ഇക്കഴിഞ്ഞ ജനുവരി പതിനെട്ടാം തിയതി വന്ന ഒരു വാര്‍ത്ത
========================== =======================
"ഇന്‍ഡോര്‍: മുഖക്കുരു മായാത്തതില്‍ മനംനൊന്ത് എം.എസ്.സി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. നിധി എന്ന 22കാരിയാണ് മുഖക്കുരു മായത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തത്. മുഖക്കുരു മായാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് നിധിയുടെ മാതാപിതാക്കള്‍ അറിയിച്ചു."
വെറുതെ ഗൂഗിളില്‍ acne , pimple, suicide എന്നൊക്കെ കീവേര്‍ഡ് സേര്‍ച്ച് ചെയ്‌താല്‍ ഞെട്ടിപ്പിക്കുന്ന ആത്മഹത്യ കണക്കുകള്‍ ലഭിക്കും. ഫെയര്‍ സ്കിന്‍ obsessed ആയ സമൂഹവും അതിനെ ചൂഷണം ചെയ്ത് കോടികള്‍ നേടുന്ന വന്‍കിട കമ്പനികളും പരസ്പരസഹകരണ മെന്നോണം അവരെ പിന്താങ്ങുന്ന ദൃശ്യ-പത്ര മാധ്യമങ്ങളും പതുക്കെ പതുക്കെ മനസ്സില്‍ കുത്തിവക്കുന്ന അപകര്‍ഷതാബോധം ആണ് ഈ പറഞ്ഞ ആത്മഹത്യകളുടെ മൂലകാരണം. കൌമാരത്തിന്‍റെ സ്വാഭാവികമായ നിരുപദ്രവകരമായ മുഖക്കുരു എന്ന ഈ പ്രതിഭാസത്തെ പരസ്യങ്ങളിലും സിനിമകളിലും പര്‍വതീകരിച്ച് അതില്‍ നിന്ന് കൊള്ളലാഭം കൊയ്യുന്ന കമ്പനികളുടെ വലയില്‍ പെട്ട് അപകര്‍ഷത ക്രമേണ വിഷാദമായി പിന്നെ മാനസികആഘാതമായി അവസാനം മരണത്തെ പുല്‍കുന്ന പെണ്‍കുട്ടികള്‍ (ആണ്‍കുട്ടികളും ഉണ്ട്).
ഇന്ത്യ പോലെയൊരു രാജ്യത്ത് ആണ് ശെരിക്കും ഇതൊരു സോഷ്യല്‍ ഇഷ്യൂ ആവുന്നത്. ഡെന്നിസ് ദി മെനസ് കാര്‍ട്ടൂണ്‍ ശ്രദ്ധിച്ചിട്ടുണ്ടോ?.. ഡെന്നിസിന് "മുഖക്കുരു" ഉണ്ട്.. കുട്ടികളില്‍ തന്നെ ആ ശാരീരികഅവസ്ഥയെ "പോസിറ്റീവ്" ആയി അല്ലെങ്കില്‍ സൌന്ദര്യ ലക്ഷണമായി അവതരിപ്പിക്കുകയാണ് അവിടെ. ഇവിടെ നേരെ തിരിച്ചും. ജോലി ലഭിക്കാനും, കല്യാണം കഴിക്കാനും, സുഹൃത്തുക്കളുമായി ഇടപഴകുമ്പോഴും ഇത് ഒരു "പ്രശ്നം" ആയാണ് പരസ്യങ്ങള്‍ കാണിക്കുന്നത്. സാമൂഹത്ത്തില്‍ നിന്ന് സ്വയം പിന്മാറുന്ന ഇവര്‍ ക്രമേണ ഒറ്റപെട്ട് മേല്പറഞ്ഞ അവസ്ഥയിലേക്ക് എത്തിച്ചേരും.
