രഹീതമായ വോയിസിലൂടെ വന്ന പ്രണയഗാനങ്ങൾ ആണെന്ന് പറഞ്ഞാൽ അതിശയോക്തി ആകില്ല. സാജൻ, മേം നെ പ്യാർ കിയാ, ഹം ആപ്പ്കേ ഹേ കോൻ തുടങ്ങി ഒട്ടനവധി സിനിമ ഗാനങ്ങളിലൂടെ വലിയ ജനവിഭാഗത്തിന് സൽമാനെ lovable ആക്കിയതിൽ SP ബാലസുബ്രഹ്മണ്യത്തിന് പങ്കുണ്ട്. ആ സ്വരമാധുരിക്ക് അനിഷേധ്യ സ്ഥാനമുണ്ട്.
സൽമാന് ഏറ്റവും അനുയോജ്യമായ വോയിസും പിന്നെ ദക്ഷിണേന്ത്യൻ ഡിക്ഷൻ പ്രശ്നവും ഇല്ലാതിരുന്ന SPB ശെരിക്കും അക്കാലത്ത് ഒരു പാൻ ഇന്ത്യ സെൻസേഷൻ ആയിരുന്നു. വേറെ ഒരു ബോളിവുഡ് സ്റ്റാറിനും ഒരു കാലയളവിൽ സ്ഥിരമായ ഒരു പോപുലർ സോങ് വോയിസ് അന്നും ഇന്നും പിന്നീട് ഉണ്ടായിട്ടില്ല എന്ന് പറയാം. സൽമാൻ പിന്നീട് ഇന്ത്യയിലെ ഏറ്റവും ബാങ്കബിളും പോപ്പുലറും സ്റ്റാർ ആയി. ഓഫ് സ്‌ക്രീനിൽ പല കൊള്ളാരുതായ്മകളും ചെയ്തിട്ടും ഒരിക്കലും ബോക്‌സ് ഓഫീസിൽ സൽമാനെ കാര്യമായി ബാധിച്ചിട്ടേ ഇല്ല. ഒന്ന് ഡൗണ് ആയാലും തക്ക സമയത്ത് തിരിച്ചു കയറി റെക്കോർഡ് ബ്രെക്കേഴ്‌സ് തന്നുകൊണ്ടേ ഇരുന്നു. SPB കൂട്ടുകെട്ടിലൂടെ ലഭിച്ച പാട്ടിന്റെ സ്നേഹാദരങ്ങൾ സൽമാന് ചുറ്റും ഒരു കവചകുണ്ഡലം ആയി തന്നെ നിലകൊണ്ടു.
ഖാൻ ത്രയത്തിൽ തന്നെ ഷാരൂഖിന്റെ അഭിനയതികവോ അമീറിന്റെ സിനിമാറ്റിക്ക് സെൻസിബിലിറ്റിയോ ഇല്ലാതിരുന്നിട്ടും എങ്ങനെ സൽമാന് ഇത്ര ലോയൽ ഫാൻ ബേസും ആരാധകരും വരുന്നു എന്നത് ഒരു പ്രഹേളിക ആണ്. പക്ഷെ ഒന്നാലോചിച്ചാൽ സൽമാന്റെ ആദ്യകാലത്ത് , അതും പാട്ടിനും മ്യുസിക്കും പ്രാധാന്യമുള്ള റോം കോം സിനിമ ബോളിവുഡിനെ കീഴക്കിയ സമയത്താണ് SPB യുടെ പാട്ടുകളിലൂടെ സൽമാൻ തന്റെ പോപ്പുലർ ഇമേജ് സ്ഥാപിക്കുന്നത്. ആ അടിത്തറ അതിശക്തമായിരുന്നു എന്നു വേണം അനുമാനിക്കാൻ.
SP ഇന്നലെ ക്രിട്ടിക്കൽ കണ്ടീഷനിൽ ആയിരുന്നപ്പോൾ സൽമാൻ speedy recovery ക്ക് വേണ്ടി പറഞ്ഞിരുന്നു. വേറെ ആർക്കും തോന്നില്ലെങ്കിലും സൽമാന് അറിയാം അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ മികവും മാജിക്കും. In a sense SPB was a real star-maker. ഒരു വലിയ സ്റ്റാറിനെയും പിന്നീട് ഇന്ത്യൻ സിനിമാവിപണിയുടെ പോലും അതിരുകൾ വലുതാക്കി നിശ്ചയിക്കുന്നതിൽ ആ ശബ്ദം പരോക്ഷമായി ഒരു കാരണമായി എന്ന് നിസംശയം പറയാം.
എസ് പി ബി ക്ക് പ്രണാമം
"നേരെ ചൊവ്വേ" തോന്ന്യാസം
ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...
-
മലയാളത്തിലെ എണ്ണം പറഞ്ഞ ആക്ഷന്‍ ത്രില്ലര്‍ എന്ന ഴോനറില്‍ മിക്കപോഴും ഉയര്‍ന്നു വരുന്ന പേരാണ് "താഴ്വാരം" . അഭിനേതാക്കളുടെ എണ്ണത്ത...
-
"കമൂണിസ്" (communis) എന്ന ലാറ്റിൻ പദത്തിൽ നിന്നും "കൊമൂൻ" (comun) എന്ന ഫ്രഞ്ച് പദത്തിൽ നിന്നുമാണ് "കമ്മ്യുണിസം...
-
“Gentlemen, You Can't Fight In Here! This is The War Room." കുബ്രിക്കിന്റെ മാസ്റ്റര്‍പീസ് സറ്റയര്‍ ആയ Dr. Strangelove: or How I...


