Sunday, November 18, 2018

X Men : മഗ്നീറ്റോ-പ്രൊഫ്‌ എക്‌സ് സൗഹൃദം

ഇമേജ് - ലിങ്കണ്‌ മെമ്മോറിയൽ ഹാളിന്റെ മുന്നിൽ ഇരുന്ന് ചെസ്സ് കളിച്ചുകൊണ്ട് സംസാരിക്കുന്ന മഗ്നീറ്റോയും പ്രഫസ്സർ എക്‌സും (Movie - X Men First Class ; 2011)

==================================

ഡെഡ്പൂൾ സ്പിൻ ഓഫ് അടക്കം പതിനൊന്നോളം X Men സീരീസ് സിനിമകൾ ഇറങ്ങിയതിൽ നിന്ന് ഏറ്റവും മികച്ച സീൻ ഇതാണ് എന്ന് പറയേണ്ടി വരും. സിവിൽ വാർ സമയത്തു യൂണിയനെ സംരക്ഷിച്ചതും അടിമത്തം നീക്കം ചെയ്തതും ആയി അമേരിക്കൻ ചരിത്രത്തിലെ സുപ്രധാന കാലഘട്ടം ആണ് ലിങ്കണിന്റെ പ്രസിഡൻസി ടൈം. ആ മഹദ് വ്യക്തിയുടെ പ്രതിമയ്ക്ക് മുന്നിൽ ഇരുന്ന് മ്യുട്ടന്റസും മനുഷ്യരും അഭിമുഖീകരിക്കുന്ന മറ്റൊരു സിവിൽ വാർ പശ്ചാത്തലത്തിൽ തങ്ങളുടെ അസ്തിത്വത്തെകുറിച്ചു വേവലാതിപ്പെടുന്ന രണ്ടു ചെറുപ്പക്കാർ.

Frenemies എന്നൊക്കെ വിളിക്കാവുന്ന പെര്ഫെക്റ്റ് ലവ്-ഹേറ്റ് റിലേഷൻ കോംബോ ആണ് മഗ്നീറ്റോ എന്ന എറിക്കും പ്രഫസ്സർ X എന്ന ചാൾസ് സേവിയറും. പരസ്പര ബഹുമാനം നിലനിൽക്കുന്ന സുഹൃദ്ബന്ധത്തിൽ ഹേറ്റ് എന്നത് മ്യുട്ടന്റ്-ഹ്യുമൻ co-exist നെ പറ്റിയുള്ള ആശയപരമായ എതിർപ്പാണ്. ഇവരുടെ ക്യാരകട്ടേഴ്‌സ് അടിസ്ഥാനമാക്കിയിരിക്കുന്നത് തന്നെ മാർട്ടിൻ ലൂഥർ കിംഗ്‌ - മാൽക്കം X ആശയ വൈരുദ്ധ്യങ്ങളിലൂടെയാണ്. "മാർഗ്ഗം പലതാണെങ്കിലും ലക്ഷ്യം ഒന്ന്" എന്ന പ്രയോഗം പോലെ കറുത്തവർഗക്കാരുടെ വിമോചനം എന്ന ലക്ഷ്യത്തിലേക്ക് എതിർധ്രുവങ്ങളിൽ സഞ്ചരിച്ച രണ്ടു പേർ.

ഇവരുടെ abilities ന് പോലും ആ ക്യാരക്റ്റർ ഡവലപ്‌മെന്റ് ന് സഹായം ചെയ്തിട്ടുണ്ട്. ലോഹം നിയന്ത്രിക്കാനും മാറ്റാനും സാധിക്കുന്ന എറിക്കും മറ്റുള്ളവരുടെ മനസ്സിനെ കൈപിടിയിലാക്കാൻ സാധിക്കുന്ന സേവിയറും. മെറ്റൽ എന്നത് പരുക്കമായ ഒന്നിനെ സൂചിപ്പിക്കുമ്പോൾ മനസ്സ് കുറച്ചു കൂടി ലോലമായ വൈകാരികമായ മാനവികതയുടെയും സൂചകമാകുന്നുണ്ട്. ഓൾഡ് ഫ്രണ്ട് എന്ന് കാണുമ്പോൾ ഒക്കെ അഭിസംബോധന ചെയ്യുന്ന ഇവർ രണ്ട് പേരും തമ്മിൽ ഒരു empathy എപ്പോഴും ഉണ്ട്. ശേഖരൻ ഇല്ലെങ്കിൽ നീലകണ്ഠനും ഇല്ല എന്നൊരു ലൈൻ.

ആശയപരമായ ആ സ്പർദ്ധയും എന്നാൽ ഒപ്പം ഒന്നിച്ചു നിൽക്കേണ്ടുന്ന അവസ്ഥകളും ആണ് "ഡെഡ്പൂൾ" സിനിമകൾ മാറ്റിയാൽ മൊത്തം X Men സിനിമകളുടെ കോർ ഐഡിയ. ആ അന്തസത്ത ഇത്രയും മനോഹരമായി ഉൾകൊള്ളിച്ചു ഒരു സീനും ഷോട്ടുമാണ് ഇത്.


