പണ്ട് വായിച്ച ഓര്‍മയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്രമതിലിലെ ഒരു യക്ഷിയുടെ കഥ പറയുന്നുണ്ട്. മതിലില്‍ വരച്ച യക്ഷിയുടെ ചിത്രത്തിന് സമീപം ചെന്ന് "ഇന്ന് രാത്രി എന്‍റെ കൂടെ വരണം" എന്ന് പറഞ്ഞാല്‍ രാത്രി കൂടെ ശയിക്കാന്‍ വരുന്ന യക്ഷി. അമാനുഷികമായ ആ "രതി" താങ്ങാന്‍ പറ്റാതെ പലരും മരിച്ചു പോയെന്നും ഒരു നമ്പൂരി അതിനെ അതിജീവിച്ചു പിന്നീട് യക്ഷിയുമായി പ്രണയത്തിലായി അവസാനം വേളി കഴിച്ചു "അകത്തുള്ളോള്‍" ആക്കി കുടിയിരുത്തേണ്ടി വന്ന കഥ. ഇതാണ് Paranormal Romance. അതായത് മനുഷ്യനും മനുഷ്യനല്ലാത്ത പ്രേതമോ യക്ഷിയോ സൂപര്‍നാച്ചരല്ലോ ആയ മറ്റു celestial ബോഡീസുമായുള്ള പ്രണയബന്ധം.
ഫാന്ടസിയുടെ ഭാഗമായുള്ള ഈ കണ്‍സപ്റ്റ് Supernatural Romance എന്നൊക്കെ അറിയപെടുന്നുണ്ട്. Twilight സീരീസ് വന്നതിന് ശേഷം ആണിതിന് ആഗോളപ്രശസ്തി കൈ വന്നതെങ്കിലും നോവലുകളായും സിനിമകള്‍ ആയും പണ്ട് മുതല്‍ക്കേ ഉണ്ട്. പ്രത്യേകിച്ച് teen സെക്ഷനില്‍ ധാരാളം കഥകളും നോവലുകളും ഈ വിഭാഗത്തില്‍ ഉണ്ടെന്നു ഒരു സെര്‍ച്ചില്‍ മനസ്സിലായി. പ്രത്യേകം നോട്ട് ചെയ്യേണ്ട കാര്യം - പ്രേമിക്കുന്ന രണ്ടു കൂട്ടര്‍ക്കും "സ്വതം" ബോദ്ധ്യമാവണം. എന്നുവച്ചാല്‍ യക്ഷിയുടെ ബാധ കേറിയ പെണ്ണിനെ പ്രേമിക്കുന്ന വിനയന്‍ രീതി അല്ല എന്ന് വ്യക്തം. പങ്കാളി മനുഷ്യനല്ല എന്നുള്ള ഉത്തമ ബോധം ഉള്ള പ്രണയം. Hellboy, Wings Of Desire, Let The Right One in, Twilight മുതലായ സിനിമകളുടെ പ്രണയ തലങ്ങളെ ഈ കണ്‍സപ്റ്റ് പ്രകാരം കാണാം.
മലയാളത്തില്‍ ശെരിക്കും ഈ ഒരു അപ്പ്രോച് കണ്ടത് "ഞാന്‍ ഗന്ധര്‍വന്‍" സിനിമയില്‍ ആണ്. രാജസേനന്‍റെ "മേഘസന്ദേശം" സിനിമയിലും പാരാനോര്‍മല്‍ റൊമാന്‍സ് കാണാന്‍ കഴിയുന്നുണ്ട്. പഴയ മിത്തുകളും കഥകളും ഐതീഹ്യമാലയിലെയും കഥകളും എല്ലാം ഇത്തരത്തില്‍ പൊടിപ്പും തൊങ്ങലും വച്ച് യക്ഷിയായും പ്രേതമായുള്ള പ്രണയം കണ്ടിട്ടുണ്ട്. ചിലതില്‍ അതിന്‍റെ കടന്ന കൈയായ പാരാനോര്‍മല്‍ സെക്സിലേക്കും കാര്യങ്ങള്‍ വരുന്നുണ്ട്. ശ്രീകൃഷ്ണപരുന്ത് സിനിമയിലും ഒരു യക്ഷി കുമാരനെ പ്രേമിക്കുന്നതായും ചില നേരങ്ങളില്‍ വേഴ്ച നടത്തുന്നതായും കാണിക്കുന്നുണ്ട്. കലിക സിനിമയിലും ഇതിന്‍റെ ചെറിയ ഒരു അംശം ഉണ്ട്. പക്ഷെ നോവലിലെ പോലെ ഡീറ്റയില്‍ ആയി കണ്ടില്ല എന്നാണ് ഓര്‍മ. വിസ്മയത്തുമ്പത്ത് ഈ ഗണത്തില്‍ പെടുത്താമോ എന്ന് എനിക്ക് ഇപ്പോഴും കണ്ഫ്യൂഷന്‍ ഉണ്ട്. ഇത്തരത്തില്‍ പ്രമേയം വരുന്ന സിനിമകളെ പറ്റി അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

No comments:
Post a Comment