Sunday, March 4, 2018

DJango യുടെ രാഷ്ട്രീയം

ക്ലൂ ക്ളക്സ് ക്ലാൻ (അല്ലെങ്കിൽ ആശയപരമായി അതിന്റെ മുൻഗാമിയെ) അവതരിപ്പിക്കുന്നതിലെ കാലഘട്ടപിഴവിനെ "ഫിക്ഷൻ" എന്ന ഭീമൻപരിച കൊണ്ട് അതിവിദഗ്‌ദമായി നേരിടാവുന്ന സ്റ്റോറി പ്ളേസിങ് ആണ് ടാരന്റിനോ നടത്തിയിരിക്കുന്നത്. അത് എന്തുതന്നെയായാലും പ്രസ്തുത സീൻ  ഈ സിനിമയിലെ (DJANGO UNCHAINED) ഒരേപോലെ പ്രസക്തവും ഹാസ്യാത്മകവും ചിന്തിപ്പിക്കുന്നതും ആയാണ് ഭവിച്ചത്.

ടാരന്റിനോ ട്രെഡ്‌മാർക്ക് ആയ ഴൊനർ ക്രോസ്സ് പൊളിനേഷന്റെ ത്രസിപ്പിക്കുന്ന സിനിമാറ്റിക്ക് അനുഭവം ആയ ജാങ്കോ, പൊളിറ്റിക്കലി കൂതറയും സിനിമാറ്റിക്കലി ബ്രില്യൻറുമായ ഗ്രിഫിതിന്റെ ബർത്ത് ഓഫ് നേഷൻ എന്ന സിനിമക്ക് കൊടുത്ത സ്പൂഫി ഹോമേജ് ആയിരിക്കണം ഈ സീൻ. കറുത്തവർഗ്ഗക്കാരെ കൊല്ലാൻ വരുന്ന ആശ്വാരൂഢരായ ആൾക്കൂട്ടം തങ്ങളുടെ മൂവ്മെന്റിന്റെ കോസ്റ്റ്യൂം ആയ മുഖമുടിയിലെ ഓട്ടകളിലൂടെ കാണാൻ കഴിയുന്നില്ല എന്ന പരാതിയായി വരുന്നു. Ridiculously ഫണ്ണി എന്ന് വിശേഷിപ്പിക്കാവുന്ന സീൻ ആണിത്.

റേപ്പ്, റേസിസം, മതവിദ്വേഷം, സ്ത്രീവിരുദ്ധത പോലെയുള്ള വിഷയങ്ങൾ വിമര്ശിക്കപ്പെടേണ്ടത് സിനിമകളിൽ കൊണ്ടേക്സ്റ്റ് കൂടി കണക്കിലെടുത്ത് അവ portray ചെയ്തിരിക്കുന്ന രീതി നോക്കിയാണ്. ഘോഷണം ആവുമ്പോൾ ആണ് ഇവയൊക്കെ പ്രമേയപരമായി റിഗ്രസ്സീവ് ആവുന്നതും ചവറ്റുകുട്ടയിൽ ഇടേണ്ടതും ആവുന്നത്.ആ പൊളിറ്റിക്സിന്റെ ബോർഡർലൈൻ കിടക്കുന്നതും ആ വിഷയം സിനിമയിൽ മഹത്വവത്ക്കരിക്കുന്നുണ്ടോ എന്ന് നോക്കിയിട്ടാണ്. ജാങ്കോയിൽ ഒരു വലിയ cause നെ എന്ന ഭാവേന വന്നിട്ട് കഥയില്ലാത്ത കാര്യം പറഞ്ഞു ശണ്ഠകൂടുന്നതിലെ വൈരുദ്ധ്യവും അതിലെ അര്ഥമില്ലായ്മയും ഇതിലും മികച്ച രീതിയിൽ കാണിക്കാൻ കഴിയില്ല. റേസിസം തങ്ങളെ ബാധിച്ച "അന്ധത" കൂടിയാണെന്ന് സിംബോളിക്ക് ആയി പറയുന്ന ഒരു വശം കൂടിയുണ്ട് "well I can't see in this fucking thing" എന്ന് പറയുമ്പോൾ. ചിലപ്പോൾ ഒക്കെ തോന്നിയിട്ടുണ്ട് ടാരന്റിനോ അയാളിലെ സംവിധായകനേക്കാൾ മികച്ച എഴുത്തുകാരൻ ആണെന്ന്.


