As far back as I can remember, I always wanted to be a gangster. To me being a gangster was better than being president of the United States.
ഏത് ഭാഷയിലും വിശിഷ്യാ ഹോളിവുഡിൽ ഒക്കെ നടന്മാരുടെ മികച്ച പ്രകടങ്ങൾ കണക്കിലെടുക്കുമ്പോൾ അവരുടെ "ഗാങ്സ്റ്റർ" റോളുകൾക്ക് ഒരു ചെറിയ മുൻതൂക്കം ലഭിക്കുന്നുണ്ട്. അതിന് ഹേതുവോ - അധോലോകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പണവും പവറും കൊണ്ടുണ്ടാക്കിയ പാരലൽ സിസ്റ്റത്തിനോടുള്ള ഒരു പൊതുബോധ "ആരാധന"യാണ് എന്ന് പറഞ്ഞാൽ അതിശയമില്ല.
സ്‌കോർസെസേ, കോപ്പോള തുടങ്ങിയ മഹാരഥന്മാരുടെ മേക്കിങ്ങിനെയോ മോബ്സ്റ്റർ വേഷത്തിൽ വന്ന നടന്മാരുടെയോ അഭിനയതികവിനെ നിരാകാരിക്കുന്നില്ല മറിച്ചു അറിഞ്ഞോ അറിയാതെയോ നാമൊക്കെ obsessed ആയ അണ്ടർവേൾഡ് എന്ന ചിലന്തിവലയോട് ഉള്ള ആകാംക്ഷയും ഇഷ്ടവും കാരണം പ്രഥമ പരിഗണന പലപ്പോഴും ഒരു നടന്റെ "ഗാങ്സ്റ്റർ" വേഷങ്ങൾക്ക് പോകുന്നതായി തോന്നിയിട്ടുണ്ട്.
എന്നിരുന്നാലും ജെയിംസ് കാഗ്നി, മൈക്കിൾ കെയിൻ തുടങ്ങിയ നടന്മാരുടെ കാര്യത്തിൽ ഒരു പക്ഷെ അവരുടെ ക്രൈം ഡ്രാമ സിനിമകൾ അയ വൈറ്റ് ഹീറ്റ്, ഗെറ്റ് കാർട്ടർ ഒക്കെ അവരുടെ മികച്ച പ്രകടങ്ങൾ ആയി കണക്കാക്കുന്നതിൽ തെറ്റില്ല. പക്ഷെ അൽ പാച്ചിനോ, ഡി നീറോ, എന്തിന് കമൽ ഹാസൻ പോലും വൈവിധ്യമായ പല റോളുകൾ ചെയ്തിട്ടും ഒരു ലിസ്റ്റ് എടുത്താൽ നായകനും, സ്‌കാർഫേസും, ഗുഡ്ഫെല്ലാസ് ഒക്കെ മുന്നിൽ കിടക്കുന്നത് മേൽ പറഞ്ഞ പണവും ആജ്ഞാനുവർത്തികളും ഗണ്ണും അധികാരവും ചേർന്ന ആ സാമൂഹികക്രമത്തോടുള്ള അവഗണിക്കാൻ പറ്റാത്ത സാധാരണക്കാരൻ തൊട്ട് മാധ്യമങ്ങൾക്ക് പോലും ഉള്ള ആ ആരാധന കാരണമാണ്.
ഡി നീറോ ഒക്കെ അനലൈസ് ദിസ്, കിംഗ് ഓഫ് കോമഡി പോലെയുള്ള അന്യായ കോമഡി റോളുകളും പാച്ചിനോ സെർപിക്കോ, ഡോഗ് ഡേ പോലെ ഗോഡ്ഫാദരേക്കാൾ ഇന്റൻസ് റോളുകളും ചെയ്തിട്ടും പലപ്പോഴും നമ്പർ 1 ആയി പരിഗണിക്കപ്പെടുന്നത് അവരുടെ ഗാങ്സ്റ്റർ റോളുകൾ ആണ്. ചിലപ്പോ ഇറ്റാലിയൻ അമേരിക്കൻ ആകട്ടേഴ്‌സ് ആവുമ്പോഴുള്ള പെര്ഫെക്ഷൻ ആവാം. ഒരു പുതിയ നടൻ പോലും അങ്ങനെ ഒരു പ്രോജക്റ്റ് പ്രഖ്യാപിച്ചാൽ കിട്ടുന്ന ഹൈപ്പ് ഈ പറഞ്ഞ സമൂഹത്തിന്റെ അധോലോക ഒബ്സെഷൻ തന്നെയായിരുന്നിരിക്കണം.

No comments:
Post a Comment