പ്ലോട്ട് ഒറിയെന്റഡ് എന്നതിനേക്കാൾ "ഹൈവേ" യെ പെർഫോമൻസ് ഒറിയെന്റഡ് സിനിമ ആയി കാണാൻ ആണ് താത്പര്യം. സ്‌ക്രിപ്റ്റ്ഡ് അഭിനയമുഹൂർത്തങ്ങളോടൊപ്പം ധാരാളം സ്‌പേസ് സ്വാഭാവിക പ്രകടനങ്ങൾക്കും(പാറയുടെ മുകളിൽ കയറ്റം, ഇംഗ്ലീഷ് സോങ് ഡാൻസ് etc) സംവിധായകൻ നൽകുന്നുണ്ട്. ക്വീൻ പോലെയുള്ള സിനിമകളിൽ ഇത്തരം ലിബർട്ടിയുടെ ആനുകൂല്യം ലീഡ് ആക്റ്റർക്ക് കിട്ടുന്നുണ്ട്. പക്ഷെ ഇങ്ങനെ ഒരു റേഞ്ച് ന്റെ കണിക പോലും കാണിക്കാത്ത മുൻമാതൃകകൾ ആയിരുന്നു ആലിയ ഭട്ടിന്റെ കരിയർ പാസ്റ്റ്.
സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ മാന്യൻ ആണെങ്കിലും മഹാവീർ അത്ര ലൈക്കബിൾ പേഴ്സണലിറ്റി ഒന്നും അല്ല. ചുരുങ്ങിയത് "ഫസ്റ്റ് ലവ്" മെറ്റിരിയൽ എങ്കിലും അല്ല. വീര അങ്ങനെ ഒരാളെ ഇഷ്ട്ടപ്പെട്ട് ശണ്ഠകൂടി കൂടെ കഴിയുന്നതിനെ കണ്വിൻസ് ചെയ്യിപ്പിക്കുക അല്ലെങ്കിൽ "തടവറയിൽ സ്വാതന്ത്ര്യം" നേടാൻ ആഗ്രഹിക്കുന്ന പെണ്കുട്ടിയെ അതിന് പ്രേരിപ്പിക്കുന്ന ഘടകം പ്ലോട്ടിൽ കൊണ്ടുവന്നതാണ് ഹൈവേ എന്ന സിനിമയെ ഒരേ സമയം ആഖ്യാനപരമായും പ്രമേയപരമായും രാഷ്ട്രീയപരമായും ഹിന്ദി സിനിമയിലും ഇമിത്യാസ് അലിയുടെ കരിയറിലും ഉയർത്തി നിർത്തുന്നത്. സിനിമ ദൃശ്യപരമാവേണ്ട സ്‌ഥലത്തു അങ്ങനെയായും പിഡോഫിലിയ പറയേണ്ട ഇടത്ത് ഇമോഷണലി റിച് സംഭാഷണങ്ങളും സന്ദർഭങ്ങളും ആവശ്യാനുസരണം പരിചരണത്തിൽ കൊണ്ടു വരുന്നുണ്ട്. വീരയുടെ ബാല്യകാല ഭീതികളെ "അവളെപോലെ" അലറിവിളിച്ചുകൊണ്ടാണ് സിനിമ അവതരിപ്പിക്കുന്നത്. ഹൈവേ ഒരു നൊമ്പരമാവുന്നതും ഇതേ കാരണങ്ങൾ കൊണ്ടാണ്.
വാൽ - കരൺ ജോഹർ ഹിന്ദി സിനിമക്ക് നൽകിയ ഏറ്റവും വലിയ സംഭാവന അയാളുടെ സിനിമകൾ അല്ല, ആലിയ ഭട്ട് ആണ്.

No comments:
Post a Comment