കത്തികളുടെ ലോജിക്ക്

ബല്ലയ്യ ചെയ്താൽ ഓഹോ..കീനു റീവ്‌സ് ചെയ്താൽ ആഹാ.. !

കത്തി, ലോജിക്ക് ഡിഫൈയിങ് തുടങ്ങിയ കാര്യങ്ങളിൽ കണ്ഫ്യുസ്ഡ് ആയിട്ട് വരുന്ന ഇത്തരം പ്രതിരോധ സ്റേറ്റ്‌മെന്റ് തമിഴ്/തെലുങ്ക് ഫാൻസ് ഈ പരാക്രമങ്ങളെ ഒക്കെ നൈസായി ഹോളിവുഡ് നുകത്തിൽ കെട്ടാൻ പലപ്പോഴും  പ്രയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ഒറ്റയാൾ പോരാട്ടങ്ങളെ (one man vs many) സിനിമകളിൽ അനലൈസ് ചെയ്യേണ്ടത് രണ്ടു കാര്യങ്ങൾ കൊണ്ടാണ്. ഒന്ന് അത്തരം ഒരു ഫൈറ്റിന് ആ ക്യാരക്റ്റർനെ  പാകപ്പെടുത്തുന്ന റീസണിങ് സിനിമയിൽ കാണിക്കുന്നുണ്ടോ ?. രണ്ട് - യുക്തിയുടെ ത്രാസ്സിൽ വച്ചളക്കുന്നതിനേക്കാൾ ഫൈറ്റിന്റെ വിഷ്വൽ ബ്യുട്ടി നിങ്ങളെ ത്രസിപ്പിക്കുന്നുണ്ടോ എന്നാണ് മറ്റൊരു വശം. അവർക്ക് ചെയ്യാമെങ്കിൽ നമ്മുക്കും ആവാം എന്ന കേവലയുക്തിയുടെ അടിസ്ഥാനത്തിൽ തെലുങ്ക്/തമിഴ് മസാല ഫൈറ്റുകളെ ഹോളിവുഡുമായി ചിലർ സമീകരിക്കാറുണ്ട്.

ആദ്യം പറഞ്ഞ പോയിന്റിലേക്ക് വരാം. അസ്സാസിൻ അല്ലെങ്കിൽ നായകൻ ഒരു ബ്രൂട്ടൽ കില്ലർ മെഷിൻ ആവുന്ന സ്ഥിതിയിൽ അയാളുടെ ഭൂതകാലം, സ്കിൽ നേടിയ വഴികൾ എന്നിവയൊക്കെ തിരക്കഥയിൽ സീനുകളായും പാസ്സീവ് ഡയലോഗുകൾ ആയും ധാരാളം സമയം എടുത്ത് അടയാളപ്പെടുത്താറുണ്ട്. സീക്രെട്ട് ഏജൻസിയിലോ, മിലിട്ടറിയിലോ, ആയോധനകലകളിലോ , പ്രത്യേക സൈക്കിക്ക് അവസ്ഥയിലോ, അണ്ടർവേൾഡ് പോരാട്ടങ്ങളിലോ ഉള്ള പാസ്റ്റ് വച്ച് ആ "അമാനുഷികതയെ" ബാക്ക് ചെയ്യുന്നത് . ഈക്വലൈസർ, ടേക്കണ്, ജോണ് വിക്ക്, ദി മാൻ ഫ്രം നോവെയർ (കൊറിയൻ), IP മാൻ (ചൈനീസ്), വാണ്ടഡ്, കിൽ ബിൽ തുടങ്ങിയവയാണ് പെട്ടന്ന് ഓർമവരുന്ന ചില ഉദാഹരണങ്ങൾ. നമ്മുടെ ഒട്ടുമിക്ക മസാല സിനിമകളിലും കോമഡി പറഞ്ഞും പ്രേമിച്ചു നടക്കുന്ന പൊതു ഉപകാരി പയ്യൻ അല്ലെങ്കിൽ കുടുംബത്തിലെ വല്യേട്ടൻ ആണ് ഒരു കൊച്ചുവെളുപ്പാൻകാലത്ത് ഈജ്‌ജാതി സാഹസത്തിന് മുതിരുന്നത് എന്നതുകൊണ്ട്തന്നെയാണ് ഇതൊക്കെ unintentional കോമഡി ആയി മാറുന്നത്.

സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ മേൽപറഞ്ഞ റീസണിങ് ഉള്ള ക്യാരക്കറ്റർസ് ചെയ്യുന്ന ഫൈറ്റ് സീക്വൻസ് അത്യാവശ്യം നന്നായും വന്നിട്ടുണ്ട്. ഏഴാം അറിവ്, വിശ്വരൂപം, അന്യൻ എന്നീ ചില സിനിമകൾ. രണ്ടാമത്തെ കാര്യം സ്റ്റണ്ട് കൊറിയോഗ്രാഫിയാണ്. ഹാൻഡ് കൊമ്പാറ്റ് , ഗണ് ഫു , അല്ലെങ്കിൽ മറ്റേതെങ്കിലും മാർഷ്യൽ ആർട്ട്സ് സഹായത്തോടെയുള്ള ഫൈറ്റ് സീക്വൻസുകൾ ആണ് പലതും. അതുകൊണ്ട് അതിലേക്കൊരു വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

ഇവിടെ ലോജിക്ക് അല്ല വിഷയം. “മനുഷ്യമ്മാർക്ക് വല്ലോം ഇങ്ങനെ ചെയ്യാൻ പറ്റ്വോ?” എന്ന ചിന്ത വഴിമാറി “ഈ കഥാപാത്രത്തിന് ചിലപ്പോ ഇതൊക്കെ ചെയ്യാൻ പറ്റും” എന്നുള്ള കൺവിൻസിങ് ഫാക്റ്ററിലേക്ക് കാണികളെ എത്തിക്കുന്നതാണ് ഫൈറ്റ് സീനുകളുടെ സെല്ലിങ് പോയിന്റ്.


ശ്രീദേവി - രൂപ് ഓർ ആക്റ്റിങ് കി റാണി

Mai Khwabo Kee Shehjadee
Mai Hu Har Dil Pe Chhayee

ശ്രീദേവിയുടെ കോമിക്ക് ടൈമിങ് എടുത്തുപറയേണ്ടതാണ്. Highly എക്സപ്രസ്സീവ് കണ്ണുകൾ ആണ് ശ്രീദേവിയുടെ. അതിനാൽ തന്നെ "ഇത്തിരി ജിംകാരിഷ്‌" എന്ന് വിശേഷിപ്പിക്കാവുന്ന റോളുകളിലെ മുഖഭാവങ്ങൾ ശെരിക്കും പല സിനിമകളിലും അത്ഭുതപ്പെടുത്തുന്നതാണ്. മിസ്റ്റർ ഇൻഡ്യ, ചാൽബാസ്, രൂപ് കി റാണി ചൊറോം കാ രാജ, ബോസ് തുടങ്ങിയവയിലെ ഹ്യുമർ ടച് ഉള്ള റോളുകളിൽ അയത്നലളിതമായി അഭിനയം unleash ചെയ്തിട്ടുണ്ട് ശ്രീദേവി. തുടക്കം സൗത്തിൽ നിന്നായതോകൊണ്ടോ മറ്റോ ആവാം ഒരുപക്ഷേ ഈ ഒരു കോമിക്ക് പൊട്ടൻഷ്യൽ കൈവന്നത്.

