സമൂഹജീവി എന്ന നിലയില്‍ ഒറ്റപെടല്‍ ആണ് മനുഷ്യന്‍ ഇഷ്ട്ടപെടാത്ത ഏറ്റവും വലിയ അവസ്ഥ. സെലക്റ്റീവ് ആയുള്ള അന്തര്‍മുഖത്വം അല്ല മറ്റു മനുഷ്യരുടെ സഹവാസം ഇല്ലാതെ ജീവിക്കേണ്ടി വരുന്ന സ്ഥിതിവിശേഷത്തെയാണ് സൂചിപിച്ചത്. ദ്വീപുകളിലെ സര്‍വൈവല്‍ കഥകളില്‍ അല്ലെങ്കില്‍ ഐ അം ലെജന്‍ഡ് പോലെയുള്ള സിനിമകളില്‍ ആണ് ഈ ഒരു ഭീതിതമായ അവസ്ഥ പലപ്പോഴും കാണിക്കുന്നത്. ഇവിടെ ആണ് മനുഷ്യന്‍ കൂട്ടുകൂടാനും ഒരു സഹജീവിയുടെ താങ്ങ് ആഗ്രഹിക്കുന്നത്. എതിര്‍ലിംഗത്തില്‍ പെട്ട ആള്‍ തന്നെയാവണമെന്നില്ല കാരണം ഇണചേരലിനേക്കാള്‍ പ്രാധാന്യം ഇവിടെ ഒറ്റപെടലിന്റെ വിരസത അകറ്റാനും സംസാരിക്കാനും ഒരാളെ കിട്ടുക എന്നതാണ്. ഐ അം ലെജന്‍ഡ് ഇല്‍ വില്‍ സ്മിത്ത് കടകളിലെ പ്രതിമകള്‍ ആയ mannequin കളോട് സംസാരിക്കുന്നത് ഒക്കെ ശ്രദ്ധിക്കുക.
പക്ഷെ ഇതിന്‍റെ ഏറ്റവും detail ആയുള്ള പരിണാമം കാണിക്കുന്നത് കാസ്റ്റ് എവേ എന്ന സിനിമയില്‍ ആണ്. പലപ്പോഴും ചര്‍ച്ചകളില്‍ ടോം ഹാങ്ക്സിന്റെ അഭിനയചാരുതിയില്‍ അല്ലെങ്കില്‍ ബോഡി ട്രാന്‍സ്ഫോം ചെയ്തു എന്നൊക്കെ ഒതുങ്ങിപോവുന്ന ഒന്നാണ്. എന്നാല്‍ നല്ല ഒരു സൈക്കോളജിക്കള്‍ അനാലിസിസ് ആണ് ഈ സിനിമ തുറന്നു വക്കുന്നത്. അതും മനുഷ്യന്‍റെ കൂട്ടുകൂടാനുള്ള വാസനയില്‍ തുടങ്ങി ദൈവസങ്കല്‍പ്പത്തിലേക്ക് തന്നെ പരിണമിക്കുന്ന തിയറി. വിത്സണ്‍ എന്ന വോളിബോള്‍ ആണ് ഇവിടെ ഇതെല്ലാം. ഒറ്റ പെട്ടുപോയ ദ്വീപില്‍ തന്‍റെ വികാരവിചാരങ്ങള്‍ പങ്കുവെക്കാന്‍ വെമ്പുന്ന ചക്കിന് കിട്ടുന്ന ഇമാജിനറി ഫ്രെണ്ട് ആണ് വിത്സണ്‍. റോബിന്‍ സണ്‍ ക്രൂസ്സോ ദ്വീപില്‍ ഒറ്റപെട്ടപ്പോള്‍ തത്തയോടും മറ്റു ജീവജാലങ്ങലോടും സംസാരിക്കാന്‍ ശ്രമിച്ച് ഒറ്റപെടല്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് വായിച്ച ഓര്‍മയുണ്ട്. തന്‍റെ ആശയങ്ങളും പങ്കു വെക്കാന്‍ ചക്ക് വില്‍സണ് ഒരു രൂപവും കൊടുക്കാന്‍ ശ്രമിക്കുന്നു. പ്രതീക്ഷയുടെ വെളിച്ചം ആണ് വിത്സണ്‍. അവര്‍ തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത് ചക്ക് തീയുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ്.
എന്തിലെക്ക് നോക്കി പ്രതീക്ഷയോടെ ആത്മവിശ്വാസത്തോടെ നമ്മള്‍ ആഗ്രഹിക്കുന്നുവോ അത് സഫുലീകരിക്കാന്‍ ഉള്ള സാധ്യതകള്‍ കൂടുതല്‍ ആണ്. ദൈവസങ്കല്‍പ്പങ്ങളുടെയും മതങ്ങളുടെയും തുടക്കം ഇങ്ങനെ തന്നെ ആവാനം. ഗുഹാവാസിയായ ഒറ്റപെട്ട മനുഷ്യന്‍ തന്‍റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ഒരു ഉത്പ്രേരകം വേണമായിരുന്നു. രൂപവും ഭാവവും പേരും അവന്‍ തന്നെ കൊടുത്തു. ഒറ്റപെട്ട മനുഷ്യന്‍ ആണ് സൂപര്‍നാച്വറല്‍ അല്ലെങ്കില്‍ ഡിവൈന്‍ ചിന്തകള്‍ കൂടുതല്‍ സ്വാധീനിക്കുക എന്ന് ശാസ്ത്ര പഠനങ്ങള്‍ തെളിച്ചിട്ടുണ്ട്. ട്രോമ യുടെ ലക്ഷണങ്ങളിലേക്ക് ചക്ക് പോവുമ്പോള്‍ ആണ് വിത്സണ്‍ വരുന്നത്. സ്വയം preserve ചെയ്യാന്‍ ചക്ക് കണ്ട മാര്‍ഗം ആണ് വിത്സണ്‍. ആഴത്തില്‍ ചിന്തിച്ചാല്‍ ഈ സിനിമ ശെരിക്കും ദൈവസങ്കല്‍പ്പങ്ങള്‍ക്ക് ഇട്ടൊരു നല്ല കൊട്ട് ആണ്.

No comments:
Post a Comment