മഹാനദി എന്ന സിനിമയുടെ ശീര്‍ഷകം എങ്ങനെ സാധൂകരിക്കുന്നു എന്ന് ആദ്യകാഴ്ചയില്‍ തന്നെ ചിന്തിച്ചിരുന്നു എങ്കിലും അപ്പോഴൊന്നും വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ല. കമലഹാസന്‍ ആയതുകൊണ്ട് വെറുതെ ഭംഗിക്ക് ഇരിക്കട്ടെ എന്ന് കരുതി ഇട്ടതാണെന്ന് ആശ്വസിക്കാനും വകയില്ല. Taken എന്ന ഹോളിവുഡ് സിനിമക്ക് പോലും പ്രചോദനമായ സൃഷ്ട്ടി. ഹൃദയഭേദകമാണ് സിനിമയും ട്രീറ്റ്മെന്റും. എന്നിരുന്നാലും ടൈറ്റില്‍ എങ്ങനെ ആ പേരായി എന്നത് ചോദ്യചിഹ്നമായിരുന്നു.
കൃഷ്ണ, യമുനാ, കാവേരി, ഭരണി എന്നിങ്ങനെ പല ക്യാരക്ട്ടരിന്റെയും പേരുകള്‍ നദികളുടെ ആണ്. പല സീനുകളും നദികരയിലും നദിയിലും ഉണ്ട്. ജീവിതം നദി പോലെ വളഞ്ഞും പുളഞ്ഞും ഏറിയും കുറഞ്ഞും ശാന്തമായും ആര്‍ത്ത് അട്ടഹസിച്ചും പൊടുന്നനെ എല്ലാം തകര്‍ത്തും മുന്നേറുന്ന ഒന്നാണെന്ന് ഒറ്റനോട്ടത്തില്‍ വക്കാം. പക്ഷെ എനിക്ക് "മഹാനദി" എന്ന പേര് വേറൊരു അര്‍ത്ഥത്തില്‍ വായിക്കാന്‍ ആണ് താത്പര്യം. നിരന്തരമായ വെള്ളപൊക്കങ്ങള്‍ മൂലം മഹാനദിയെ "Sorrow of Orissa" എന്ന് വിളിക്കുന്നുണ്ട്. ഒറിസ്സയുടെ ദുഖം/ആശങ്ക എന്നൊക്കെ അറിയപെട്ടിരുന്ന മഹാനദി വലിയ ഒരു ആശങ്കയുടെയും ദുഃഖത്തിന്റെയും പ്രതീകം ആണ്.. അച്ഛന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചാല്‍ ഏറ്റവും വലിയ ആശങ്കയും പ്രതീക്ഷയും മകള്‍ ആണ്.. നഷ്ട്ടപെട്ട അല്ലെങ്കില്‍ കണ്ടെത്താന്‍ പറ്റാത്ത മകള്‍ തന്നെയല്ലേ ഒരു അച്ഛന്റെ ഏറ്റവും വലിയ ദുഖം. അത് തന്നെയല്ലേ "മഹാനദി".
കോസി, ദാമോദർ നദികൾക്കൊക്കെ അതാത് പ്രദേശത്തെ sorrow ആയി കാണുന്നുണ്ടെങ്കിലും വാച്യാർത്ഥത്തിൽ മഹാനദിക്ക് മാത്രമേ കലുഷിതമായ ഒരു അവസ്ഥയെ സൂചിപ്പിക്കാൻ കഴിയുന്നുള്ളൂ.

No comments:
Post a Comment