 മിസ്റ്റർ ഇന്ത്യയിലെ ഫേമസ് നമ്പർ ആയ "ഹവാ ഹവായ്..." ശെരിക്കും അധികം നടിമാർ ചെയ്ത് ഫലിപ്പിക്കാത്ത ഒരു കോമിക്ക് ഐറ്റം നമ്പർ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ്.
ലേശം മുഖം കൊണ്ടും കണ്ണുകൾ കൊണ്ടും ഗോഷ്ട്ടികൾ കാണിച്ചും പല സ്‌ലാപ്സ്റ്റിക്ക് മൊമന്റുകളിലൂടെയും ഈ പാട്ട് കടന്നു പോകുന്നത്. വട്ടം തിരിയുമ്പോൾ ജൂനിയർ ആർട്ടിസ്റ്റ്കളുടെ ശരീരത്തിൽ കൈ തട്ടുന്നതും അതിന് ആംഗ്യം കൊണ്ട് സോറി പറഞ്ഞും പക്ഷി തൂവൽ കൊണ്ട് മുഖം തലോടുമ്പോൾ മൂക്കിൽ അസഹ്യത പ്രകടിക്കുന്നത് പോലെയുള്ള രസകരമായ ഹാസ്യ മുഹൂർത്തങ്ങളിലൂടെയാണ് ഹവാ ഹവായ് ശെരിക്കും സിനിമാസ്വാദകരുടെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നായി മാറിയത്.
പാട്ട് തുടങ്ങുമ്പോൾ ഉള്ള ജാവേദ് അക്തർ എഴുതിയ കുറെ "വായേൽ തോന്നിയ കോതക്ക് പാട്ട്" സൈസ് പ്രാസത്തിൽ ഒപ്പിച്ച കുറെ വരികൾ ഉണ്ട്. ഹൊണോലുലു, കിങ്‌കോങ്, ഹോങ്കോങ്, സീനോസി, ഹസി തൊസി, ലസി പിസി... ഇത്‌ ചുണ്ട് കോടിച്ചും കണ്ണ് ഉരുട്ടിയും ഒക്കെ കാണിച്ച് വരികളുടെ "അർത്ഥമില്ലായ്മയെ" അതുപോലെതന്നെ സ്‌ലാപ്സ്റ്റിക്ക് ശൈലിയിൽ സില്ലിയായി പാടി അഭിനയിക്കാൻ ശ്രീദേവിക്ക് കഴിഞ്ഞിട്ടുണ്ട്.

ഹ്യുമർ ഫ്രണ്ട് പോലും അനായെസേന എനർജെറ്റിക്ക് അഭിനയിച്ചു ഫലിപ്പിച്ച ആ പ്രതിഭയുടെ നഷ്ടം ഇൻഡ്യൻ സിനിമക്ക് സമീപഭാവിയിലൊന്നും നികത്താൻ ആവില്ല.

RIP Bijli ki Rani..😥


ഹൈവേ - ഒരു നൊമ്പരം

പ്ലോട്ട് ഒറിയെന്റഡ് എന്നതിനേക്കാൾ "ഹൈവേ" യെ പെർഫോമൻസ് ഒറിയെന്റഡ് സിനിമ ആയി കാണാൻ ആണ് താത്പര്യം. സ്‌ക്രിപ്റ്റ്ഡ് അഭിനയമുഹൂർത്തങ്ങളോടൊപ്പം ധാരാളം സ്‌പേസ് സ്വാഭാവിക പ്രകടനങ്ങൾക്കും(പാറയുടെ മുകളിൽ കയറ്റം, ഇംഗ്ലീഷ് സോങ് ഡാൻസ് etc) സംവിധായകൻ നൽകുന്നുണ്ട്. ക്വീൻ പോലെയുള്ള സിനിമകളിൽ ഇത്തരം ലിബർട്ടിയുടെ ആനുകൂല്യം ലീഡ് ആക്റ്റർക്ക് കിട്ടുന്നുണ്ട്. പക്ഷെ ഇങ്ങനെ ഒരു റേഞ്ച് ന്റെ കണിക പോലും കാണിക്കാത്ത മുൻമാതൃകകൾ ആയിരുന്നു ആലിയ ഭട്ടിന്റെ കരിയർ പാസ്റ്റ്.

സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ മാന്യൻ ആണെങ്കിലും മഹാവീർ അത്ര ലൈക്കബിൾ  പേഴ്സണലിറ്റി ഒന്നും അല്ല. ചുരുങ്ങിയത് "ഫസ്റ്റ് ലവ്" മെറ്റിരിയൽ എങ്കിലും അല്ല. വീര അങ്ങനെ ഒരാളെ ഇഷ്ട്ടപ്പെട്ട് ശണ്ഠകൂടി കൂടെ കഴിയുന്നതിനെ കണ്വിൻസ് ചെയ്യിപ്പിക്കുക അല്ലെങ്കിൽ "തടവറയിൽ സ്വാതന്ത്ര്യം" നേടാൻ ആഗ്രഹിക്കുന്ന പെണ്കുട്ടിയെ അതിന് പ്രേരിപ്പിക്കുന്ന ഘടകം പ്ലോട്ടിൽ കൊണ്ടുവന്നതാണ് ഹൈവേ എന്ന സിനിമയെ ഒരേ സമയം ആഖ്യാനപരമായും പ്രമേയപരമായും രാഷ്ട്രീയപരമായും ഹിന്ദി സിനിമയിലും ഇമിത്യാസ് അലിയുടെ കരിയറിലും ഉയർത്തി നിർത്തുന്നത്. സിനിമ ദൃശ്യപരമാവേണ്ട സ്‌ഥലത്തു അങ്ങനെയായും പിഡോഫിലിയ പറയേണ്ട ഇടത്ത് ഇമോഷണലി റിച് സംഭാഷണങ്ങളും സന്ദർഭങ്ങളും ആവശ്യാനുസരണം പരിചരണത്തിൽ കൊണ്ടു വരുന്നുണ്ട്. വീരയുടെ ബാല്യകാല ഭീതികളെ "അവളെപോലെ" അലറിവിളിച്ചുകൊണ്ടാണ് സിനിമ അവതരിപ്പിക്കുന്നത്. ഹൈവേ ഒരു നൊമ്പരമാവുന്നതും ഇതേ കാരണങ്ങൾ കൊണ്ടാണ്.

വാൽ - കരൺ ജോഹർ ഹിന്ദി സിനിമക്ക് നൽകിയ ഏറ്റവും വലിയ സംഭാവന അയാളുടെ സിനിമകൾ അല്ല, ആലിയ ഭട്ട് ആണ്.



പ്രേതങ്ങൾ - ചില മുൻ ധാരണകൾ

ഹഹ.. ഇഡ്ലി കഴിക്കുന്ന പ്രേതം..!!

പുച്ഛിച്ചു തള്ളാൻ വരട്ടെ. ഫിക്ഷണലി ശെരിക്കും ഇങ്ങനെ ഒരു സാദ്ധ്യതയെ പാടെ നിരാകരിക്കാൻ കാരണം നമ്മുടെ മനസ്സിൽ കാലങ്ങളായി മുത്തശ്ശികഥകളാലും സിനിമകളാലും പുസ്തകങ്ങളാലും ആഴത്തിൽ രെജിസ്റ്റർ ചെയ്ത "പ്രേതം" എന്ന ശാസ്ത്രീയമായി ഒരിക്കലും നിലനിൽക്കാൻ കെൽപ്പില്ലാത്ത വെറും ഒരു കണ്സപ്റ്റിൻ മേലുള്ള വിശ്വാസത്തിന്റെ പുറത്താണ് എന്നോർക്കണം. ഒരു പാരാനോർമൽ entity ക്ക് എന്ത് കഴിക്കണം, എന്ത് ധരിക്കണം, എങ്ങനെ പെരുമാറണം എന്നൊക്കെ കഥകളിലൂടെയും സിനിമകളിലൂടെയും ധരിച്ചു വശായ ചില മുൻധാരണകൾ നമ്മുക്കുണ്ട്. അതിനെ ഖണ്ഡിക്കുന്ന ഒന്നും നമ്മൾ അത്ര പെട്ടെന്ന് അംഗീകരിച്ചു കൊടുക്കില്ല. പത്മരാജന്റെ ഗന്ധർവന് ഐസ്ക്രീം കഴിക്കാമെങ്കിൽ എന്റെ യക്ഷിക്കും ഇഡ്ലി കഴിക്കാം എന്ന് രാജസേനൻ just for sake of an argument ഒരഭിമുഖത്തിൽ പറഞ്ഞത് ഓർക്കുന്നു. രാജസേനൻ പോലും ആ പുതു ചിന്തയെ എത്രമാത്രം ഉൾക്കൊണ്ടു എന്നതും സംശയമാണ്.

