കട്ടപ്പയുടെ മകന് ആണ് ബല്ലാല്ദേവന്.. അതെ ഒരു ദുര്‍ബല നിമിഷത്തില്‍ കട്ടപ്പക്ക് ശിവകാമിയില് ഉണ്ടായ പുത്രന്.. പോളിയോ ബാധിച്ച പിങ്കളദേവന് ഇങ്ങനെ ഘടാഘടിയന്‍ ആയ ഒരു പുത്രന് ഉണ്ടാവില്ലാ എന്ന് നമ്മുക്ക് തീര്‍ച്ചയായും അനുമാനിക്കാം.. ആകാരം കൊണ്ടും യുദ്ധകലകളിലെയും ആയോദ്ധനകലയിലെയും പ്രാവീണ്യം കൊണ്ടും അത് കട്ടപ്പയുടെ ചോര തന്നെയാണ്.. ഇനിയുമുണ്ട് ഈ അവിഹിതബന്ധം സ്ഥാപിക്കാനുള്ള ധാരാളം സൂചനകള്‍.. പിങ്കളദേവന്റെയും ശിവകാമിയുടെയും ദാമ്പത്യം സുഖകരം ആയിരുന്നില്ല.. അധികാരകൊതിയന്‍ ആയ അയാള്‍ ഒരു തികഞ്ഞ മദ്യപാനിയാണെന്ന് കാണിക്കുന്ന ഒന്ന് രണ്ടു സീനുകള്‍ ഉണ്ട്.. സ്വതവേ ദുര്‍ബല , പിന്നെ ഗര്‍ഭിണിയും എന്ന അവസ്ഥ ആവും പോളിയോ ബാധിതനും ഫുള്‍ ടൈം മധുസേവ നടത്തുന്ന ആളുടെ.. ആളെ കൊല്ലാനും ശംഖ് ഊതാനും അരി വാങ്ങാനും ഒക്കെ നാഴികക്ക് നാല്പതു വട്ടം "കട്ടപ്പാ.. കട്ടപ്പാ.. " എന്ന് വച്ച് കീറുവല്ലാരുന്നോ ശിവകാമി.. സുന്ദരനും സുശീലനും ഗള്‍ഫ്ഗേറ്റ് വിഗ്ഗ് ഉപയോഗിക്കാത്തവനും ആയ കട്ടപ്പയില് എപ്പോഴും കൂടെ നടക്കുന്ന ശിവകാമി അനുരക്തയാനെന്നു മഹിഷ്മതിയിലെ മൈല്‍ കുറ്റികള്ക്ക് വരെ അറിയാം.. അത് കൂടാതെ രണ്ടു വട്ടം വ്യക്തമായ സൂചന രാജമൌലി നല്‍കുന്നുണ്ട്.. “എന്‍ മകന്” / ''നം മകന്" എന്ന് ആവര്‍ത്തിച്ചു പറയുന്ന പിങ്കളദേവനെ തീരെ ഗൌനിക്കാതെ ശിവകാമി ഒഴിഞ്ഞുമാറുന്ന കാഴ്ച കാണുന്നുണ്ട്.. ഒന്ന് കുട്ടികള്‍ ജനിച്ചു കഴിഞ്ഞ ശേഷം ആളൊഴിഞ്ഞുകിടക്കുന്ന സിംഹാസനം കൈക്കലാകാന്‍ വരുന്ന കാപാലികനെ കൊന്ന ശേഷവും പിന്നീട് യുദ്ധം ജയിച്ചു ആരെ രാജാവാക്കണം എന്ന തര്‍ക്കം വരുമ്പോളും.. എന്‍ മകന് എന്ന് വിശ്വസിച്ച് ജീവനുതുല്യം ബലാല്ദേവനെ സ്നേഹിക്കുന്ന പാവം പിങ്കളദേവന്റെ സ്ഥിതി നമ്മളില്‍ അനുകമ്പ ഉണ്ടാക്കും.. കാലകേയ തലവന്‍ ശിവകാമിയോടു തോന്ന്യാസം പറയുമ്പോള്‍ പിങ്കളദേവനേക്കാള് ദേഷ്യം നമ്മുക്ക് കട്ടപ്പയുടെ മുഖത്ത് കാണാം.. മഹിഷ്മതിയുടെ കവാടം സംരക്ഷിക്കാന്‍ എത്ര സൈനികര്‍ വേണം എന്ന് ആദ്യം ചോദിക്കുനത് ശിവകാമി കട്ടപ്പയോടു