Thursday, January 9, 2020

ലിറിൽ പരസ്യത്തിന്റെ 45 വർഷങ്ങൾ

"നടി കുളത്തിലേക്ക് ചാടുന്നു മുങ്ങി നിവരുന്നു പടവിലേക്ക് കയറുന്നു" എന്ന് ശ്രീനിവാസനെപോലൊരാള്‍ എഴുതാന്‍ കാരണം ഹ്യൂമറില്‍ ഉപരി ഇത്തരം ഒരു പരസ്യ ഫോര്‍മാറ്റിന്‍റെ ജനപ്രീതിയും ലാളിത്യവും ഒരു ജനത വളരെയേറെ അംഗീകരിച്ച സ്ഥിതിവിശേഷവും കൂടി കണ്ടാവണം. അങ്ങനെ നോക്കുമ്പോള്‍ സമാനമായ ഫോര്‍മാറ്റില്‍ 45 കൊല്ലമായി ആഡുകള്‍ ഇറക്കുന്ന ഹിസ്ഥുസ്ഥാന്‍ ലിവറിന്റെ "ലിറില്‍" സോപ്പിന്‍റെ ചരിത്രവും അവര്‍ കീപ്പ് ചെയ്ത ബ്രാന്‍ഡ് ഇമേജിങ്ങും ഒന്ന് പരിശോധിക്കേണ്ടി വരും.

1974 ല്‍ ഇറങ്ങുന്ന ആദ്യ ലിറില്‍ പരസ്യത്തില്‍ Karen Lunel എന്ന മോഡല്‍ ആണ്. അഡ് മേക്കിങ്ങിലെ ഭീഷ്മാചാര്യന്‍ ആയ അലെക് പദംസീയുടെ Lintas എന്ന ഏജന്‍സി മുന്‍കൈയെടുത്ത് ഇറക്കിയ ആദ്യ പരസ്യത്തിന്‍റെ അതേ ക്യാരക്റ്റര്‍, വിഷ്വല്‍ അപ്പീല്‍, ആഡിയോ, സെറ്റിങ് ഒക്കെ തന്നെയാണ് പിന്നീടും ഇവര്‍ തുടര്‍ന്നു പോന്നത് എന്നത് ശ്രദ്ധേയമാണ്. പച്ചപ്പ് ചുറ്റിലും ഉള്ള ഒരു വെള്ളചാട്ടത്തില് ബിക്കിനി ധരിച്ച ഒരു മോഡല്‍ ചാടി മുങ്ങി നിവര്‍ന്ന് വാട്ടര്‍ഫാള്‍ ഷവറില്‍ കുളിക്കുന്ന ഇമേജ് ഇന്ത്യയിലെ വലിയ ഒരു ജനവിഭാഗത്തിന്‍റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ഒന്നാണ്. അക്കാലത്ത് പല സോപ്പുകളും സ്കിന്‍ കോംപ്ലക്ഷനിലും മറ്റും ആഡില്‍ കണ്‍സീവ് ചെയ്തപ്പോള്‍ ലിറില്‍ കുളിയുടെ "ഫീല്‍" നാണ് പ്രാമുഖ്യം കൊടുത്തത്.

ലലാല ല എന്ന ജിംഗിളും പച്ച ടോണില്‍ ഉള്ള വിഷ്വല്‍സൂം ലിറില്‍ എന്ന ബ്രാണ്ടിനെയും അതില്‍ അഭിനയിച്ച നടിമാരെ Liril Girl എന്ന വ്യക്തിത്വം കൊടുക്കുമാറ് അറിയപ്പെടുന്ന ബ്രാണ്ടിങ് പവറും കൈവരിച്ചു. പിന്നീട് വന്ന പ്രീതി സിന്‍റയും പൂജ ഭത്രയും ദീപിക പദുക്കോണും അടക്കമുള്ളവര്‍ക്ക് ബോളിവുഡിലേക്ക് വാതായനങ്ങള്‍ ഒരുക്കി. ഇത്രയും കാലമായിട്ടും മോഡലിന്റെ അടിവസ്ത്രങ്ങളുടെ കളര്‍ പോലും  പ്രോഡക്ട് ഇമേജ് ആയ പച്ചയില്‍ നിന്ന് മാറ്റിയിട്ടില്ല എന്ന് പറയുമ്പോള്‍ അത്തരം ഒരു ബ്രാണ്ടിങ്ങിന്‍റെ conviction അത്ഭുതകരമാണ്.

കൊടൈകനാലില്‍ ഉള്ള പാമ്പാര്‍ ഫാള്‍സില്‍ ആണ് ആദ്യകാലത്ത് ഈ പരസ്യം ഷൂട്ട് ചെയ്തതും പിന്നീട് അവിടം ലിറില്‍ ഫാള്‍സ് എന്നും അറിയപ്പെടുകയുണ്ടായി. പിന്നീട് മഹാരാഷ്ട്രയിലും കർണാടകയിലും ഉണ്ടായി ഷൂട്ടുകൾ. സ്വിം സ്യൂട്ട് ആയിട്ടും 70കളിലെയും 80കളിലെയും ദൂര്‍ദര്‍ശന്‍ conservative വ്യൂവര്‍സിന് വലിയ രീതിയില്‍ വള്‍ഗാറിറ്റി തോന്നിയിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. Brand building, brand strategy എന്നീ കാര്യത്തിൽ ലിറിൽ കാണിച്ച long term വിഷനും കമ്മിറ്റ്‌മെന്റും പ്രശംസിനീയമാണ്. ചെറിയ ഒരു ഇടവേളക്ക് ശേഷം ലിറിൽ ഇതേ പരസ്യം ഒരു പുതിയ ബ്രസീലിയൻ മോഡലിനെ വച്ച് relaunch ചെയ്തു. സമാനമായ ഒരേ ഫോർമാറ്റിൽ ഒരു ലോങ് റണ്ണിങ് പരസ്യം ചെയ്ത് പോരുന്നത് സന്തൂർ ആണെങ്കിലും ലിറിലിന്റെ വിന്റെജോ വിഷ്വൽ consistency യോ ഉണ്ടായിരുന്നില്ല എന്നു വേണം പറയാൻ.

വല്ലാത്ത ഒരു ഫ്രഷ്നസ് ഫീൽ ആണ് അന്നും ഇന്നും ലിറിൽ സൃഷ്ടിക്കുന്ന ദൃശ്യ-ശ്രാവ്യ അനുഭൂതി.

No comments:

Post a Comment

"നേരെ ചൊവ്വേ" തോന്ന്യാസം

  ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...