Relationship Breaking in Siddique/ Lal Movies
സിദ്ധിക്ക് ലാലിന്റെ "പ്രീ ബോഡിഗാർഡ്" സിനിമകളിലെ ഹ്യുമറും പ്ലോട്ടുകളും നല്ല രീതിയിൽ ആസ്വദിക്കുവാനും ആഘോഷിക്കപ്പെടുവാനും റിപീറ്റ് വാച് വാല്യു വരുവാനും കാരണം അവയിലെ ഡ്രാമയുടെ തീവ്രതകൊണ്ട് കൂടിയാണ്.റിലീസ് കാലഘട്ടത്തിനും കുട്ടികളും സ്ത്രീകളും അടങ്ങുന്ന ടാർജറ്റ് ഓടിയൻസിനും ഉതകുന്ന രീതിയിൽ മേലോഡ്രമാറ്റിക്ക് ട്രീറ്റ്മെന്റ് ആണെങ്കിലും സിദ്ധിക്ക് ലാൽ ട്രേഡ്മാർക്ക് ആണ് ഈ ഒരു കഥാകദനരീതി. ഒരു മുക്കാൽ ഭാഗത്തിലധികം വരുന്ന കോമഡി ട്രാക്കിൽ നിന്ന് ഒരു യു ടേണ് എടുത്ത് സെക്കൻഡ് ആക്റ്റിന്റെ ഭാഗമായ അതിവൈകാരിക രംഗങ്ങളിലേക്ക് മാറുമ്പോൾ പ്രേക്ഷകരെ നല്ലോണം എങ്കേജ് ആക്കാൻ ഫിലിം മേക്കേഴ്സിന് സാധിക്കുന്നുണ്ട്.
അതിൽ തന്നെ റിലേഷന്ഷിപ് ബ്രെക്കിങ് സീനുകൾ ആണ് ഈ ഡ്രാമയിലെ USP. തെറ്റിദ്ധാരണകൾ കൊണ്ടോ ചതി കൊണ്ടോ ബന്ധങ്ങളിൽ ഉണ്ടാവുന്ന സ്പർദ്ധകൾ വലിയ റിഫ്റ്റിൽ കലാശിക്കുന്ന രീതി സിദ്ധിക്ക് ലാലിനെ സംബന്ധിച്ചിടത്തോളം ഒരു പ്ലോട്ട് ഡിവൈസ് ആണെന്ന് പോലും പറയാം. ഒപ്പം അതിനെ വികാരതീവ്രതയിൽ എത്തിക്കാൻ ഒരു പാട്ടും. രണ്ടു മണിക്കൂറിൽ അധികം പീക്കിൽ ചിരിപ്പിച്ച ആൾക്കാരെ ഒരു 10-15 മിനുട്ട് കൊണ്ട് തന്നെ അതേ പീക്കിൽ ഹെവി ഡ്രാമയിലേക്ക് കുടുക്കിയിടുന്നു. അവിടുന്ന് തിയറ്ററിൽ കാണികൾ റീലീഫിനായി തേർഡ് ആക്ട് കാണാൻ വല്ലാതെ ആകാംഷാഭരിതർ ആവുന്നു. വളരെ എഫക്ട്ടീവ് ആയി ഒരു പക്ഷെ സിദ്ധിക്ക് ലാൽ മാർക്ക് മാത്രം പരിചരിച്ചു ശീലമുള്ള ഒരു പ്ലോട്ട് ടെക്ക്നിക്ക് ആണ് ഇത്.
ഈ റീഫ്റ്റുകൾക്ക് മേമ്പൊടിയായി ഒരു ഗാനം കൂടിയാവുമ്പോൾ കാണുന്നവർക്ക് ട്രാപ്ഡ് ആയ അവസ്‌ഥയാണ്. കാബൂളിവാല യിലെ "പിറന്നൊരീ മണ്ണും", ഹിറ്റ്‌ലറിലെ "വാർത്തിങ്കളെ", ഫ്രണ്ട്‌സിലെ "കടൽ കാറ്റിന് നെഞ്ചിൽ", ഗോഡ്ഫാദരിലെ "നീർപളുങ്കുകൾ" എന്നീ പാട്ടുകൾ ഒക്കെ തുടങ്ങുന്നത് മേൽ പറഞ്ഞ ബന്ധങ്ങളിലെ വിള്ളൽ ഉണ്ടാവുന്ന കഥാസന്ദർഭങ്ങൾ ആയി വരുന്നവയാണ്. നർമ്മത്തിന്റെ അതേ വേവ് ലെങ്ത്തിൽ തന്നെ പ്രേക്ഷകരുടെ മനസ്സിനെ ആഴത്തിൽ മുറിവേല്പിക്കാനുള്ള വിദ്യ അറിയുന്നത്കൊണ്ട് കൂടിയാണ് ഈ ഇരട്ട സംവിധായകർ മലയാളത്തിന് പ്രിയപ്പെട്ടവർ ആയത്.

No comments:
Post a Comment