രണ്ടു തരം നൃത്തങ്ങൾ ഉണ്ട്. ഒന്ന് structured ഡാൻസ്. അതിന് നിയതമായ നിയമങ്ങളും(ലിഖിതമോ/വാചികമോ) ചിട്ടകളും ഉണ്ട്. ഉദാഹരണത്തിന് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസുകൾ, റഷ്യൻ ballet ഒക്കെ അതിൽ പെടും. രണ്ടാമത്തേത് free form ആണ്. പൂരത്തിനും പാർട്ടിക്കും കല്യാണത്തിനും ഗാനമേളക്ക് മുന്നിലും ഒക്കെ നമ്മൾ കളിക്കുന്ന attempted നൃത്തച്ചുവടുകൾ/ഡപ്പാംകുത്തുകൾ. ആദ്യത്തെതിന് പ്രാക്ടീസും മെയ്‌വഴക്കവും രണ്ടാമത്തെത്തിന് താളബോധവും ആണ് അടിസ്ഥാനം.
കൊമേർഷ്യൽ സിനിമകളിൽ ഈ രണ്ട് ശൈലിക്കും കൊറിയോഗ്രാഫി ഉണ്ട്. അത് പാട്ടിന്റെ സന്ദർഭം നോക്കിയും(അല്ലാതെയും) ഈ രണ്ട് നൃത്തശൈലികളുടെയും ഒറ്റക്കുള്ളതോ അല്ലെങ്കിൽ സമമായ ചേരുവകളുമാണ് ഏറെക്കുറെ. "ബെസ്റ്റ് ഡാൻസർ" ലേബൽ ഒരു നടന് ലഭിക്കുന്നത് ഇവിടുത്തെ നൃത്തപൊതുബോധരീതി കൊണ്ട് ഏറ്റവും സങ്കീർണ്ണമായ സ്റ്റെപ്പുകൾ കളിക്കുന്ന ആൾ എന്ന നിലക്കാണ്. ജൂനിയർ NTR, ഹൃതിക് റോഷൻ, അല്ലു അർജുൻ, വിജയ്, ചാക്കോച്ചൻ തുടങ്ങിയവർ ആണ് ഈ പരാമീറ്റർ വച്ചു നോക്കിയാൽ ഒറ്റ നോട്ടത്തിൽ ടോപ്പിൽ വരാറുള്ളത്. ഇവരോക്കെ അസാധ്യ ഡാൻസേഴ്‌സ് ആണെകിലും ഈ അളവുകോലിലുള്ള തിരഞ്ഞെടുപ്പിൽ എവിടെയൊക്കെയോ ന്യൂനതകൾ ഉണ്ട്.
വ്യക്തമാക്കാം. മനോജ് കെ ജയൻ ഒരിക്കലും നല്ല ഡാൻസർ പട്ടികയിൽ ഇടം പിടിക്കാത്ത ആളാണ്. പക്ഷെ "ചമയം" എന്ന സിനിമയിൽ അന്തികടപ്പുറത്ത് എന്ന ആറു മിനുട്ട് ദൈർഘ്യമുള്ള പാട്ടിൽ അവസാന ഒന്നര മിനുട്ട് മനോജിന്റെ നേരത്ത സൂചിപ്പിച്ച free form ഡാൻസിന്റെ അതിമനോഹരമായ കൊറിയോഗ്രഫിയാണ്. വെറുതെ ബീറ്റ്‌സ് ഇട്ട് മനോജിനെ "തുള്ളാൻ" വിട്ടിരിക്കുകയാണ്. ഇവിടെയാണ് സഹജമായ "താളബോധം" വർക്ക് ഔട്ട് ആവുന്നത്. ആ സിനിമയുടെ context ൽ ക്യാരക്റ്ററിന്റെ താളബോധം എസ്റ്റാബ്ലിഷ് ചെയ്യുന്ന പാട്ട് കൂടിയാണ്. സന്ദർഭത്തിൽ നിന്നും detach ചെയ്യാത്ത മലയാളത്തിലെ ഏറ്റവും നല്ല കൊറിയോഗ്രാഫഡ് സോങ് ആയി ഞാൻ അതിനെ വിലയിരുത്തും.
ഇനി മോഹൻലാലിനെക്കുറിച്ച്. ദൈവദൂതൻ സിനിമയിലെ "പൂവേ പൂവേ പാലപൂവേ" എന്ന പാട്ടിൽ അദ്ദേഹം ഡാൻസ് "കൊറിയോഗ്രാഫി" ചെയ്യുന്നത് കാണിക്കുന്നുണ്ട്. തെറ്റി ചെയ്യുമ്പോൾ ഇടയിൽ കേറി ഒന്ന് വെയിറ്റ് ചെയ്ത് ഒരു താളവട്ടം കഴിഞ്ഞു വീണ്ടും പാട്ടിന്റെ rythm വരുമ്പോൾ കറക്റ്റായി മൂവ് ചെയ്യുന്ന ഡാൻസ്. ലളിതമായി ഇതിനെയാണ് താളബോധം എന്നു പറയുന്നത്. സ്റ്റെപ്പിന്റെ സങ്കീർണതയേക്കാൾ ഉപരി grace എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന താളത്തിൽ ഊന്നിയുള്ള ഇത്തരം അനായാസ മൂവ്കളുടെ ഭംഗികൊണ്ടാണ് മോഹൻലാലിനെ മികച്ച ഡാൻസർ എന്ന വിശേഷണം കൂടി മലയാളത്തിൽ കിട്ടുന്നത്.
നേഷണൽ അവാര്ഡുകളിൽ മികച്ച കൊറിയോഗ്രഫിക്ക് കൊടുത്ത പാട്ടുകൾ റിലേട്ടീവിലി നല്ല തിരഞ്ഞെടുപ്പുകൾ ആയി തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചു സന്ദര്ഭത്തിനും തീമിനും യോജിച്ച കൊറിയോഗ്രഫി ചെയ്ത ലക്ഷ്യയിലെ "മേം ഐസ ക്യൂ ഹൂം", ആടുകളത്തിലെ "ഒത്ത സൊല്ലലെ", ജബ് വി മെറ്റിലെ "യെ ഇഷ്‌ക് ഹായെ" പോലെറ്റുള്ളവ. അതിൽ തന്നെ "ഒത്ത സൊല്ലലെ", ചമയത്തിലെ free form സ്റ്റയിലിൽ വരുന്ന പ്യുവർ ഡപ്പാംകുത്ത് ആണ്. നായിക തന്നെയാണ് ഇഷ്ടം എന്ന് പറഞ്ഞ ശേഷം ഒരു നാട്ടിൻപുറത്തുകാരൻ ചെക്കൻ മനസ്സിലെ അനിയന്ത്രിതമായ സന്തോഷത്താൽ കളിക്കുന്ന genuine സ്റ്റെപ്പുകൾ. അതിന് ഇമ്പ്രോവൈശേഷൻ സ്കോപ്പും അസാമാന്യ താളബോധവും അയത്നലളിതമായ സൗന്ദര്യവും ഉണ്ട്.

No comments:
Post a Comment