ആർട്ടിക്കിൾ 15 എന്ന സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആയുഷ്മാന്റെ കഥാപാത്രം ബ്രാഹ്മണൻ തന്നെയാവുന്നതിലെ അകുലതകൾ കണ്ടിരുന്നു.തികച്ചും ന്യായമാണത്. ഇനി ഹോളിവുഡിലെ "വൈറ്റ് സേവിയർ" എന്ന സിനിമാറ്റിക്ക് ട്രൗപ്പ് ആയി ഇതിനെ സമീകരിക്കാം.
അനുപമ ചോപ്രയായുള്ള അഭിമുഖത്തിൽ ആയുഷ്മാൻ അയാൾ "ബ്രാഹ്മണൻ" ആവുന്നതിന്റെ ആവശ്യത്തെപ്പറ്റി പറയുന്നുണ്ട്. “In Article 15, there has to be a Brahmin or a so-called upper caste who is fighting for the Dalits or the reserved category. He is the one who is leading by example. It is obvious that the downtrodden will fight for themselves, but in our country you need to have that ‘hero’ who can fight for them.” ഹീറോ ആക്കാൻ സവർണ്ണൻ തന്നെ വേണോ എന്ന ചോദ്യവും അതിൽ വീണ്ടും ഒരു ഗ്ലോറിഫിക്കേഷൻ സാധ്യതയും ഉണ്ടാവില്ലേ എന്ന ആശങ്കയും ഉണ്ടാവുന്നുണ്ട്. പക്ഷെ, സിനിമയുടെ നരേറ്റിവ്ന് (അതിന് മാത്രം) ഇത്തരത്തിൽ ഉള്ള trope കൊണ്ട് ഗുണം ആണ് കണ്ടിട്ടുള്ളത്.
സിനിമക്ക് അതിന്റെ പ്രമേയത്തിന് അടിസ്ഥാനമായി വേണ്ടത് "കോണ്ഫലിക്ട്" ആണ്. അവതാറിൽ ജേക്ക് സള്ളി ഒരു US മറൈൻ ആവാതെ ജന്മനാ നാവി ആണെന്ന് സങ്കൽപ്പിക്കുക. അപ്പോഴും അവതാർ സിനിമക്ക് നിലനിൽപ്പ് ഉണ്ടാകും. പക്ഷെ അതിന്റെ POV മാറും എന്നേയുള്ളൂ. ഒരു "പ്രതികാര" പ്രമേയത്തിൽ ഒതുങ്ങുമായിരിക്കും. സർവ്വരെയും രക്ഷിക്കുന്ന മിശിഹാ ഇമേജ് ഉണ്ടാവുമ്പോഴും ജേക്ക് സള്ളി അമേരിക്കൻ വൈറ്റ് ആവുന്നത് കൊണ്ടാണ് "തന്റെ ആൾക്കാർ തന്നെ പ്രകൃതിവിഭവങ്ങൾക്ക് വേണ്ടി നാവികളെ ഇല്ലായ്‌മ ചെയ്യുന്നു" എന്ന ബേസിക്ക് കോണ്ഫലിക്ട് അയാളുടെ ക്യാരക്റ്ററിൽ വരുന്നതുകൊണ്ടാണ് അത് കൂടുതൽ ആൾക്കാരിൽ റിലേറ്റ് ചെയ്യുന്നതും. ഇല്ലായിരുന്നെങ്കിൽ നൈതികമായൊരു ജസ്റ്റിഫിക്കേഷൻ ഉണ്ടായിരുന്നിട്ടുകൂടി ബ്ളാക്ക് പാന്തറിലെ കിൽ മോൻഗറുടെ പ്രതികാരം പോലെയൊരു നരേറ്റിവ് ആകുമായിരുന്നു.
വേറെയൊരു വൈറ്റ് സേവിയർ അഡ്വാൻറേജ് അല്ലെങ്കിൽ സമാനമായ പ്ലോട്ട് ഡിവൈസ് കൊണ്ട് ഒരു redemption ആർക്ക് പൂർത്തിയാവുണ്ട്. To Kill a Mocking Bird , Blood Diamond പോലുള്ള സിനിമകൾ നോക്കിയാൽ അതിലെ ബേസിക്ക് ഹ്യുമന് റൈറ്റ്‌സ് മുന്നോട്ട് വക്കുമ്പോഴും തങ്ങളാൽ അല്ലെങ്കിൽ തങ്ങളുടെ പൂർവികർ ചെയ്ത് തെറ്റ് അംഗീകരിച്ചു അതിലെ redemption പർപസിന് വഴി തേടുന്നുണ്ട്. ബ്ലഡ് ഡയമണ്ടിലെ ഡികാപ്രിയോ ക്യാരക്റ്റർ ഒരു റെസിസ്റ്റ് കൂടി ആയിരുന്നു എന്ന് വരുമ്പോൾ ആണ് ഈ ട്രൗപ്പിലെ റിടമ്പ്‌ഷൻ സാധൂകരിക്കുന്നത്.
തീർച്ചയായും വൈറ്റ് സേവിയർ ഓർ ആന്റി-വൈറ്റ് സേവിയർ എന്ന് വിളിക്കാവുന്ന മികച്ച സിനിമകളും വന്നിട്ടുണ്ട്. സ്പൈക്ക് ലീയുടെ Do the right thing ഒക്കെ ഇതേ ഇഷ്യു അവരുടെ POV യിൽ അവതരിപ്പിക്കുമ്പോ അത് കൂടുതൽ സത്യസന്ധം ആണ് മറ്റൊരു രാഷ്ട്രീയവും ആണ്.
ആർട്ടിക്കിൾ 15 നും നായകൻ ഇതുപോലെ ബ്രാഹ്മണൻ ആവുമ്പോൾ, ഫസ്റ്റ് പ്ളേസിൽ അതിൽ സ്വന്തം സമുദായം തന്നെയാണ് പ്രതിക്കൂട്ടിൽ എന്നുള്ള എസ്റ്റാബ്ലിഷ്‌മെന്റും കുറ്റബോധവും അതിലൂടെ പ്രൊട്ടഗോണിസ്റ്റിൽ ഉണ്ടാവുന്ന കോണ്ഫലിക്ട് ബേസ് ചെയ്തുള്ള നല്ലൊരു സിനിമ ആവുമെന്ന് കരുതാം. ശെരിയായ രീതിയിൽ ഉപയോഗിച്ചാൽ പ്രമേയപരിചരണത്തിന് ഗുണം ആവുന്ന എന്നാൽ ഓവർ ഗ്ലോറിഫിക്കേഷൻ ഉണ്ടെങ്കിൽ മാത്രം കല്ല് കടിയാവുന്ന ഒരു ട്രൗപ്പ് ആണിത്.

No comments:
Post a Comment