ഫിക്ഷനില്‍ "ക്യാരക്റ്റര്‍ സ്റ്റഡി" എന്ന് പറഞ്ഞാല്‍ കഥാപാത്രത്തിന്റെ "സ്വഭാവം" പ്ലോട്ടിനെക്കാള്‍ പ്രാമുഖ്യം വരുന്ന രീതിയെ സൂചിപ്പിക്കുന്നതാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കഥയെ മുന്നോട്ട് നയിക്കുന്ന സംഭവവികാസങ്ങള്‍ക്ക് കഥാപാത്രത്തിന്റെ അടിസ്ഥാന സ്വഭാവവുമായി നല്ലവണ്ണം ബന്ധമുണ്ടാവും. വാശി, ദേഷ്യം, സംശയം, മടി, അസൂയ, അപകര്‍ഷത , ഈഗോ, പേടി, അന്തര്‍മുഖത്വം തുടങ്ങി ഒട്ടനവധി നല്ലതും ചീത്തയുമായ മനുഷ്യന്റെ സ്വഭാവഗുണങ്ങള്‍ ഇത്തരം സിനിമകളില്‍ വളരെ പ്രാധാന്യത്തോടെ പറഞ്ഞിരിക്കും കൂടാതെ ക്യാരക്ട്ടരിന്റെ പൂര്‍ണ "സ്വഭാവം" പ്രേക്ഷകന് പിടികിട്ടും.
Taxi Driver, The Coversation, Sunset Boulevard, Who's Afraid of Virginia Wolf തുടങ്ങിയ ചില ഹോളിവുഡ് സിനിമകള്‍ ഇത്തരത്തില്‍ "സ്വഭാവഗുണങ്ങള്‍" ക്ക് പ്ലോട്ടിനോപ്പമോ അല്ലെങ്കില്‍ അതിനേക്കാള്‍ ഉപരിയോ ആയി പ്രാധാന്യം കൊടുത്ത ചില ഉദാഹരണങ്ങള്‍ ആണ്. മലയാളത്തില്‍ ഇങ്ങനെ ഒരു ഡീറ്റെയിലിംഗ് കഥാപാത്രങ്ങള്‍ക്ക് തന്‍റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ നല്‍കിയിരിക്കുന്നത് ഒരു പക്ഷെ അടൂര്‍ ഗോപാലകൃഷ്ണന്‍ തന്നെയാവും. എലിപത്തായം, കൊടിയേറ്റം, അനന്തരം, വിധേയന്‍ ഒക്കെ ഈ പറഞ്ഞ കാര്യത്തിന് ഊന്നല്‍ കൊടുത്ത സിനിമകള്‍ ആണ്. വ്യക്തിപരമായി അദ്ദേഹത്തിന്‍റെ സിനിമകള്‍ ലോകപ്രശസ്തമാവുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ മലയാളികള്‍ക്ക് വളരെഏറെ പരിചിതനും വാണിജ്യസിനിമകളിലൂടെ തന്‍റേതായ ഇടം കണ്ടെത്തിയ ശ്രീനിവാസന്‍റെ പല തിരകഥകളും മേല്‍പറഞ്ഞ "ക്യാരക്റ്റര്‍ സ്റ്റഡി" എന്ന ഗണത്തില്‍ ചേര്‍ത്താവുന്നത് ആണ്.
സംവിധാനം ചെയ്ത രണ്ടു സിനിമകള്‍ - വടക്കുനോക്കിയന്ത്രവും, ചിന്താവിഷ്ട്ടയായ ശ്യാമളയും യഥാക്രമം പൂര്‍ണ്ണമായും ഭാഗികമായും "ക്യാരക്റ്റര്‍ സ്റ്റഡി" കളാണ്. അപകര്‍ഷതയും പിന്നീടു അത് സംശയരോഗവുമായി മാറുന്നതാണ് തലത്തില്‍ ദിനേശന്റെ ജീവിതത്തിലെ സകല പ്രശ്നങ്ങള്‍ക്കും കാരണം. വിജയനാകട്ടെ തന്‍റെ കര്‍മ്മപദം ബിസ്നെസ്സ് ആണെന്ന് വിശ്വസിച് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി നടക്കുന്ന ഒരാള്‍. വടക്കുനോക്കിയന്ത്രം ക്യാരക്റ്റര്‍ അത്രയും ഡവലപ്പ് ചെയ്തത് കൊണ്ടാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ പോലും ഇഷ്ട്ട സിനിമകളില്‍ ഒന്നായി മാറിയത്.