മുറിയുന്ന ബന്ധങ്ങൾ - സിദ്ദിക്ക് ലാൽ സിനിമകൾ

Relationship Breaking in Siddique/ Lal Movies

സിദ്ധിക്ക് ലാലിന്റെ "പ്രീ ബോഡിഗാർഡ്" സിനിമകളിലെ ഹ്യുമറും പ്ലോട്ടുകളും നല്ല രീതിയിൽ ആസ്വദിക്കുവാനും ആഘോഷിക്കപ്പെടുവാനും റിപീറ്റ് വാച് വാല്യു വരുവാനും കാരണം അവയിലെ ഡ്രാമയുടെ തീവ്രതകൊണ്ട് കൂടിയാണ്.റിലീസ് കാലഘട്ടത്തിനും കുട്ടികളും സ്ത്രീകളും അടങ്ങുന്ന ടാർജറ്റ് ഓടിയൻസിനും ഉതകുന്ന രീതിയിൽ മേലോഡ്രമാറ്റിക്ക് ട്രീറ്റ്മെന്റ്  ആണെങ്കിലും സിദ്ധിക്ക് ലാൽ ട്രേഡ്മാർക്ക് ആണ് ഈ ഒരു കഥാകദനരീതി. ഒരു മുക്കാൽ ഭാഗത്തിലധികം വരുന്ന കോമഡി ട്രാക്കിൽ നിന്ന് ഒരു യു ടേണ് എടുത്ത് സെക്കൻഡ് ആക്റ്റിന്റെ ഭാഗമായ അതിവൈകാരിക രംഗങ്ങളിലേക്ക് മാറുമ്പോൾ പ്രേക്ഷകരെ നല്ലോണം എങ്കേജ് ആക്കാൻ ഫിലിം മേക്കേഴ്സിന് സാധിക്കുന്നുണ്ട്.

അതിൽ തന്നെ റിലേഷന്ഷിപ് ബ്രെക്കിങ് സീനുകൾ ആണ് ഈ ഡ്രാമയിലെ USP. തെറ്റിദ്ധാരണകൾ കൊണ്ടോ ചതി കൊണ്ടോ ബന്ധങ്ങളിൽ ഉണ്ടാവുന്ന സ്പർദ്ധകൾ വലിയ റിഫ്റ്റിൽ കലാശിക്കുന്ന രീതി സിദ്ധിക്ക് ലാലിനെ സംബന്ധിച്ചിടത്തോളം ഒരു പ്ലോട്ട് ഡിവൈസ് ആണെന്ന് പോലും പറയാം. ഒപ്പം അതിനെ വികാരതീവ്രതയിൽ എത്തിക്കാൻ ഒരു പാട്ടും. രണ്ടു മണിക്കൂറിൽ അധികം പീക്കിൽ ചിരിപ്പിച്ച ആൾക്കാരെ ഒരു 10-15 മിനുട്ട് കൊണ്ട് തന്നെ അതേ പീക്കിൽ ഹെവി ഡ്രാമയിലേക്ക് കുടുക്കിയിടുന്നു. അവിടുന്ന് തിയറ്ററിൽ കാണികൾ റീലീഫിനായി തേർഡ് ആക്ട് കാണാൻ വല്ലാതെ ആകാംഷാഭരിതർ ആവുന്നു. വളരെ എഫക്ട്ടീവ് ആയി ഒരു പക്ഷെ സിദ്ധിക്ക് ലാൽ മാർക്ക് മാത്രം പരിചരിച്ചു ശീലമുള്ള ഒരു പ്ലോട്ട് ടെക്ക്നിക്ക് ആണ് ഇത്.

ഈ റീഫ്റ്റുകൾക്ക് മേമ്പൊടിയായി ഒരു ഗാനം കൂടിയാവുമ്പോൾ കാണുന്നവർക്ക് ട്രാപ്ഡ് ആയ അവസ്‌ഥയാണ്‌. കാബൂളിവാല യിലെ "പിറന്നൊരീ മണ്ണും", ഹിറ്റ്‌ലറിലെ "വാർത്തിങ്കളെ", ഫ്രണ്ട്‌സിലെ "കടൽ കാറ്റിന് നെഞ്ചിൽ", ഗോഡ്ഫാദരിലെ "നീർപളുങ്കുകൾ" എന്നീ പാട്ടുകൾ ഒക്കെ തുടങ്ങുന്നത് മേൽ പറഞ്ഞ ബന്ധങ്ങളിലെ വിള്ളൽ ഉണ്ടാവുന്ന കഥാസന്ദർഭങ്ങൾ ആയി വരുന്നവയാണ്. നർമ്മത്തിന്റെ അതേ വേവ് ലെങ്ത്തിൽ തന്നെ പ്രേക്ഷകരുടെ മനസ്സിനെ ആഴത്തിൽ മുറിവേല്പിക്കാനുള്ള വിദ്യ അറിയുന്നത്കൊണ്ട് കൂടിയാണ് ഈ ഇരട്ട സംവിധായകർ മലയാളത്തിന് പ്രിയപ്പെട്ടവർ ആയത്.


"നേരെ ചൊവ്വേ" തോന്ന്യാസം

  ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...