ഇത്രയൊക്കെ പറഞ്ഞത് സായി പല്ലവിയുടെ കലി ട്രയിലറിലെ "മുഖക്കുരു" ബോര്‍ ആയിത്തുടങ്ങി എന്നൊരു കമ്മന്റ് കണ്ടതുകൊണ്ടാണ്. മുഖ്യധാര മലയാളസിനിമയില്‍ മേകപ്പ് ഇല്ലാതെ അല്ലെങ്കില്‍ മുഖക്കുരു ഒരു വിഷയമേ അല്ലാതെ അഭിനയിക്കുന്ന സായി പല്ലവിയെ പോലെയുള്ള നടിമാരെയും അവരോടൊപ്പം അഭിനയിക്കുന്ന മുന്‍നിര നടന്മാരെയും അവരെ സങ്കോചമില്ലാതെ അവതരിപ്പിക്കുന്ന സംവിധായകരെയും അഭിനന്ദിക്കുകയാണ് വേണ്ടത്. ഇരുട്ടുമൂടിയ ഗുഹയുടെ അറ്റത്ത് കാണുന്ന പ്രകാശമാണ് ആ "കുരുകള്‍". മലരിനെ കണ്ടു പ്രചോദനമായി ഒരു പെണ്‍കുട്ടിയെങ്കിലും മുഖക്കുരു തൃണവത്ക്കരിച്ചു മുഖമുയര്‍ത്തി ആത്മവിശ്വാസത്തോടെ നടന്നാല്‍ അത് സായി പല്ലവിയുടെ വിജയമാണ്. അപകര്‍ഷതബോധത്ത്തിന്റെ "കുരുക്കള്‍" പൊട്ടട്ടെ .. ആത്മവിശ്വാസത്തിന്റെ സന്തോഷത്തിന്റെ സെല്‍ഫ് എസ്റ്റീമിന്റെ "മുഖക്കുരുകള്‍" തിളങ്ങട്ടെ..!!
==========================
"ഇന്‍ഡോര്‍: മുഖക്കുരു മായാത്തതില്‍ മനംനൊന്ത് എം.എസ്.സി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. നിധി എന്ന 22കാരിയാണ് മുഖക്കുരു മായത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തത്. മുഖക്കുരു മായാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന്
വെറുതെ ഗൂഗിളില്‍ acne , pimple, suicide എന്നൊക്കെ കീവേര്‍ഡ് സേര്‍ച്ച് ചെയ്‌താല്‍ ഞെട്ടിപ്പിക്കുന്ന ആത്മഹത്യ കണക്കുകള്‍ ലഭിക്കും. ഫെയര്‍ സ്കിന്‍ obsessed ആയ സമൂഹവും അതിനെ ചൂഷണം ചെയ്ത് കോടികള്‍ നേടുന്ന വന്‍കിട കമ്പനികളും പരസ്പരസഹകരണ മെന്നോണം അവരെ പിന്താങ്ങുന്ന ദൃശ്യ-പത്ര മാധ്യമങ്ങളും പതുക്കെ പതുക്കെ മനസ്സില്‍ കുത്തിവക്കുന്ന അപകര്‍ഷതാബോധം ആണ് ഈ പറഞ്ഞ ആത്മഹത്യകളുടെ മൂലകാരണം. കൌമാരത്തിന്‍റെ സ്വാഭാവികമായ നിരുപദ്രവകരമായ മുഖക്കുരു എന്ന ഈ പ്രതിഭാസത്തെ പരസ്യങ്ങളിലും സിനിമകളിലും പര്‍വതീകരിച്ച് അതില്‍ നിന്ന് കൊള്ളലാഭം കൊയ്യുന്ന കമ്പനികളുടെ വലയില്‍ പെട്ട് അപകര്‍ഷത ക്രമേണ വിഷാദമായി പിന്നെ മാനസികആഘാതമായി അവസാനം മരണത്തെ പുല്‍കുന്ന പെണ്‍കുട്ടികള്‍ (ആണ്‍കുട്ടികളും ഉണ്ട്).