പൊങ്ങച്ചക്കാരനായ ഈഗോ ഇട്ട് മൂന്നു നേരം കുളിക്കുന്ന എല്ലാം പൈസ കൊണ്ട് നേടാമെന്ന് ആഗ്രഹിക്കുന്ന അഴകിയ രാവണനിലെ ശങ്കര്‍ദാസ്, മറ്റുള്ളവരുടെ പളപളപ്പും പുതുമോടിയും പണവും ഉള്ള ജീവിതം കണ്ടു മോഹിച്ച് ഭ്രമിച് obsessed ആയി തന്‍റെ ഭര്‍ത്താവിനെയും കുടുംബത്തെയും അങ്ങനെ ആക്കാന്‍ ശ്രമിച്ച് പരാജയപെടുന്ന തലയിണമന്ത്രത്തിലെ കാഞ്ചന, തികഞ്ഞ സാത്വികനും സല്സ്വഭാവിമായ ചട്ടമ്പികളെയും മറ്റും നേര്‍വഴിക്ക് നടത്താന്‍ തുനിഞ്ഞ് ഇറങ്ങുന്ന ഗോളാന്തരവാര്ത്തയിലെ മുരിങ്ങച്ചുവട്ടില്‍ രമേശന്‍ നായര്‍, താന്‍ പഠിക്കാത്തത് കൊണ്ട് വിദ്ധ്യാസമ്പന്നയും പരിഷ്ക്കാരിയുമായ പെണ്ണിനെ ആഗ്രഹിക്കുന്ന തിരിമുറിവിലെ ശ്രീധരന്‍, അനലൈസ് ദിസ് എന്ന സിനിമയുടെ റിപ്പ് ഓഫ് ആണെങ്കിലും പേടിയും ഉല്‍കണ്ഠയും കാരണം ഒരു തോക്ക് പോലും എടുക്കാന്‍ കഴിയാത്ത ഭാര്‍ഗവന്‍ എന്ന ഡോണ്‍, പരസ്പര വിശ്വാസക്കുറവും ഈഗോയും കൊണ്ടുള്ള സൗഹൃദം ആണ് നാടോടിക്കാറ്റ് സീരീസ് തന്നെ..
അങ്ങനെ ഒരുവിധപെട്ട സിനിമകളില്‍ ഒക്കെ ക്യാരക്റ്റര്‍ ഒരു പ്രത്യേക സ്വഭാവവിശേഷങ്ങള്‍ ഉള്ള ആളായിരിക്കണം എന്ന് ശ്രീനിവാസന് നിര്‍ബന്ധം ഉണ്ടെന്ന് തോന്നുന്നു. ഇതൊക്കെകൊണ്ട് തന്നെയാണ് ശ്രീനിവാസന്‍റെ കഥാപാത്രങ്ങള്‍ നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും ഇപ്പോഴും ചര്‍ച്ചകള്‍ക്ക് തിരിതെളിക്കുന്നത്. പലപ്പോഴും പക്ഷെ പ്രമേയപരിചരണം സറ്റയാരോ ഹ്യൂമാരോ മെസ്സേജ് ഓറിയെന്റട് ആവുന്നതുകൊണ്ട് "ക്യാരക്റ്റര്‍ സ്റ്റഡി" വേണ്ടവിധം ചര്‍ച്ച ചെയ്യപെടാതെ മങ്ങിപോവാറുണ്ട് എന്ന് തോന്നുന്നു.

No comments:
Post a Comment