കരന്‍ സിംഘാനിയ ക്ലൂലെസ്സ് ആണ്. പലതിനോടും ലവ്-ഹേറ്റ് റിലേഷന്‍ഷിപ്പ് ആണ് അയാള്‍ക്ക്. കോടീശ്വരനായ അച്ഛന്റെ പണം സുഹൃത്തുക്കള്‍ക്കും മറ്റും വേണ്ടി ചെലാക്കാനും ചോദിച്ചാല്‍ കടം കൊടുക്കാനും മനസ്സുള്ള സ്പോയില്‍ട് ബ്രാട്ട് എന്നൊക്കെ വിളിക്കാവുന്ന ഗണത്തില്‍ ഉള്ള ആള്‍. സുഹൃത്തുക്കളെ ഏറെ ഇഷ്ട്ടപെടുന്ന എന്നാല്‍ അവര്‍ ആസ്വദിച്ച് ചെയുന്ന ചില കാര്യങ്ങളില്‍ ഒക്കെ നിര്‍വികാരത പ്രകടിപ്പിക്കാറുണ്ട്. ഒരു ചെയിന്‍ സ്മോക്കര്‍ ആയ കരന്‍ ഇന്ത്യയെക്കുറിച്ച് ആശുഭാപ്തിവിശ്വാസം ആണ് ആദ്യകാലങ്ങളില്‍ കാണിച്ചിട്ടുള്ളത്.
അമ്മയില്ലാത്ത അല്ലെങ്കില്‍ അമ്മയില്ലാതെ വളര്‍ന്ന കുട്ടിയാണെന്ന് അനുമാനിക്കാം. അച്ഛനെ കാണാന്‍ വരുമ്പോള്‍ മേശയിലെ വലിപ്പ് തുറന്നു ഒരു ഫോട്ടോ നോക്കുന്നുണ്ട് കരന്‍. ഒരു പക്ഷെ അമ്മയായിരിക്കാം. സിനിമയിലെ ഏറ്റവും ഗൂഢാര്‍ത്ഥങ്ങള്‍ ഉള്ള കഥാപാത്രം ആണ് കരന്‍. പലതിനോടും ഉള്ള ദേഷ്യവും വെറുപ്പും പുച്ഛവും അയാളുടെ മുഖത്തും ശരീരഭാഷയിലും പ്രകടമാണ്. രാജ്യസ്നേഹത്തെക്കുറിച്ചുള്ള നെഗറ്റീവ് കാഴ്ചപാടില്‍ നിന്ന് അജയ് മരിച്ചതിന് ശേഷം അയാളില്‍ വന്ന മാറ്റം എക്സ്ട്രീം ആണ്. എല്ലാമുണ്ടായിട്ടും എല്ലാം നഷ്ട്ടപെട്ട Poor rich boy. എല്ലാത്തില്‍ നിന്നും രക്ഷപെട്ടു അമേരിക്കയില്‍ ഉപരിപഠനത്തിന് പോവാന്‍ ആഗ്രഹിക്കുന്ന നിസ്സംഗയുവാവ്.
അജയ് സോണിയയെ പ്രോപോസ് ചെയ്യുമ്പോള്‍ പോലും മറ്റുള്ളവര്‍ ആഘോഷിക്കുന്നുണ്ടെങ്കിലും അയാളുടെ മുഖത്ത് നിര്‍വികാരതയുടെ അംശമാണ്. ഭോഗപരതയും (Consumerism) വലിയ പ്രൊഫൈലും അയാള്‍ക്ക് വെറുപ്പാണ്. മിഡില്‍ക്ലാസ്സല്ല കരന്‍. അപ്പര്‍ക്ലാസ്സാണ്, അതുകൊണ്ട് തന്നെ ക്ലൈമാക്സിലേക്ക് ഇങ്ങനെ ഒരു ധീരപ്രവര്‍ത്തിയുടെ നേതൃത്തം ഏറ്റെടുക്കാന്‍ കരന്‍ സിംഘാനിയ എന്ന കഥാപാത്രത്തെ ശെരിക്കും ഡവലപ്പ് ചെയ്തിട്ടുണ്ട്. ഇവിടെയാണ് കരന്‍ സിനിമയിലെ ഏറ്റവും സങ്കീര്‍ണവും സുപ്രധാനവുമായ ഒരു ക്യാരക്റ്റര്‍ ആവുന്നത്.
ഒന്നിലും പ്രത്യേക താല്‍പ്പര്യങ്ങളില്ലാത്ത ഭാഗികമായി അന്തര്‍മുഖ സ്വഭാവഗുണങ്ങള്‍ ഉള്ള ആള്‍ ആണ് അവസാനം കാര്യങ്ങളെ തന്‍റെ കൈകളിലേക്ക് യാതൊരു സങ്കോചവും ഇല്ലാതെ ഏറ്റെടുക്കുന്നത്. ഇങ്ങനെ ഉള്ളവര്‍ പൊട്ടിത്തെറിച്ചാല്‍ എക്സ്ട്രീം സ്വഭാവം ആവുമെന്ന് നമ്മള്‍ പലരിലും കണ്ടിട്ടുണ്ടാകും. അങ്ങനെ ഒരു സ്റ്റേജില്‍ നിന്ന് നേരെ എതിര്‍ധ്രുവത്തിലെക്ക് സഞ്ചരിക്കുന്ന കരന്‍ സിംഘാനിയ തന്നെയാണ് രംഗ് ദേ ബസന്തിയിലെ ഏറ്റവും മികച്ച പാത്രസൃഷ്ട്ടി.