ഇന്ത്യ പോലെയൊരു രാജ്യത്ത് ആണ് ശെരിക്കും ഇതൊരു സോഷ്യല്‍ ഇഷ്യൂ ആവുന്നത്. ഡെന്നിസ് ദി മെനസ് കാര്‍ട്ടൂണ്‍ ശ്രദ്ധിച്ചിട്ടുണ്ടോ?.. ഡെന്നിസിന് "മുഖക്കുരു" ഉണ്ട്.. കുട്ടികളില്‍ തന്നെ ആ ശാരീരികഅവസ്ഥയെ "പോസിറ്റീവ്" ആയി അല്ലെങ്കില്‍ സൌന്ദര്യ ലക്ഷണമായി അവതരിപ്പിക്കുകയാണ് അവിടെ. ഇവിടെ നേരെ തിരിച്ചും. ജോലി ലഭിക്കാനും, കല്യാണം കഴിക്കാനും, സുഹൃത്തുക്കളുമായി ഇടപഴകുമ്പോഴും ഇത് ഒരു "പ്രശ്നം" ആയാണ് പരസ്യങ്ങള്‍ കാണിക്കുന്നത്. സാമൂഹത്ത്തില്‍ നിന്ന് സ്വയം പിന്മാറുന്ന ഇവര്‍ ക്രമേണ ഒറ്റപെട്ട് മേല്പറഞ്ഞ അവസ്ഥയിലേക്ക് എത്തിച്ചേരും.
ഇത്രയൊക്കെ പറഞ്ഞത് സായി പല്ലവിയുടെ കലി ട്രയിലറിലെ "മുഖക്കുരു" ബോര്‍ ആയിത്തുടങ്ങി എന്നൊരു കമ്മന്റ് കണ്ടതുകൊണ്ടാണ്. മുഖ്യധാര മലയാളസിനിമയില്‍ മേകപ്പ് ഇല്ലാതെ അല്ലെങ്കില്‍ മുഖക്കുരു ഒരു വിഷയമേ അല്ലാതെ അഭിനയിക്കുന്ന സായി പല്ലവിയെ പോലെയുള്ള നടിമാരെയും അവരോടൊപ്പം അഭിനയിക്കുന്ന മുന്‍നിര നടന്മാരെയും അവരെ സങ്കോചമില്ലാതെ അവതരിപ്പിക്കുന്ന സംവിധായകരെയും അഭിനന്ദിക്കുകയാണ് വേണ്ടത്. ഇരുട്ടുമൂടിയ ഗുഹയുടെ അറ്റത്ത് കാണുന്ന പ്രകാശമാണ് ആ "കുരുകള്‍". മലരിനെ കണ്ടു പ്രചോദനമായി ഒരു പെണ്‍കുട്ടിയെങ്കിലും മുഖക്കുരു തൃണവത്ക്കരിച്ചു മുഖമുയര്‍ത്തി ആത്മവിശ്വാസത്തോടെ നടന്നാല്‍ അത് സായി പല്ലവിയുടെ വിജയമാണ്. അപകര്‍ഷതബോധത്ത്തിന്റെ "കുരുക്കള്‍" പൊട്ടട്ടെ .. ആത്മവിശ്വാസത്തിന്റെ സന്തോഷത്തിന്റെ സെല്‍ഫ് എസ്റ്റീമിന്റെ "മുഖക്കുരുകള്‍" തിളങ്ങട്ടെ..!!
(പിന്കുറിപ്പ് - ഈ പോസ്റ്റ് ആദ്യമായി ഇട്ടത് ഫെസ്ബുക്കിലെ സിനിമാ പാരടിസോ ക്ലബ് എന്ന ഗ്രൂപ്പില്‍ ആണ്. ലിങ്ക് ഇവിടെ ചേര്‍ക്കുന്നു.