സ്വന്തം പിതാവിന് അന്ത്യചുംബനം നല്‍കി മനുഷ്യബോംബ് ആവാന്‍ പോകുന്ന പതിനൊന്ന് വയസ്സുക്കാരന്റെ വാര്‍ത്ത മൂന്ന് ദിവസം മുമ്പ് വായിച്ചു. മനക്കരുത്ത് ഇലാത്തതിനാല്‍ വീഡിയോ കണ്ടില്ല. ആശയസംഹിത എന്ത് തന്നെയായാലും വിവേചനാധികാരം ഇല്ലാത്ത പ്രായത്തില്‍ കുട്ടികളെ ബ്രയിന്‍വാഷ് ചെയ്ത് സ്വയം ചാകാന്‍ വിടുന്നത് ക്രൂരവും നിന്ദ്യവുമാണ്. എട്ട് മുതല്‍ പതിനാറ് - പതിനേഴ് വയസ്സുള്ള കുട്ടികളെ ആണ് ഈ പ്രക്രിയക്ക് സാധാരണ ഉപയോഗിച്ച് വരുന്നതെന്ന് ഒരു ആര്‍ട്ടിക്കിളില്‍ വായിച്ചു. നിരീക്ഷ്ണപാടവവും അറിയാനുള്ള ആഗ്രഹവും ഏറ്റവും കൂടുതല്‍ ഉള്ള ആ പ്രായത്തില്‍ ആണ് പൊതുവേ തീവ്രവാദസംഘടനകള്‍ കുട്ടികളില്‍ അവരുടെ ആശയങ്ങളും അതിന് വേണ്ടി മരിക്കുന്നത് മഹത്തരവും ആണെന്ന് കുട്ടികളുടെ മനസ്സില്‍ കുത്തിവക്കുന്നത്. ബ്രയിന്‍വാഷിംഗ് എളുപ്പത്തില്‍ സാധിക്കുന്ന പ്രായം. അതും സ്കൂള്‍ വിദ്യാഭ്യാസമോ ഒന്നും നല്‍ക്കാത്ത കുട്ടികളില്‍ വളരെ എളുപ്പം ഇത് സാധിക്കുന്നു.
തെറ്റില്ലാത്ത ഒരു സ്പൈ ആക്ഷന്‍ സിനിമ എന്നതില്‍ കവിഞ്ഞ് സാധാരണ കമലഹാസന്‍ സിനിമകളെ പോലെ അത്ര ഗഹനമായ ചിന്തകളോ മെറ്റഫറുകളോ ഒന്നും മുന്നോട്ട് വക്കാത്ത ഒരു സിനിമയായിരുന്നു "വിശ്വരൂപം". എന്നാല്‍ സിനിമയില്‍ അന്ന് കണ്ടപ്പോള്‍ ഏറ്റവും മനോഹരവും സിമ്പോളിക്കും ആയ ഒരു സീന്‍ ആണിത്. നേരത്തെ പറഞ്ഞ മാനസികമായും ശാരീരികമായും പക്വത കൈവരാത്ത പ്രായത്തില്‍ കുട്ടികളെ മനുഷ്യബോംബ് ആക്കുന്നതിന്‍റെ കാരണം വളരെ ടച്ചിംഗ് ആയി കമലഹാസന്‍ എക്സിക്യൂട്ട് ചെയ്തിട്ടുണ്ട്. ഒമറിന്റെ മകന്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയുന്ന ഭാവിയില്‍ ഡോക്ട്ടര്‍ ആവണമെന്ന് അഭിലാഷങ്ങള്‍ ഉള്ള പത്ത് വയസ്സുകാരന്‍ ആണ്. വിസാം (കമല്‍) ആ കുട്ടിയെ ഊഞ്ഞാല്‍ ഇരുത്തി ആട്ടാന്‍ ശ്രമിക്കുമ്പോള്‍ "ഞാന്‍ കൊച്ചു കുട്ടിയല്ല" എന്ന് പറഞ്ഞു ഇറങ്ങിപോരുന്നു. മറിച്ച് പിറ്റേ ദിവസം സൂയിസൈഡ് ബോംബ് ആവാന്‍ പോകുന്ന മുതിര്‍ന്ന യുവാവ് കുട്ടിയെപോലെ ഊഞ്ഞാലില്‍ വന്നു ഇരുന്നു "എന്നെ ആട്ടു" എന്ന് വിസാമിനോട് ആവശ്യപെടുന്നു.
ഇവിടെ ആര്‍ക്കാണ് കൂടുതല്‍ "പക്വത" ?. കൌമാരക്കാരന്‍ ആയിരുന്നിട്ടും വലിയ വിദ്യാഭ്യാസം ഒന്നും നേടാത്ത അവനെ എളുപ്പം ബ്രയിന്‍വാഷ് ചെയ്ത് തന്‍റെ ജന്മോദ്ദേശം "മരിക്കുന്നതും സ്വര്‍ഗ്ഗം കിട്ടുന്നതും" ആണെന്ന് വിശ്വസിപ്പിച്ച് മനുഷ്യബോംബ് ആവാന്‍ വിടുന്നു. അവന്‍ ആടുമ്പോള്‍ മുകളിലേക്ക് ഉള്ള പോക്ക് ആസ്വദിക്കുന്നുണ്ട്. അതായത് മരിക്കുന്നത് സന്തോഷവാനായി എന്ന രീതിയില്‍. ബ്രില്ലന്റ്റ് സീന്‍ ആണിത്. ഇന്നും പ്രസക്തമായ രംഗം.!!.. കമലഹാസനില്‍ ഇപ്പോഴും ക്രിയേറ്റിവിറ്റി മനസ്സില്‍ ഉണ്ടെന്ന് തെളിയിക്കുന്ന രംഗം..

No comments:
Post a Comment