നയനാനന്ദകരമാക്കുക എന്നതിനേക്കാൾ ലോങ്ങ് ഷോട്ടിന്റെ മൂത്താപ്പയായ ELS - എക്ട്രീം ലോങ്ങ് ഷോട്ട് ( എക്സ്ട്രീം വൈഡ് ഷോട്ട് - EWS) കൊണ്ട് കഥ നടക്കുന്ന പശ്ചാത്തലത്തെ , അതിന്റെ മുമ്പിൽ വച്ച് സബ്ജെക്റ്റിനെ തട്ടിച്ചു നോക്കുക എന്ന ഒരു പ്രാഥമിക ഉദ്ദേശമാണ് ഉള്ളത്. പലപ്പോഴും സബ്ജെക്റ്റ് ഒരു ചെറു കണികയോളം ചെറുതായോ അല്ലെങ്കിൽ "അപ്രത്യക്ഷമായി" തന്നെ കാണേണ്ടി വരും ഈ ഷോട്ടിൽ. ഇപറഞ്ഞ ഷോട്ടിന്റെ അക്ഷയഖനി എന്ന് വിശേഷിപ്പിക്കാവുന്ന എപിക്ക് സിനിമാനുഭവം ആണ് ഡേവിഡ് ലീൻ സംവിധാനം ചെയ്ത ലോറൻസ് ഓഫ് അറേബ്യ.
മൂന്നര മണിക്കൂറോളം വരുന്ന സിനിമ ഓരോ അഞ്ചു മിനിട്ടിലും pause ചെയ്ത് ഒരു സ്ക്രീൻഷോട്ട് എടുക്കാൻ നോക്കിയാൽ അതിൽ ഒരു ELS ഉണ്ടായിരിക്കും എന്ന് പറഞ്ഞാൽ സിനിമയിൽ അതിന്റെ ചാകരയാണെന്ന് സാരം. വളരെയധികം ബുദ്ധിമുട്ടും ആൾബലവും സാഹസികതയും വേണ്ടിവരുന്ന ഇത്തരം ഷോട്ടിന്റെ ആധിക്യം എന്തുകൊണ്ട് എന്ന് ചിന്തിക്കുമ്പോൾ ആണ് സിനിമയുടെ പ്ലോട്ടിലെ ഒരു കഥാപാത്രം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന അറേബ്യൻ മരുപ്രദേശത്തിലേക്ക് ശ്രദ്ധ തിരിക്കേണ്ടി വരുന്നത്.
ലോറൻസിന്റെയും കൂട്ടരുടെയും ഇച്ഛാശക്തിയെയും കായികബലത്തെയും വെല്ലുവിളിക്കുന്ന നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന മണലാരണ്യം ആണ് നേഫുദ് മരുഭൂമി. അതിനെ താണ്ടുക എന്ന ദൗത്യത്തിന്റെ (സിനിമയിൽ ഏകദേശം 25 മിനുട്ട് വരുന്ന സീനുകൾ) ഭീകരതയും മനുഷ്യൻ ആ മണൽപ്പരപ്പിന്റെ മുമ്പിൽ എത്ര നിസ്സാരനെന്നും എസ്റ്റാബ്ലിഷ് ചെയ്യുക ആണ് ഡേവിഡ് ലീൻ എക്സ്ട്രീം വൈഡ് ഷോട്ടുകളിലൂടെ. അങ്ങനെ ആ പരുക്കൻ പ്രദേശത്തെ മനുഷ്യന് എളുപ്പം വഴങ്ങാത്ത, കീഴടക്കാൻ കഴിയാത്ത പ്രകൃതിരൂപമായി അവതരിപ്പിക്കുന്നു. അതിന്റെ അനന്തതക്കും വന്യതക്കും മുന്നിൽ ഒരു കടുകിനോളം വരുന്ന മനുഷ്യൻ എത്ര നിസ്സാരനെന്ന് കാണിക്കുന്ന അനേകം ഷോട്ടുകൾ ഉണ്ട് ഈ സിനിമയിൽ.
ഒരുപക്ഷെ ഓരോ ഷോട്ടും എടുത്ത "എഫർട്ട്" വച്ച് നോക്കിയാൽ ലോകത്തിലെ ഏറ്റവും മികച്ച സിനിമായാവണം "ലോറൻസ് ഓഫ് അറേബ്യ".

No comments:
Post a Comment