ഇവര്‍ ചാര്‍ളീസ് ഏഞ്ചെല്‍സ് പോലെ രതിബിംബങ്ങള്‍ ആല്ല. ലാറാ ക്രോഫ്റ്റ്ന്‍റെ ചടുലതയും ആയോധനമികവും ഇല്ല. ബിയാട്രിക്സ് കിഡോ പോലെ രജനികാന്തിസം ഇല്ല. എല്ലെന്‍ റിപ്പ്ലിയും സാറ കോണറും. മണ്ണില്‍ ചവുട്ടി നിന്ന്കൊണ്ട് പതുക്കെ ജീവിതവും ആത്മവിശ്വാസം വീണ്ടെടുത്തവര്‍. സാഹചര്യങ്ങള്‍ മൂലം ദൃഢമായ മനസ്സും ശരീരവും നേടിയവര്‍. മാതൃത്വം കൊണ്ട് അനുഗ്രഹിക്കപെട്ട ഹോളിവുഡിലെ യഥാര്‍ത്ഥ "ആക്ഷന്‍ നായികമാര്‍". പല നിരൂപകരും ഫെമിസ്നിസ്റ്റ് എന്ന് ചിലപ്പോള്‍ മുദ്രകുത്തപെട്ട മികച്ച രണ്ട് ക്യാരക്ട്ടരുകള്‍. വിശേഷാല്‍ സിനിമയുടെ രണ്ടാം ഭാഗത്തില്‍ കരുത്താര്‍ജിച്ച "ബാഡ്ആസ്" വനിതകള്‍. സൂപര്‍ഹീറോയിനസ് അല്ലാതെ തന്നെ കൊണ്ടും കൊടുത്തും തളര്‍ന്നും മുറിവേറ്റും തരിച്ചു വരുന്ന പ്രത്യേകിച്ച് ഒരു crisis വരുമ്പോള്‍ പാര്‍ട്രിയാര്‍ക്കിയല്‍ വ്യവസ്ഥിതിയില്‍ പോലും കാര്യങ്ങള്‍ മടികൂടാതെ കൈകളിലേക്ക് ഏറ്റെടുത്ത് നേതൃത്വം നല്‍കുന്നവര്‍.
സാറ കോണര്‍ ആദ്യത്തെ ടെര്‍മിനെട്ടര്‍ സിനിമയില്‍ ഒരു "damsel in distress" വിഭാഗത്തില്‍ വരുമെങ്കിലും സിനിമയുടെ അവസാനത്തോടെയും രണ്ടാം ഭാഗത്തും തികച്ചും വ്യത്യസ്തയായ കരുത്തയായ സ്ത്രീ ആവുകയാണ്. മകനെയും മനുഷ്യരാശിയും രക്ഷിക്കാന്‍ ഏതു അറ്റം വരെയും പോകാന്‍ സാധ്യതയുള്ള ഒരു സൈക്കോ എന്ന് പോലും വിളിക്കാവുന്ന പ്രവച്ചനാതീതയായ കഥാപാത്രം. ജഡ്ജ്മെന്‍റ് ഡേയില്‍ അവരുടെ ഇന്ട്രോ പോലും "ചിന്‍ അപ്" എടുത്തു കൊണ്ടാണ് കാണിക്കുന്നത്. ഇനി ആര്‍ക്കും തളര്‍ത്താന്‍ പറ്റാത്ത എന്തോ മനസ്സില്‍ കരുതികൂട്ടി ഇരിക്കുന്ന ഭ്രാന്താശുപത്രിയില്‍ ചികത്സയില്‍ കഴിയുന്നവര്‍. ആരുടേയും ആശ്രിതയല്ലാതെ ആരുടേയും സഹായമില്ലാതെ പുല്ല് പോലെ അവിടെ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്ന സാറാ ഒരു പുത്തന്‍ അനുഭവമാണ്. ഫസ്റ്റ് പാര്‍ട്ടില്‍ നഗ്നതയും സെക്സില്‍ എര്‍പെടുന്നതും മറ്റും കാണിക്കുന്നുണ്ടെങ്കിലും അവിടെ സാറ fragile ആയതിനാല്‍ അത് സാധൂകരിക്കുന്നുണ്ട്.
