ഒരു സിനിമ മറ്റൊരു ഭാഷയില്‍ റീമേക്ക് ചെയ്യുമ്പോള്‍ സംവാദങ്ങളില്‍ സ്വാഭാവികമായി ഉരുത്തിരിയുന്ന കാര്യങ്ങള്‍ നടീ നടന്മാരുടെ പ്രകടനമികവും സാങ്കേതിക വശങ്ങളിലെ താരതമ്യപെടുത്തലുകളിലും മറ്റും ഒതുങ്ങി പോവുകയാണ് കാണാറുള്ളത്. വളരെ ചുരുക്കം മാത്രമേ കഥ പറിച്ചു നട്ട പശ്ചാത്തലത്തെ ഗ്രഹിക്കാന്‍ ശ്രമിക്കാറുള്ളൂ. എല്ലായ്പ്പോഴും അത് വലിയ ഒരു "ഘടകം" ആവാറില്ലെങ്കിലും ചില സിനിമകളുടെ "വികാരം" കഥ നടക്കുന്ന പശ്ചാത്തലം തന്നെയാണ്.
ഇത്തരത്തില്‍ ഒരു സിനിമയാണ് നസുരുദ്ധീന്‍ ഷായും അനുപം ഖേറും പ്രധാന വേഷത്തില്‍ അഭിനയിച്ച കാലികപ്രസക്തമാനെങ്കിലും ത്രില്ലര്‍ എന്ന് തന്നെ വിളിക്കാവുന്ന "എ വെനെസ്ഡേ". ഇത് തമിഴില്‍ റീമേക്ക് ചെയ്ത് കണ്ടപ്പോള്‍ വ്യക്തിപരമായി എനിക്ക് അഭിനയം കൊണ്ടും മേക്കിംഗ് കൊണ്ടും "ഒറിജിനല്‍" നേക്കാള്‍ മികവ് തോന്നിയെങ്കിലും വളരെ പ്രധാനപെട്ട ഒരു ന്യൂനത ആയി തോന്നിയത് കഥ നടക്കുന്ന സ്ഥലം ആണ്. അത് സിനിമയുടെ കോര്‍ ആവുന്നിടത്താണ് ഈ സിനിമ പരാജയം (സാമ്പത്തികം എന്ന അര്‍ത്ഥത്തില്‍ അല്ല) ആവുന്നത്. മുംബൈ അല്ല ചെന്നൈ. മുംബൈ ജീവിതം ലോകത്തിലെ തന്നെ ഏറ്റവും ആശങ്കയുള്ള ജീവിതമാണ്. എല്ലാ തീവ്രവാദി സംഘടനകളും ആദ്യം ഉന്നം വക്കുന്ന ഫിനാന്‍ഷ്യല്‍ ക്യാപിറ്റല്‍ . എപ്പോള്‍ എവിടെയും അത് സംഭവിക്കാം. ഭയാശങ്കകളില്‍ ആണ് ഓരോ മുംബൈവാസിയും ഓരോ നിമിഷവും തള്ളി നീക്കുന്നത്. എ വെനെസ്ഡേ എന്ന സിനിമയില്‍ ഇത് വളരെ മനോഹരമായി ഇമോഷണലി കണകറ്റ് ചെയ്യാന്‍ സാധിച്ചു. മുംബൈയുടെ ജീവനാഡിയാണ് സബ് അര്‍ബന്‍ റെയില്‍വേ. ചെന്നൈയിലും ഇത് ഉണ്ടെങ്കിലും അത് മുമ്പൈയിലെ പോലെ ഒരു " നഗരത്തിന്‍റെ അടയാളം" ആണോ എന്ന് സംശയമാണ്.
ഈ പറിച്ചു നടലില്‍ ആണ് ഉന്നെ പോല് ഒരുവന്‍ ഒരു ആവറേജ് സിനിമയില്‍ ഒതുങ്ങുന്നത്. ചെന്നൈ പോട്ടെ, മൊത്തം തമിഴനാട് പോലും ഇത്തരത്തില്‍ ബോംബ് സ്പോടനത്ത്തിന്റെ ഭീകരതയില്‍ ഉറക്കമൊഴിച്ചു ജീവിച്ചിട്ടില്ല എന്നത് ഒരു ഫാക്റ്റ് ആണ് . ഒരു കോയമ്പത്തൂര്‍ സ്പോടനവും പണ്ട് ചെന്നൈ എയര്‍പോര്‍ട്ടിലെ ഒരു പൊട്ടിത്തെറിയും ഒഴിച്ചാല്‍ ആ ജനത അത് മറന്നു സുരക്ഷയുടെ മെത്തയില്‍ സുഖലോലുപരായി കിടന്നു ഉറങ്ങുകയാണ്. വെങ്കടെഷും കമലും അഭിനയിച്ച തെലുങ്ക് വേര്‍ഷന്‍ കണ്ടിട്ടില്ല എങ്കിലും ഹൈദരാബാദ് പിന്നെയും കാണികള്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കും എന്ന് കരുതുന്നു. താരതമ്യേനെ സുരക്ഷിതമായ ചെന്നൈയിലേക്ക് കഥ കൊണ്ട് വന്നപ്പോള്‍ നഷ്ട്ടമായത് ധാരാളം ചോരപുഴയും ഭീതിതമായ അന്തരീക്ഷവും കണ്ടു വളര്‍ന്നു ശീലിച്ച മുംബൈ എന്ന മഹാനഗരത്തിന്റെ "വികാരം" ആണ്. കഥാ പശ്ചാത്തലത്തിന് ചില സിനിമകളില്‍ ഏറെ ചെയ്യാനുണ്ട് എന്നതിന്‍റെ ഉത്തമ ഉദാഹരണം ആണ് "എ വെനെസ്ഡേ". ഇതിലെ കോമ്മണ്‍മാന്‍ എന്ന എന്‍ടിറ്റി യോട് തമിഴ് ജനതക്ക് താദാത്മ്യം നേടാന്‍ കഴിയണമെങ്കില്‍ ആ ജീവിതത്തോടു അവര്‍ക്ക് പെട്ടന്ന് റിലേറ്റ് ചെയ്യാന്‍ കഴിയണം. അത് കഴിഞ്ഞില്ല.

No comments:
Post a Comment