Sunday, December 6, 2020

ബറേലി കി ബര്‍ഫിയിലെ ലിംഗസമത്വം

 "Torches of Freedom" എന്നാണ് ആദ്യകാല ഫെമിനിസ്റ്റ് മൂവ്മെന്റിൽ സ്ത്രീകൾ സ്മോക്ക് ചെയ്യുന്നതിനെ വിശേഷിപ്പിച്ചത്. ഈയൊരു "വിപത്ത്"നെ പുൽകി വേണോ നിങ്ങൾക്ക് ഫെമിനിസം ആഘോഷിക്കാൻ എന്ന വിമർശനങ്ങൾ അന്നും ഇന്നും ഉണ്ട്. എന്നാൽ വിഷയം ആണുങ്ങൾ ചെയ്യുന്ന വൃത്തികേടുകൾ അതേപോലെ ചെയ്യാനുള്ള അവകാശമല്ല ആവശ്യപ്പെടുന്നത്, മറിച്ചു സ്വന്തം ബോഡി, സ്വന്തം സ്വത്വം, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ, റിസോഴ്‌സുകൾ തിരഞ്ഞെടുക്കാൻ പുരുഷനുള്ള പോലെ സ്ത്രീക്കും ലഭിക്കാനുള്ള അവകാശമാണ്.

പ്രമേയപരമായി ഒരു റോംകോം ആണെങ്കിലും, ബോളിവുഡ് സിനിമയായ "ബറേലി കി ബർഫി" ഈയൊരു സ്റ്റാൻഡ് കൃത്യമായി എടുക്കുന്നുണ്ട്. നടിയെ ചുമ്മാ ബോൾഡാക്കാൻ വലിപ്പിക്കുകയും കുടിപ്പിക്കുകയും അല്ല. എന്നാൽ ആരും കാണാതെ ഒളിച്ചും പതുങ്ങിയും ഒരു സ്ത്രീക്ക് വലിക്കേണ്ടി/കുടിക്കേണ്ടി വരുന്ന സോഷ്യൽ കസ്റ്റമിനെ, അത് അറിഞ്ഞാൽ ഉള്ള പുകിലിനെ, അവൾ അതിന് slur വാക്കുകൾ കേൾക്കേണ്ടി വരുന്ന അവസ്ഥയെ ആണ് വിമർശിക്കുന്നത്. ആ നിസ്സഹായത മനസ്സിലാക്കുന്ന അച്ഛനും അതേ പുരുഷാധിപത്യ സമൂഹത്തിലെ ഒരു കണ്ണിയാണ്. തന്റെ മോൾക്ക് ലഭിക്കേണ്ട സ്വാതന്ത്ര്യം കൊടുക്കാൻ മാത്രം "പൂർണ്ണ സ്വാതന്ത്ര്യം" ആ അച്ഛനും സമൂഹത്തിൽ നിന്ന് നേടിയിട്ടില്ല.
അശ്വിനി അയ്യർ തിവാരി എന്ന സ്ത്രീ സംവിധായിക ആയതുകൊണ്ട് തന്നെ പല കാര്യങ്ങളിലും കൃത്യമായ നിലപാടുകളിലൂടെ നരേഷൻ സാധിക്കുന്നുണ്ട്. സിഗരറ്റ് വലിക്കുന്നത് ടെൻഷൻ കൊണ്ടാണെന്നുള്ള ആണുങ്ങളുടെ സ്ഥിരം മറുപടി വച്ചു അളന്നാൽ പോലും, അതിലധികം ടെൻഷനും പീഡനങ്ങളും അനുഭവിക്കുന്ന സ്ത്രീകൾ പുകവിടുന്ന ആ "ഇമോഷണൽ റിലീസിന്" അതിലും എത്രയോ മീതെ അർഹരാണെന്ന് പറയേണ്ടി വരും. ആ ഒരു തകർന്ന അവസ്ഥയിൽ ആണ് അച്ഛൻ ഇവിടെ മോൾക്ക് ഒരു സിഗരറ്റ് കത്തിച്ചു കൊടുക്കുന്നത്. ആരും കാണാതെ. പങ്കജ് ത്രിപാഠിയും കൃതി സനോനും മനോഹരമാക്കിയ ഒരു സീൻ.
As it says - Smoking kills, so does patriarchy.



No comments:

Post a Comment

"നേരെ ചൊവ്വേ" തോന്ന്യാസം

  ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...