ഫാസിലിന്റെ "വിസ്മയതുമ്പത്ത്" ഇതുപോലൊരു കേസ് ആയി പരിഗണിക്കാം.  "ഹഹ.. മരിക്കാണ്ടെ എങ്ങനെയാ ആത്മാവ് വരിക.." എന്നാണ് അന്ന് പടം കണ്ട ഒരു സുഹൃത്ത് ചോദിച്ചത്. മരിച്ചാൽ ആത്മാവ് വരും എന്നുള്ളത് ഒരു വിശ്വാസം അല്ലേ, അപ്പോൾ ഇതൊരു novel കണ്സപ്റ്റ് ആയി പരിഗണിച്ചൂടെ എന്ന് ചോദിച്ചപ്പോൾ പുള്ളിക്ക് സംശയമായി. ഇവിടെയും നേരത്തെ പറഞ്ഞ മനസ്സിൽ ആഴത്തിൽ പതിഞ്ഞ pre conceived നോഷനുകൾ പുതിയൊരു ചിന്തയെ എത്രമാത്രം എതിർക്കുന്നു എന്നത് രസകരമാണ്. ഫിക്ഷണൽ ചിന്തയെ "ലോജിക്ക്" വച്ച് എതിർക്കുന്നു എന്നതാണ് ഇവിടുത്തെ കോമഡിയും ഐറണിയും.

പ്രേതം എന്ന അടിസ്ഥാന കണ്സപ്റ്റിനെ ബ്രെക്ക് ചെയ്യാൻ പോലും മലയാള സിനിമ വിമുഖത കാണിച്ചിട്ടുണ്ട്. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ പ്രേതത്തിനും യക്ഷിക്കും ഒടിയനും ഒക്കെ മനുഷ്യർക്കും ഒപ്പം co-exist ചെയ്യാമെന്നുള്ള പ്രമേയം ശെരിക്കും സ്കോപ് ഉള്ളതാണെന്ന് തോന്നുന്നു. The Others, Sixth Sense ഒക്കെ ആസ്വാദകർക്ക് പ്രിയപ്പെട്ടതാകുന്നത് മേക്കിങിനോടൊപ്പം "ghost" ന്റെ അടിസ്ഥാന ബിലീഫ് കളെ ചോദ്യം ചെയ്യാൻ ധൈര്യം കാണിച്ചത്കൊണ്ട് കൂടിയാണ്. മുകളിൽ പറഞ്ഞ രണ്ടു സിനിമകളും (വിസ്മയതുമ്പത്ത്, മേഘസന്ദേശം) പക്ഷെ പ്രമേയപരമായി ഈ പുതു ചിന്ത നിലനിർത്തിയപ്പോഴും അവിഞ്ഞ കോമടികൾ കൊണ്ടും ലൂസ് സ്‌ക്രിപ്റ്റ് കൊണ്ടും unintentional കോമടികളോ കൾട്ടോ ആയി മാറി എന്നുള്ളത് വേറെ കാര്യം.

"നേരെ ചൊവ്വേ" തോന്ന്യാസം

  ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...