ആണ്.. ആദ്യം കട്ടപ്പയുടെ സുരക്ഷിതത്വം പിന്നെ രാജ്യസുരക്ഷ അത് കഴിഞ്ഞുള്ള സൈനികര്‍ വേണമെങ്കില്‍ മക്കള്‍ എടുത്തോട്ടെ എന്നാണ് ശിവകാമിയുടെ ലൈന്‍.. മാത്രമല്ലാ അതി ഭീകരനായ ഒരു കാളകൂറ്റന് മകനെ കുത്താന്‍ പാഞ്ഞടുക്കുമ്പോള്‍ ഏതൊരു അച്ഛനാണ് നോക്കി നില്ക്കാന് കഴിയുക?.. ട്ടെക്ക്നിക്കളി തൊണ്ണൂറ് വയസ്സിനോട് അടുത്ത് പ്രായമുള്ള കട്ടപ്പ തന്റെ ബിപിയും ഷുഗറും അവശകതയും തൃണവത്കരിച്ചു സ്വന്തം മകനെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ കാഴ്ച ആരിലും കണ്ണീര് അണിയിപ്പിക്കും .. മകനെപോലെ തന്നെയാണ് അല്ലെങ്കില്‍ അതിലും അപ്പുറത്താണ് കൊച്ചുമകന് കട്ടപ്പക്ക്.. തനിക്കു എതിര്‍ത്ത് തോല്പ്പി ക്കാന്‍ ആവില്ലെങ്കിലും ശിവ ഭദ്രനെ ആക്രമിക്കുമ്പോള്‍ കട്ടപ്പ സ്വന്തം ചെറുമകനെ പിന്നിലേക്ക് മാറ്റി നിര്‍ത്തി ജൂനിയര്‍ ബാഹുബലിയെ എതിരിടാന്‍ ഒരുങ്ങുന്നു.. തികച്ചും വ്യക്തവും സ്പഷ്ട്ടവും ആണ് കഥയില്‍ ഈ ഒരു പിതൃ – പുത്ര ബന്ധം.. സ്വന്തം ചോരയില്‍ പിറന്ന മകനെ രാജാവാക്കാന്‍ ഏതു അറ്റം വരെയും കട്ടപ്പ പോകും എന്നതിന്റെ ഉത്തമ ദ്രിഷ്ട്ടാന്തം ആണ് ചോറ് കൊടുത്ത കൈ കൊണ്ട് തന്നെ ബാഹുബലിയെ പിന്നില്‍ നിന്നു കുത്തുന്നത്.. ഗ്രാഫിക്സിന്റെയും താരനിരയാല്‍ സമ്പുഷ്ട്ടമാക്കിയും അതി മനോഹരമായ ഒരു പിരീഡ് “അവിഹിത ബന്ധ” ത്തിന്റെ കരള്‍ അലിയിപ്പിക്കുന്ന കഥ ആണ് ബാഹുബലി..
Subscribe to:
Post Comments (Atom)
"നേരെ ചൊവ്വേ" തോന്ന്യാസം
ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...
-
മലയാളത്തിലെ എണ്ണം പറഞ്ഞ ആക്ഷന്‍ ത്രില്ലര്‍ എന്ന ഴോനറില്‍ മിക്കപോഴും ഉയര്‍ന്നു വരുന്ന പേരാണ് "താഴ്വാരം" . അഭിനേതാക്കളുടെ എണ്ണത്ത...
-
"കമൂണിസ്" (communis) എന്ന ലാറ്റിൻ പദത്തിൽ നിന്നും "കൊമൂൻ" (comun) എന്ന ഫ്രഞ്ച് പദത്തിൽ നിന്നുമാണ് "കമ്മ്യുണിസം...
-
“Gentlemen, You Can't Fight In Here! This is The War Room." കുബ്രിക്കിന്റെ മാസ്റ്റര്‍പീസ് സറ്റയര്‍ ആയ Dr. Strangelove: or How I...

No comments:
Post a Comment