എല്ലെന്‍ റിപ്പ്ലിയും അമ്മയാണ്. രണ്ടാം ഭാഗത്തില്‍ ഹൈപര്‍ സ്ലീപ്‌ന് വിധേയയായി മകളെ നഷ്ട്ടപെട്ടുഎന്നറിയുന്നുണ്ടെങ്കിലും പിന്നീട് Newt എന്ന ബാലികയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുന്ന ഒരുപക്ഷെ "അമ്മയായി" തന്നെ മാറുന്ന റിപ്പ്ലിയെയായാണ് നമ്മള്‍ കാണുന്നത്. മറ്റുള്ളവരെ ഏലിയന്‍സ്നെക്കുറിച്ച് warn ചെയ്യുന്ന റിപ്പ്ലി സ്വയം ഭീകരസത്ത്വങ്ങളുമായി മുഖാമുഖം ചെയ്യേണ്ടിവരുന്ന അവസ്ഥയില്‍ പോലും കൂള്‍ ആണ്. ആദ്യ ഭാഗത്ത് പുരുഷന്മാര്‍ ഒക്കെ മരിച്ചു വീണിട്ടും lone survivor ആവുന്ന റിപ്പ്ലി എന്ന സ്ത്രീയെ വച്ച് അന്നത്തെ കാലത്ത് ഒരു സിനിമ ഇറക്കാന്‍ ധൈര്യം കാണിച്ച സ്റ്റുഡിയോയെ സമ്മതിക്കണം. സ്കൈ ഫൈ പോലെ പുരുഷമേധാവിത്വം ഉള്ള/വേണ്ട ഒരു ഴോനാര്‍ ഇത്തരത്തില്‍ എത്തിച്ച സംവിധായകന് (Ridley scott) വന്ദനം.
എന്നാല്‍ രണ്ടാം ഭാഗത്തില്‍ മാറിയ പരിതസ്ഥിതിയില്‍ അവര്‍ male gaze ന് ഇരയാവുന്നില്ല. ക്യാമറയും സംവിധായകനും ഇവരെ രണ്ടു പേരെയും objectify ചെയ്യുന്നില്ല എന്നുള്ളത് വലിയ ആശ്വാസമാണ്. cryogenic chamber ല്‍ കേറാന്‍ സ്ട്രിപ് ചെയ്യുന്ന റിപ്പ്ലിയും ഒരു ഹോസ്പിറ്റല്‍ ഗാര്‍ഡ് കാമാസക്തിയോടെ മുഖത്ത് നക്കുന്ന അവസ്ഥ അഭിമുഖീകരിക്കുന്ന സാറയും ശെരിക്കും സെക്ഷ്വല്‍ ഒബ്ജെക്റ്റ് ആവുന്നില്ല മറിച്ച് ഏതു അവസ്ഥയിലും നിലനിന്ന് പൊരുതുന്ന സ്ത്രീത്വങ്ങള്‍ക്ക് ഉടമകള്‍ ആവുകയാണ്. രണ്ടാം ഭാഗം രണ്ടു സിനിമകളും ജെയിംസ് കാമാരോണ്‍ സംവിധാനം ചെയ്തതാണ് എന്ന് കൂടി വരുമ്പോള്‍ അയാളെ പ്രശംസിക്കാതെ തരമില്ല. guns and babes എന്നറിയപെടുന്ന എക്ഷ്പ്ലൊയിട്ടെശന്‍ സിനിമകളുടെ നിലവാരത്തില്‍ ഉള്ള ധാരാളം നഗനതയും രതിയും ചേരുന്ന സ്റ്റീരിയോടൈപ്പ് പെണ് "ജാക്കിച്ചാന്‍" മാരല്ല യഥാര്‍ത്ഥ ആക്ഷന്‍ നായികമാര്‍ എന്ന് വീണ്ടും തെളിയിക്കുകയാണ് ഇന്നും സാറ കോണറും എല്ലെന്‍ റിപ്പ്ലിയും.

No comments:
Post a Comment