ഹഹ.. ഇഡ്ലി കഴിക്കുന്ന പ്രേതം..!!
പുച്ഛിച്ചു തള്ളാൻ വരട്ടെ. ഫിക്ഷണലി ശെരിക്കും ഇങ്ങനെ ഒരു സാദ്ധ്യതയെ പാടെ നിരാകരിക്കാൻ കാരണം നമ്മുടെ മനസ്സിൽ കാലങ്ങളായി മുത്തശ്ശികഥകളാലും സിനിമകളാലും പുസ്തകങ്ങളാലും ആഴത്തിൽ രെജിസ്റ്റർ ചെയ്ത "പ്രേതം" എന്ന ശാസ്ത്രീയമായി ഒരിക്കലും നിലനിൽക്കാൻ കെൽപ്പില്ലാത്ത വെറും ഒരു കണ്സപ്റ്റിൻ മേലുള്ള വിശ്വാസത്തിന്റെ പുറത്താണ് എന്നോർക്കണം. ഒരു പാരാനോർമൽ entity ക്ക് എന്ത് കഴിക്കണം, എന്ത് ധരിക്കണം, എങ്ങനെ പെരുമാറണം എന്നൊക്കെ കഥകളിലൂടെയും സിനിമകളിലൂടെയും ധരിച്ചു വശായ ചില മുൻധാരണകൾ നമ്മുക്കുണ്ട്. അതിനെ ഖണ്ഡിക്കുന്ന ഒന്നും നമ്മൾ അത്ര പെട്ടെന്ന് അംഗീകരിച്ചു കൊടുക്കില്ല. പത്മരാജന്റെ ഗന്ധർവന് ഐസ്ക്രീം കഴിക്കാമെങ്കിൽ എന്റെ യക്ഷിക്കും ഇഡ്ലി കഴിക്കാം എന്ന് രാജസേനൻ just for sake of an argument ഒരഭിമുഖത്തിൽ പറഞ്ഞത് ഓർക്കുന്നു. രാജസേനൻ പോലും ആ പുതു ചിന്തയെ എത്രമാത്രം ഉൾക്കൊണ്ടു എന്നതും സംശയമാണ്.
ഫാസിലിന്റെ "വിസ്മയതുമ്പത്ത്" ഇതുപോലൊരു കേസ് ആയി പരിഗണിക്കാം. "ഹഹ.. മരിക്കാണ്ടെ എങ്ങനെയാ ആത്മാവ് വരിക.." എന്നാണ് അന്ന് പടം കണ്ട ഒരു സുഹൃത്ത് ചോദിച്ചത്. മരിച്ചാൽ ആത്മാവ് വരും എന്നുള്ളത് ഒരു വിശ്വാസം അല്ലേ, അപ്പോൾ ഇതൊരു novel കണ്സപ്റ്റ് ആയി പരിഗണിച്ചൂടെ എന്ന് ചോദിച്ചപ്പോൾ പുള്ളിക്ക് സംശയമായി. ഇവിടെയും നേരത്തെ പറഞ്ഞ മനസ്സിൽ ആഴത്തിൽ പതിഞ്ഞ pre conceived നോഷനുകൾ പുതിയൊരു ചിന്തയെ എത്രമാത്രം എതിർക്കുന്നു എന്നത് രസകരമാണ്. ഫിക്ഷണൽ ചിന്തയെ "ലോജിക്ക്" വച്ച് എതിർക്കുന്നു എന്നതാണ് ഇവിടുത്തെ കോമഡിയും ഐറണിയും.
പ്രേതം എന്ന അടിസ്ഥാന കണ്സപ്റ്റിനെ ബ്രെക്ക് ചെയ്യാൻ പോലും മലയാള സിനിമ വിമുഖത കാണിച്ചിട്ടുണ്ട്. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ പ്രേതത്തിനും യക്ഷിക്കും ഒടിയനും ഒക്കെ മനുഷ്യർക്കും ഒപ്പം co-exist ചെയ്യാമെന്നുള്ള പ്രമേയം ശെരിക്കും സ്കോപ് ഉള്ളതാണെന്ന് തോന്നുന്നു. The Others, Sixth Sense ഒക്കെ ആസ്വാദകർക്ക് പ്രിയപ്പെട്ടതാകുന്നത് മേക്കിങിനോടൊപ്പം "ghost" ന്റെ അടിസ്ഥാന ബിലീഫ് കളെ ചോദ്യം ചെയ്യാൻ ധൈര്യം കാണിച്ചത്കൊണ്ട് കൂടിയാണ്. മുകളിൽ പറഞ്ഞ രണ്ടു സിനിമകളും (വിസ്മയതുമ്പത്ത്, മേഘസന്ദേശം) പക്ഷെ പ്രമേയപരമായി ഈ പുതു ചിന്ത നിലനിർത്തിയപ്പോഴും അവിഞ്ഞ കോമടികൾ കൊണ്ടും ലൂസ് സ്‌ക്രിപ്റ്റ് കൊണ്ടും unintentional കോമടികളോ കൾട്ടോ ആയി മാറി എന്നുള്ളത് വേറെ കാര്യം.

No comments:
Post a Comment