ക്ലൂ ക്ളക്സ് ക്ലാൻ (അല്ലെങ്കിൽ ആശയപരമായി അതിന്റെ മുൻഗാമിയെ) അവതരിപ്പിക്കുന്നതിലെ കാലഘട്ടപിഴവിനെ "ഫിക്ഷൻ" എന്ന ഭീമൻപരിച കൊണ്ട് അതിവിദഗ്‌ദമായി നേരിടാവുന്ന സ്റ്റോറി പ്ളേസിങ് ആണ് ടാരന്റിനോ നടത്തിയിരിക്കുന്നത്. അത് എന്തുതന്നെയായാലും പ്രസ്തുത സീൻ ഈ സിനിമയിലെ (DJANGO UNCHAINED) ഒരേപോലെ പ്രസക്തവും ഹാസ്യാത്മകവും ചിന്തിപ്പിക്കുന്നതും ആയാണ് ഭവിച്ചത്.
ടാരന്റിനോ ട്രെഡ്‌മാർക്ക് ആയ ഴൊനർ ക്രോസ്സ് പൊളിനേഷന്റെ ത്രസിപ്പിക്കുന്ന സിനിമാറ്റിക്ക് അനുഭവം ആയ ജാങ്കോ, പൊളിറ്റിക്കലി കൂതറയും സിനിമാറ്റിക്കലി ബ്രില്യൻറുമായ ഗ്രിഫിതിന്റെ ബർത്ത് ഓഫ് നേഷൻ എന്ന സിനിമക്ക് കൊടുത്ത സ്പൂഫി ഹോമേജ് ആയിരിക്കണം ഈ സീൻ. കറുത്തവർഗ്ഗക്കാരെ കൊല്ലാൻ വരുന്ന ആശ്വാരൂഢരായ ആൾക്കൂട്ടം തങ്ങളുടെ മൂവ്മെന്റിന്റെ കോസ്റ്റ്യൂം ആയ മുഖമുടിയിലെ ഓട്ടകളിലൂടെ കാണാൻ കഴിയുന്നില്ല എന്ന പരാതിയായി വരുന്നു. Ridiculously ഫണ്ണി എന്ന് വിശേഷിപ്പിക്കാവുന്ന സീൻ ആണിത്.
റേപ്പ്, റേസിസം, മതവിദ്വേഷം, സ്ത്രീവിരുദ്ധത പോലെയുള്ള വിഷയങ്ങൾ വിമര്ശിക്കപ്പെടേണ്ടത് സിനിമകളിൽ കൊണ്ടേക്സ്റ്റ് കൂടി കണക്കിലെടുത്ത് അവ portray ചെയ്തിരിക്കുന്ന രീതി നോക്കിയാണ്. ഘോഷണം ആവുമ്പോൾ ആണ് ഇവയൊക്കെ പ്രമേയപരമായി റിഗ്രസ്സീവ് ആവുന്നതും ചവറ്റുകുട്ടയിൽ ഇടേണ്ടതും ആവുന്നത്.ആ പൊളിറ്റിക്സിന്റെ ബോർഡർലൈൻ കിടക്കുന്നതും ആ വിഷയം സിനിമയിൽ മഹത്വവത്ക്കരിക്കുന്നുണ്ടോ എന്ന് നോക്കിയിട്ടാണ്. ജാങ്കോയിൽ ഒരു വലിയ cause നെ എന്ന ഭാവേന വന്നിട്ട് കഥയില്ലാത്ത കാര്യം പറഞ്ഞു ശണ്ഠകൂടുന്നതിലെ വൈരുദ്ധ്യവും അതിലെ അര്ഥമില്ലായ്മയും ഇതിലും മികച്ച രീതിയിൽ കാണിക്കാൻ കഴിയില്ല. റേസിസം തങ്ങളെ ബാധിച്ച "അന്ധത" കൂടിയാണെന്ന് സിംബോളിക്ക് ആയി പറയുന്ന ഒരു വശം കൂടിയുണ്ട് "well I can't see in this fucking thing" എന്ന് പറയുമ്പോൾ. ചിലപ്പോൾ ഒക്കെ തോന്നിയിട്ടുണ്ട് ടാരന്റിനോ അയാളിലെ സംവിധായകനേക്കാൾ മികച്ച എഴുത്തുകാരൻ ആണെന്ന്.

No comments:
Post a Comment