മഞ്ഞ തുണിസഞ്ചി കക്ഷത്തും തലക്കുള്ളിൽ "തമിഴ് കലാചാരം" (cultre) ആയി നടക്കുന്ന ഒരു ജനതയെ ഞെട്ടിക്കാൻ Tera Hertz , Zeta Byte തുടങ്ങിയ കംപ്യുട്ടർ jargons മാത്രം പോരാ. ഹോണ്ടയുടെ മെഷീൻ മാറി അവൻ മിടിക്കുന്ന തമിഴ് "ഇദയം" ഉള്ളവനാവണം.
ടെക്നിക്കൽ വശങ്ങളും പദങ്ങളും മാത്രം എടുത്തു അമ്മാനമാടി ഐ റോബോട്ട് പോലെയോ മറ്റോ ഒരു പക്കാ ടെക്ക് സിനിമ ആയിരുന്നെങ്കിൽ യന്തിരൻ ഒരിക്കലും ഒരു വലിയ വിജയമാവുമായിരുന്നില്ല. പ്രമേയപരമായി സ്കൈഫൈ മാനങ്ങൾ ഉള്ള സിനിമയിൽ തമിഴ് സംസ്കാരം infuse ചെയ്തതിൽ ഉള്ള മിടുക്ക് കൊണ്ട് തന്നെയാണ് ദ്രാവിഡജനകോടികൾ അത് ഏറ്റെടുത്തത്. രണ്ടു ധ്രുവങ്ങളിൽ കിടക്കുന്ന കാര്യങ്ങളെ എങ്ങനെ reasonable ആയി ശങ്കർ യോജിപ്പിക്കും എന്നത് സിനിമ അനൗൺസ് ചെയ്തപ്പോൾ തന്നെ തോന്നിയിരുന്നു. അതിനാൽ തന്നെ സിനിമയിൽ തന്നെ ഒരുപക്ഷെ ഏറ്റവും ക്രിയേറ്റിവ് എന്ന് വിശേഷിപ്പിക്കാവുന്ന സീൻ ആണിത്.
ഗുണ്ടകൾ സൈക്കിൾ ചെയിനും വടിവാളും ഒക്കെ ആയി വരുമ്പോൾ മാഗ്നെറ്റിക്ക് മോഡ് ഓൺ ആക്കി എല്ലാം തന്നിലേക്ക് വലിച്ചെടുത്ത് സ്വയം ഒരു കാളിരൂപം അല്ലെങ്കിൽ മാരിയമ്മൻ ആയി രൂപാന്തരം പ്രാപിക്കുന്ന ചിട്ടി. രണ്ടു മൂന്നു കാര്യങ്ങൾ ഈ സീൻ കൊണ്ട് ശങ്കർ എസ്റ്റാബ്ലിഷ് ചെയ്യുന്നുണ്ട്. ഒന്ന് - നേരത്തെ പറഞ്ഞ റോബോട്ടിക്ക്സ് പോലെ അതി വിപുലമായ ഒരു വിഷയത്തിൽ എങ്ങനെ intriguing ആയി കൾച്ചറൽ മെർജിങ് നടത്താം എന്നുള്ളത്. മറ്റൊരു സാധ്യത രാജിനികാന്തിലെ demi god (ഇവിടെ ശെരിക്കും goddess ആണ്) ഇമേജിനെ ബലപ്പെടുത്തുക എന്നത്. അദ്ദേഹത്തിന് വേണ്ടി എഴുതിയ മുതൽവനിലെ "പാലഭിഷേകം" സീനിനെക്കാൾ മികവുറ്റ ഒന്ന് തന്നെ വേണം എന്ന് മുന്നിൽകണ്ട് ശങ്കർ ഒരുക്കിയ സീൻ. അമ്മൻ സിനിമകൾക്ക് വളക്കൂറുള്ള സ്ഥലത്ത് ദുഷ്ട്രനിഗ്രഹം നടത്താൻ മെറ്റൽ ശംഖചക്രഗദ്ദാ വിഭൂഷിതയായ "മാരിയമ്മ" തന്നെയാണ് ഏറ്റവും അഭികാമ്യം.
എല്ലാവരും ഒന്ന് കുരവയിട്ടെ...

No comments:
Post a Comment